5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sun Tan Pack: വെയിൽ കൊണ്ടുള്ള കരുവാളിപ്പ് മാറ്റിയെടുക്കാം; ഈ പാക്കുകൾ പരീക്ഷിക്കൂ….

Sun Tan Pack: വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സൺ ടാൻ. മുൾട്ടാണി മിട്ടിയും റോസ് വാട്ടറും നാരങ്ങാനീരും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതും ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.

Sun Tan Pack: വെയിൽ കൊണ്ടുള്ള കരുവാളിപ്പ് മാറ്റിയെടുക്കാം; ഈ പാക്കുകൾ പരീക്ഷിക്കൂ….
sun tanImage Credit source: TV9
nithya
Nithya Vinu | Published: 16 Mar 2025 20:33 PM

വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സൺ ടാൻ. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫെയ്സ് പാക്കുകളെ പരിചയപ്പെടാം

തക്കാളി നീരും തൈരും
ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ പേസ്റ്റാക്കി 20 മിനിറ്റ് മുഖത്ത് പുരട്ടാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പപ്പായ, തൈര്, തക്കാളി
പഴുത്ത പപ്പായ പള്‍പ്പ് അര കപ്പ്, തൈര് രണ്ട് ടേബിൾ സ്പൂൺ, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേ‍ർത്ത പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കറ്റാർവാഴ, നാരങ്ങ നീര്
കറ്റാർവാഴ നാരങ്ങ നീരുമായി ചേ‍ർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം ഈ പാക്ക് കഴുകി കളയാവുന്നതാണ്.

ALSO READ: ഗർഭിണികൾ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

പരിപ്പും തക്കാളിയും
ഒരു ടേബിൾ സ്പൂൺ പരിപ്പ് കുറച്ച് മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ തക്കാളി പൾപ്പും ചേ‍ർത്ത് മിശ്രിതമാക്കാം. മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കടലമാവ്, തൈര്
തൈര്, കടലമാവ്, തേന്‍ എന്നിവ ഒരു ടേബിൾ സ്പൂൺ വീതം എടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

കോഫി, തൈര്
കോഫി, തൈര് എന്നിവ ഒരു ടേബിൾ സ്പൂൺ വീതം എടുക്കുക. ഇതിലേക്ക് ഒരു നുള്ള് തേന്‍ കൂടി
ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം.

മുൾട്ടാണി മിട്ടി
മുൾട്ടാണി മിട്ടിയും റോസ് വാട്ടറും നാരങ്ങാനീരും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതും സൺ ടാൻ അകറ്റാൻ സഹായിക്കും.

വെള്ളരിക്കയും പപ്പായയും
വെള്ളരിക്കയും പഴുത്ത പപ്പായയും തൈരും കുറച്ച് ഓട്സും ചേ‍ർത്ത് മിശ്രിതമാക്കുക. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാം.

കറ്റാർവാഴ, തേന്‍
കറ്റാർവാഴ ജെല്ലും തേനും ഒരു ടേബിൾ സ്പൂൺ വീതം ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇവ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം.

ഉരുളക്കിഴങ്ങ്, തേന്‍
ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. കരുവാളിപ്പുള്ള ഇടത്ത് ഈ മിശ്രിതം പുരട്ടാവുന്നതാണ്.

ബദാമും തൈരും
ബദാം പൊടി, തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർ‌ത്തുള്ള മിശ്രിതവും സൺ ടാൻ അകറ്റാൻ സഹായിക്കും.