5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: ഓടുന്ന ട്രെയിനിൽ നിന്നും ഫോണോ, പേഴ്സോ താഴെ വീണാൽ എന്തു ചെയ്യും? പേടിക്കേണ്ട; വഴിയുണ്ട്

Indian Railway Helpline: ഇങ്ങനെ നിങ്ങളുടെ ഫോണോ, പഴ്സോ വിലപ്പെട്ട വസ്തുവോ ട്രെയിനിൽ നിന്ന് താഴെ ട്രാക്കിൽ വീണാൽ എന്ത് ചെയ്യും? സാധാരണയായി ആളുകൾ ഇത്തരമൊരു സാഹചര്യത്തിൽ നിശബ്ദമായി ഇരിക്കും അല്ലെങ്കിൽ ട്രെയിനിന്റെ എമർജൻസി ബ്രേക്ക് (അലാറം ചെയിൻ) വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചിന്തിക്കുക.

Indian Railway: ഓടുന്ന ട്രെയിനിൽ നിന്നും ഫോണോ, പേഴ്സോ താഴെ വീണാൽ എന്തു ചെയ്യും? പേടിക്കേണ്ട; വഴിയുണ്ട്
Train (Image Credits: Getty Images)
sarika-kp
Sarika KP | Updated On: 15 Dec 2024 22:56 PM

ഇന്ന് മിക്കവരും ​ഗതാ​ഗത സൗകര്യത്തിന് ഏറെ ആശ്രയിക്കുന്ന ഒന്നാണ് റെയിൽവെ. ദീർഘദൂര യാത്രകൾക്ക് ആളുകൾ ആദ്യം മുൻഗണന കൊടുക്കുന്നതും ട്രെയിനുകൾക്ക് തന്നെ. അതിന്റെ പ്രധാന കാരണം കുറഞ്ഞ ചെലവ് തന്നെയാണ്. ഇത്തരത്തിലുള്ള ട്രെയിൻ യാത്രകളിൽ മിക്കവരും ഫോണുകളിലാകും ശ്രദ്ധ. പലരും ട്രെയിന്റെ പടികളിൽ ഇരുന്നും നിന്നും വരെ ഫോൺ നോക്കാറുണ്ട്. ഇത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ നോക്കുന്നത് താഴെ വീഴാനുള്ള സാധ്യത കൂടുതലാണ്.

ഇങ്ങനെ നിങ്ങളുടെ ഫോണോ, പഴ്സോ വിലപ്പെട്ട വസ്തുവോ ട്രെയിനിൽ നിന്ന് താഴെ ട്രാക്കിൽ വീണാൽ നിങ്ങൾ എന്ത് ചെയ്യും? സാധാരണയായി ആളുകൾ ഇത്തരമൊരു സാഹചര്യത്തിൽ നിശബ്ദമായി ഇരിക്കും അല്ലെങ്കിൽ ട്രെയിനിന്റെ എമർജൻസി ബ്രേക്ക് (അലാറം ചെയിൻ) വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചിന്തിക്കുക. എന്നാൽ ചങ്ങല വലിക്കുന്നത് മറ്റ് തടസങ്ങൾക്ക് വഴിവച്ചേക്കാം. എന്നാൽ ഇനി എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ആശങ്കപ്പെടേണ്ടതില്ല. ഓടുന്ന ട്രെയിനിൽ നിന്ന് വില പിടിപ്പുള്ള വസ്തു താഴെ വീണാൽ തിരികെ കിട്ടാൻ വഴിയുണ്ട്.

Also Read: ക്രിസ്മസ് അല്ലേ, അല്‍പം തണുപ്പാകാം; വേഗം വിട്ടോളൂ ഇവിടേക്ക്‌

താഴെ പറയുന്ന കാര്യങ്ങൾ ചെയ്‌താൽ നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കാൻ ചിലപ്പോൾ നിങ്ങളെ സഹായിച്ചേക്കാം.

  • ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് മൊബൈൽ താഴെ വീണാൽ ആദ്യം റെയിൽവേ ട്രാക്കിന്റെ വശങ്ങളിലെ തൂണിൽ എഴുതിയ നമ്പറോ സൈഡ് ട്രാക്കിന്റെ നമ്പറോ രേഖപ്പെടുത്തുകയാണ് വേണ്ടത്.
  • അതിനു ശേഷം ഉടൻ തന്നെ സഹ യാത്രക്കാരന്റെ ഫോണിന്റെ സഹായത്തോടെ ആർപിഎഫിലേക്കും 182 നമ്പറിലേക്കും ഈ വിവരങ്ങൾ നൽകണം.
  • ഈ സമയത്ത് നിങ്ങളുടെ ഫോൺ ഏത് തൂണിനോ ട്രാക്ക് നമ്പറിനോ സമീപത്താണ് വീണതെന്ന് അവരെ കൃത്യമായി അറിയിക്കുക.
  • ഈ വിവരം നൽകിയ ശേഷം റെയിൽവേ പൊലീസിന് നിങ്ങളുടെ ഫോൺ കണ്ടെത്താൻ കഴിഞ്ഞേക്കാം. ഇക്കാര്യങ്ങൾ ചെയ്‌താൽ താഴെ വീണ് നഷ്ടപ്പെട്ടു പോയ നിങ്ങളുടെ ഫോൺ ലഭിക്കാനുള്ള സാധ്യത പലമടങ്ങ് വർധിക്കും.
  • ഉടൻ സംഭവസ്ഥലത്ത് റെയിൽവെ പോലീസ് എത്തി സാധനം കണ്ടെത്തും.
  • ഇതിനുശേഷം റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കിയാൽ മൊബൈൽ തിരികെ ഉടമയ്ക്ക് ലഭിക്കും.

Latest News