World AIDS Day 2024: പല രാജ്യങ്ങളിലും എച്ച്ഐവി കേസുകളുടെ എണ്ണം കുറയുന്നു; പുതിയ കണ്ടെത്തലുകൾ ഇങ്ങനെ
HIV Cases are Declining Worldwide: ദി ലാൻസെറ്റ് എച്ച്ഐവി ജേണലിൽ പറയുന്നത് അനുസരിച്ച്, പല രാജ്യങ്ങളിലും എച്ച്ഐവി അണുബാധ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്.
ലോകമെമ്പാടും പുതിയ എച്ച്ഐവി ബാധിതരുടെ എണ്ണത്തിലും, മരണ നിരക്കിലും ഗണ്യമായ കുറവ്. എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവാണ് വന്നിരിക്കുന്നത്.പ്രതിവർഷം എച്ച്ഐവി ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണത്തിലും പത്ത് ലക്ഷത്തോളം കുറവ് ഉണ്ടായതായി കണ്ടെത്തി. ലാൻസെറ്റ് എച്ച്ഐവി ജേണൽ ആണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
എച്ച്ഐവി വൈറസ് ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് എയ്ഡ്സ് രോഗം ഉണ്ടാകുന്നത്. എയ്ഡ്സ് ബാധിക്കുന്നവരിൽ രോഗപ്രതിരോധശേഷി കാര്യമായി കുറയും. ഇത് മറ്റ് രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. അവസാന ഘട്ടത്തിൽ ഇത് മരണത്തിന് വരെ കാരണമായേക്കും.
ദി ലാൻസെറ്റ് എച്ച്ഐവി ജേണലിൽ പറയുന്നത് അനുസരിച്ച്, പല രാജ്യങ്ങളിലും എച്ച്ഐവി അണുബാധ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതരുള്ള പ്രദേശമായ ആഫ്രിക്കയിലെ സബ്-സഹറാനിലും രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ്, ഇപ്പോൾ മൊത്തത്തിലുള്ള കേസുകളിൽ കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും പുതിയ എച്ച്ഐവി കേസുകൾ കുറഞ്ഞ് വരുന്നുണ്ടെങ്കിലും, 2023-ഓടെ എയ്ഡ്സ് മൂലമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം ഇപ്പോഴും വിദൂരമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
ALSO READ: ഇനി എയ്ഡ്സും കീഴടങ്ങും? അണിയറയിൽ ഒരുങ്ങുന്ന വാക്സിനുകൾ ഉയർത്തുന്ന പ്രതീക്ഷകൾ
എല്ലാവർക്കും ചികിത്സ ലഭിക്കുന്നില്ല
ലോകത്ത് പുതിയ എച്ച്ഐവി കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ ഗവേഷകനായ ഹാംവേ ക്യു-വും പറയുന്നു. എന്നിരുന്നാലും, ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോഴും എച്ച്ഐവി അണുബാധ ഉണ്ടാകുന്നുണ്ട്. എന്നാൽ, എച്ച്ഐവി ബാധിതരായ 40 ദശലക്ഷം ആളുകളിൽ നാലിലൊന്ന് ആളുകൾക്കും ചികിത്സ ലഭിക്കുന്നില്ല. പല കേസുകളിലും, തുടക്കത്തിൽ എച്ച്ഐവിയുടെ ലക്ഷണങ്ങളെ കുറിച്ച് ആളുകൾ ബോധവാന്മാരല്ല. രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത് പോലും.
ഈ രോഗം അവസാനിക്കുന്നില്ല
എയ്ഡ്‌സിന് കാരണമാകുന്ന വൈറസാണ് എച്ച്ഐവി. ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) ചികിത്സയിലൂടെ എച്ച്ഐവി ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ, എച്ച്ഐവി വൈറസ് അവസാന ഘട്ടത്തിൽ എത്തി എയ്ഡ്‌സായി മാറി കഴിഞ്ഞാൽ പിന്നെ ചികിത്സിക്കാൻ കഴിയില്ല. എച്ച്ഐവി വൈറസിനെ ചെറുക്കാൻ കഴിവുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.