Dry Skin In Summer: വേനലായി ഇനി അല്പം ചർമ്മ സംരക്ഷണമാകാം; വരണ്ട ചർമ്മത്തെ ഇല്ലാതാക്കാൻ ഇതാ ചില പൊടികൈകൾ
Home Remedies For Dry Skin In Summer: ശരിയായ രീതിയിൽ നോക്കാതെ വന്നാലും നിർജ്ജലീകരണവും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. വിലകൂടിയ ചർമ്മസംരക്ഷണ വിദ്യകൾക്ക് പിന്നാലെ പോകുന്നതിന് പകരം നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

വേനൽക്കാലത്ത് ഏറെ ശ്രദ്ധ നൽകേണ്ട ഒന്നാണ് ചർമ്മം. കാരണം ചൂടും പൊടിയും ഒപ്പം നിർജ്ജലീകരണവും കാരണം ചർമ്മം ആകെ വരണ്ടുണങ്ങിയ അവസ്ഥയിലായിരിക്കും. ഓരോ വ്യക്തികളിലും വേനൽ പല രീതിയിലാണ് ബാധിക്കുന്നത്. ഏറ്റവും കൂടുതലായി കണ്ടുവരുന്നത് വരണ്ട ചർമ്മമാണ്. ശരിയായ രീതിയിൽ നോക്കാതെ വന്നാലും നിർജ്ജലീകരണവും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. വിലകൂടിയ ചർമ്മസംരക്ഷണ വിദ്യകൾക്ക് പിന്നാലെ പോകുന്നതിന് പകരം നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ നിങ്ങൾ വരുത്തിയേക്കാവുന്ന തെറ്റുകളുണ്ട്. ആദ്യം അവ എന്താണെന്ന് തിരിച്ചറിയേണ്ടത് നിർബന്ധമാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
സ്‌ക്രബ് ചെയ്യുക
വരണ്ട ചർമ്മമാണെങ്കിൽ നിങ്ങളുടെ ചർമ്മത്തിൽ ചില വെളുത്ത പാടുകൾ സ്വാഭാവികമാണ്. അതിനാൽ സ്ക്രബ് ചെയ്യുന്നത് ഈ സമയം പൂർണമായും ഒഴിവാക്കുക. ഒരു എക്സ്ഫോളിയേറ്റർ ഉപയോഗിച്ച് സ്ക്രബ് ചെയ്യുമ്പോൾ അവ കൂടുതൽ പ്രശ്നത്തിലേക്ക് മാറിയേക്കാം.
ചൂടുവെള്ളത്തിലെ കുളി
ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ആശ്വാസം നൽകുമെങ്കിലും , വരണ്ട ചർമ്മത്തിന് അത് നല്ലതല്ല. ഇങ്ങനെ കുളിക്കുമ്പോൾ ചർമ്മം ഉത്പാദിപ്പിക്കുന്ന സ്വാഭാവിക സെബം നീക്കം ചെയ്യുക മാത്രമല്ല, മുമ്പത്തേക്കാൾ കൂടുതൽ വരണ്ടതായി തോന്നുകയും ചെയ്യും.
സ്വാഭാവിക ഈർപ്പം നിലനിർത്തുക
ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാത്തവ മാത്രം ഉപയോഗിക്കുക. ഹാർഷായിട്ടുള്ള സ്‌ക്രബുകൾ, ജെൽ ഫോർമുലകൾ, ഫോമുകൾ എന്നിവ എണ്ണമയം നീക്കം ചെയ്യുന്നു.
വരണ്ട ചർമ്മത്തിനുള്ള ഫേസ് പാക്കുകൾ
നിങ്ങളുടെ വരണ്ട ചർമ്മം ഇല്ലാതാക്കാൻ വീട്ടിൽ തന്നെ മാർഗങ്ങളുണ്ട്. അടുക്കളയിൽ സ്ഥിരം കാണുന്ന ചില ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്താനും, ഫേസ് പായ്ക്കുകൾ തയ്യാറാക്കാനും സാധിക്കും.
പപ്പായ തേൻ ഫേസ് പായ്ക്ക്
ഒരു പപ്പായ പകുതിയായി മുറിച്ചെടുക്കുക. തൊലിയിൽ നിന്ന് പൾപ്പ് ചുരണ്ടി അത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ തേനും 1 ടീസ്പൂൺ പാലും ചേർക്കുക. നന്നായി ഇളക്കി ചർമ്മത്തിൽ പുരട്ടുക. ഒരു മണിക്കൂർ നേരം വയ്ക്കുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
വെള്ളരിക്ക കറ്റാർ വാഴ ഫേസ് പായ്ക്ക്
പകുതി വെള്ളരിക്ക തൊലി കളഞ്ഞ് കുരു നീക്കം ചെയ്തെടുക്കുക. പിന്നീട് അതിന്റെ പകുതി അരച്ച് കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക. അതിലേക്ക് 2-3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ കലർത്തി മുഖത്ത് പുരട്ടുക. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഇത് ഒന്നര മണിക്കൂർ വയ്ക്കുക. ശേഷം കഴുകി കളയാം.
മുട്ട ഒലിവ് ഓയിൽ ഫേസ് പായ്ക്ക്
ഒരു മുട്ടയുടെ മഞ്ഞക്കരു മൃദുവാകുന്നതുവരെ നന്നായി അടിക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ചർമ്മത്തിൽ 30 മിനിറ്റ് പുരട്ടുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
പാൽ തേൻ ഫേസ് പായ്ക്ക്
രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടിയിൽ ഒരു ടേബിൾസ്പൂൺ തേനും ആവശ്യത്തിന് വെള്ളവും ചേർത്ത് മിനുസമാർന്ന ദ്രാവകം ഉണ്ടാക്കുക. ചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകാം.