Tattoo History: ലോകത്ത് ടാറ്റു എങ്ങനെ വന്നു? അറിയുമോ കഥ?

Tattoo History in the World: 1991-ൽ ഇറ്റാലിയൻ-ഓസ്ട്രിയൻ അതിർത്തിയിൽ നിന്ന് കണ്ടെത്തിയ ടാറ്റൂ പാറ്റേണുകൾക്ക് 1000 വർഷം പഴക്കമുള്ളതായിരുന്നു

Tattoo History: ലോകത്ത് ടാറ്റു എങ്ങനെ വന്നു? അറിയുമോ കഥ?

Tattooing | Getty Images

Published: 

17 Jun 2024 19:15 PM

കയ്യിൽ, കാതിൽ, കഴുത്തിൽ, ശരീരത്തിൽ അങ്ങനെ ടാറ്റു എന്നതി ഇപ്പോഴത്തെ ട്രെൻഡ് കൂടിയാണ്. അത് ഡിസൈൻ ചെയ്ത് ശരീരത്തിൽ പതിപ്പിക്കാൻ പ്രത്യേകം ടാറ്റു ആർട്ടിസ്റ്റുകളുമുണ്ട് നാട്ടിൽ. ഇത്തരമൊരു ടാറ്റു വീരൻ എവിടെ നിന്ന് വന്നെന്ന് അറിയുമോ? ഇതിന് പിന്നിൽ പല വിധത്തിലുള്ള കഥകളും പ്രചരിക്കുന്നുണ്ട്. ടാറ്റുകളുടെ ചരിത്രം ആരംഭിക്കുന്നത് ഈജിപ്തിൽ നിന്നാണെന്നാണ് വിശ്വാസം. 2000 B.C.E. മുതലുള്ള നിരവധി പെൺ മമ്മികളിൽ ടാറ്റുവിൻ്റെ അംശം ഉണ്ടായിരുന്നു.

1991-ൽ ഇറ്റാലിയൻ-ഓസ്ട്രിയൻ അതിർത്തിയിൽ നിന്ന് കണ്ടെത്തിയ ടാറ്റൂ പാറ്റേണുകൾക്ക് 1000 വർഷം പഴക്കമുള്ളതായിരുന്നു ഏകദേശം 5,200 വർഷം പഴക്കമെങ്കിലും ഇതിനുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.

ആരാണ് ടാറ്റൂകൾ ഉണ്ടാക്കിയത്?

തുടക്കം ഈജിപ്തിൽ നിന്നായിരുന്നെന്ന് വിശ്വസിക്കുമ്പോഴും ഇതിൽ രേഖാമൂലമുള്ള തെളിവുകളൊന്നും ഇല്ല. ചില സമുദായങ്ങളിലെ മുതിർന്ന സ്ത്രീകൾ ചെറുപ്പക്കാരായ സ്ത്രീകൾക്കായി ടാറ്റൂകൾ സൃഷ്ടിച്ചതായിരിക്കാം എന്ന് കരുതപ്പെടുന്നു. മമ്മികളിലെ മിക്ക ടാറ്റൂകളും വരകളും ഡയമണ്ട് പാറ്റേണുകളും ഡോട്ട് പാറ്റേണുകളാണ്.

എന്തിൽ നിന്ന് നിർമ്മിച്ചു? എത്ര നിറങ്ങൾ ഉപയോഗിച്ചു?

ടാറ്റുവിൻ്റെ കളർ പൊതുവെ ചരിത്രാതീത കാലം മുതൽ ഇരുണ്ട നിറങ്ങൾ തന്നെയാണ്. ചില ടാറ്റുകളിൽ ഇരുണ്ട നിറത്തിനൊപ്പം മഞ്ഞ നിറവും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്കാരങ്ങളിൽ തിളക്കമുള്ള നിറങ്ങളാണ് കൂടുതലായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നത്. അതേസമയം ബിസി 332-ന് മുമ്പുള്ള കാലഘട്ടത്തിൽ പച്ചകുത്തൽ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതിന് പിന്നിലുള്ള തത്ത്വം ഗർഭകാലത്തും പ്രസവസമയത്തും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നു എന്നതായിരുന്നു.

ഹോളിവുഡ് താരം ആഞ്ജലീന ജോളി അടുത്തിടെ തൻ്റെ പുതിയ ടാറ്റൂ അവതരിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. പക്ഷിയെ ആണ് താരം ശരീരത്തിൽ ടാറ്റു ചെയ്തത്. ഇത്തരത്തിൽ നിരവധി താരങ്ങളുടെ ടാറ്റു വർക്കുകൾ വൈറലായിട്ടുണ്ട്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ