5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian turmeric: മഞ്ഞളിലും വിഷമയം, ഇന്ത്യൻ മഞ്ഞൾ വിപണിയിലെ താളപ്പിഴ കണ്ടെത്തി വിദ​ഗ്ധർ

High lead content in Indian turmeric: ലെഡ് ഒരു ന്യൂറോടോക്സിൻ ആയതിനാൽ, കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടുകയും ബുദ്ധിമാന്ദ്യം, കുട്ടികളിലെ വളർച്ചാക്കുറവ്, വൃക്കകൾക്കും കരളിനും കേടുപാടുകൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും.

Indian turmeric: മഞ്ഞളിലും വിഷമയം, ഇന്ത്യൻ മഞ്ഞൾ വിപണിയിലെ താളപ്പിഴ കണ്ടെത്തി വിദ​ഗ്ധർ
പ്രതീകാത്മക ചിത്രം (Image courtesy : Getty images)
aswathy-balachandran
Aswathy Balachandran | Published: 13 Nov 2024 17:03 PM

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് മഞ്ഞൾ എന്നാൽ കറികളിലെ വെറും കൂട്ടുമാത്രമല്ല. മതപരമായ ചടങ്ങിന് മുതൽ മരുന്നിനു വരെ മഞ്ഞൾ വേണം. വിഷചികിത്സയ്ക്കുൾപ്പെടെ ഉപയോ​ഗിക്കുന്ന മഞ്ഞളിൽ വിഷമാണെന്ന് കണ്ടെത്തിയാലോ? അടുത്തിടെ നടന്ന പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ വിൽക്കുന്ന മഞ്ഞളിലെ ലെഡിൻ്റെ അളവ് അനുവദനീയമായ പരിധിയേക്കാൾ 200 മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ട്.

പട്‌ന, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകളിൽ മഞ്ഞളിൽ ലെഡിൻ്റെ അളവ് 1,000 മൈക്രോഗ്രാം/ഗ്രാമിൽ (μg/g) കൂടുതലാണ്. സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എഫ്എസ്എസ്എഐയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ്, 2011 അനുസരിച്ച് റെഗുലേറ്ററി പരിധി 10 μg /g ആണ്. ലെഡ് ആരോ​ഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്.

ഇത് മാനസികാരോഗ്യത്തോടൊപ്പം ഉപാപചയം, ഹൃദയം, വൃക്ക എന്നിവയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ 23 പ്രധാന നഗരങ്ങളിൽ നിന്നുള്ള സാമ്പിളുകൾ 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെ വിലയിരുത്തിയിരുന്നതിലും പ്രശ്നം കണ്ടെത്തിയിരുന്നു. 14% സാമ്പിളുകളിലും ലെഡ് അധികമുള്ളതായാണ് അന്ന് കണ്ടെത്തിയത്.

 

പ്രത്യാഘാതങ്ങൾ എന്തൊക്കെ

 

ലെഡ് ഒരു ന്യൂറോടോക്സിൻ ആയതിനാൽ, കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടുകയും ബുദ്ധിമാന്ദ്യം, കുട്ടികളിലെ വളർച്ചാക്കുറവ്, വൃക്കകൾക്കും കരളിനും കേടുപാടുകൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും. കുറഞ്ഞ അളവിൽ പോലും ലെഡ് എക്സ്പോഷർ ഹാനികരമായതിനാൽ, അധികാരികൾ മഞ്ഞളിൻ്റെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി കൂടുതൽ ഗുണനിലവാര നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരണം.

മഞ്ഞൾ പല ആരോഗ്യ സപ്ലിമെൻ്റുകളുടെയും ഒരു പ്രധാന ഘടകമായതിനാൽ, മലിനീകരണത്തിനുള്ള സാധ്യത ഭക്ഷണത്തിനപ്പുറം പോകുന്നുണ്ട്. ഇത് ഒരു ആൻ്റിഓക്‌സിഡൻ്റ് അല്ലെങ്കിൽ ആൻറി-ഇൻഫ്ലമേറ്ററി സപ്ലിമെൻ്റായി ഉപയോഗിക്കുന്ന മഞ്ഞളിലെ വിഷാംശം ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്നു.