Glycerine For Hair: കരുത്തുറ്റ നീളമേറിയ മുടി വേണോ… മുടിയിൽ ഗ്ലിസറിൻ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ ഇതാ
Glycerine For Hair Growth: ഗ്ലിസറിന്റെ ഒരു മികച്ച ഗുണം അതിന്റെ അസാധാരണമായ ഈർപ്പം നിലനിർത്താനുള്ള കഴിവാണ്, ഇത് ചുറ്റുപാടുകളിൽ നിന്നുള്ള ജല തന്മാത്രകളെ ആകർഷിക്കാനും മുടിയിഴകളിൽ വരൾച്ച ഒഴിവാക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ഈർപ്പം നിലനിർത്തുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.

ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ, സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന നിറമില്ലാത്തതോ മണമില്ലാത്തതോ ആയ ഒരുതരം ആൽക്കഹോൾ ആണ്. ഇത് കൃത്രിമമായും ഉത്പാദിപ്പിക്കാവുന്നതാണ്. കൂടാതെ ഇവ നമ്മുടെ ചർമ്മത്തിനും മുടിക്കും സ്വാഭാവിക ഈർപ്പം നൽകാൻ സഹായിക്കുന്നു. ഇത് മങ്ങൽ, വരൾച്ച, അടർന്നുപോകൽ എന്നിവ ഇല്ലാതാക്കുകയും മുടിഇഴകളുടെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ തലയോട്ടിയിൽ ഗ്ലിസറിൻ പുരട്ടുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
ഗ്ലിസറിന്റെ ഒരു മികച്ച ഗുണം അതിന്റെ അസാധാരണമായ ഈർപ്പം നിലനിർത്താനുള്ള കഴിവാണ്, ഇത് ചുറ്റുപാടുകളിൽ നിന്നുള്ള ജല തന്മാത്രകളെ ആകർഷിക്കാനും മുടിയിഴകളിൽ വരൾച്ച ഒഴിവാക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ഈർപ്പം നിലനിർത്തുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു. കുറച്ച് തുള്ളി ഗ്ലിസറിനിൽ കുറച്ച് തേൻ ചേർത്ത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുന്നത് നല്ലതാണ്.
ആരോഗ്യമുള്ളതും നീളമുള്ളതുമായ മുടി വേരുകളിൽ നിന്നാണ് ആരംഭിക്കുന്നത്. തലയോട്ടിയിലെ അമിതമായ വരൾച്ചയും പൊട്ടലും തടയുന്നതിലൂടെ ആരോഗ്യകരമായ മുടിയിഴകൾ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും. നന്നായി ഈർപ്പമുള്ള തലയോട്ടി ആരോഗ്യകരമായ മുടിയിഴകളെ പ്രോത്സാഹിപ്പിക്കുകയും ചൊറിച്ചിലും മറ്റ് അസ്വസ്തതകൾ തടയുകയും ചെയ്യുന്നു.
ഗ്ലിസറിൻ പുരട്ടുന്നത് മുടിയുടെ ഇലാസ്തികത നിലനിർത്തുന്നു. ചുരുണ്ട മുടിയാണെങ്കിൽ, ഗ്ലിസറിൻ പുരട്ടുന്നത് ബൗൺസ്, ചുരുളുകൾ എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കാന ഇവ സഹായിക്കുന്നു. വരണ്ടതും കേടായതുമായ മുടിയെ മോയ്സ്ചറൈസ് ചെയ്ത് ശക്തിപ്പെടുത്തുകയും അറ്റം പിളരുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
മൃദുവും പട്ടുപോലുള്ളതുമായ മുടിയ്ക്ക് ഗ്ലിസറിൻ നല്ലൊരു മാർഗമാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ പുറംഭാഗം മിനുസപ്പെടുത്താനും മൃദുവാക്കാനും സഹായിക്കും. ചുരുക്കത്തിൽ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗ്ലിസറിൻ വളരെ നല്ലതാണ്. ഇത് ചൂട്, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു. നിങ്ങളുടെ തലയോട്ടി വൃത്തിയുള്ളതും ആരോഗ്യകരവുമായി നിലനിർത്തുന്നതിലൂടെ, മുടിയുടെ മൊത്തത്തിലുള്ള തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.