Dehydration In Summer: ചൂടി​ൽ വാടിപോവരുതേ..! വേനലിനെ നേരിടാൻ വേണം ജാഗ്രതയും മുൻകരുതലും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

How To Prevent Dehydration ​In Hot Climate: ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം ഏകദേശം 2.7 മുതൽ 3.7 ലിറ്റർ വരെ വെള്ളമാണ് കുടിക്കേണ്ടത്. അതായത്, ഒരു വ്യക്തി ദിവസവും ഏകദേശം 10-14 ഗ്ലാസ് വെള്ളം കുടിക്കണം. മിക്ക ആളുകൾക്കും 10-14 ഗ്ലാസ് വെള്ളം കുടിക്കുന്നത് മടിയുള്ള കാര്യമാണ്. എന്നാൽ വെള്ളത്തിൻ്റെ ആവശ്യകത കുറയ്ക്കാനും കഴിയില്ല. പക്ഷേ മറ്റ് പല പാനീയങ്ങളിലൂടെയും ഭക്ഷണങ്ങളിലൂടെയും നമുക്ക് ഈ വെള്ളത്തിൻ്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാൻ കഴിയും.

Dehydration In Summer: ചൂടി​ൽ വാടിപോവരുതേ..! വേനലിനെ നേരിടാൻ വേണം ജാഗ്രതയും മുൻകരുതലും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Represental Image

Updated On: 

22 Jan 2025 11:59 AM

വേനൽക്കാലം വാതിൽപ്പടിയിൽ എത്തിനിൽക്കുകയാണ്. വേനൽക്കാലത്തെ കടുത്ത ചൂട് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. ഈ സമയത്ത് ഒരാൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് നിർജ്ജലീകരണം. ശരീരത്തിലെ ജലത്തിന്റെ അഭാവത്തെയാണ് നിർജ്ജലീകരണം എന്ന് പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, അമിതമായി വിയർക്കുക, സൂര്യപ്രകാശം ഏൽക്കുക തുടങ്ങി വിവിധ കാരണങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകുന്നു. ശരീരത്തിലെ ജലദൗർലഭ്യം വെള്ളം കുടിക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒന്നാണ്.

ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം ഏകദേശം 2.7 മുതൽ 3.7 ലിറ്റർ വരെ വെള്ളമാണ് കുടിക്കേണ്ടത്. അതായത്, ഒരു വ്യക്തി ദിവസവും ഏകദേശം 10-14 ഗ്ലാസ് വെള്ളം കുടിക്കണം. മിക്ക ആളുകൾക്കും 10-14 ഗ്ലാസ് വെള്ളം കുടിക്കുന്നത് മടിയുള്ള കാര്യമാണ്. എന്നാൽ വെള്ളത്തിൻ്റെ ആവശ്യകത കുറയ്ക്കാനും കഴിയില്ല. പക്ഷേ മറ്റ് പല പാനീയങ്ങളിലൂടെയും ഭക്ഷണങ്ങളിലൂടെയും നമുക്ക് ഈ വെള്ളത്തിൻ്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാൻ കഴിയും. ജല ഉപഭോഗം എളുപ്പത്തിൽ വർദ്ധിപ്പിക്കാനുള്ള ചില ലളിതമായ വഴികൾ എന്തെല്ലാമെന്ന് നോക്കാം.

ജലാംശം കൂടുതലുള്ള പച്ചക്കറികൾ കഴിക്കുക; ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന വിവിധ പച്ചക്കറികളുണ്ട്. ചീര, ബ്രോക്കോളി, വെള്ളരി, ബീൻസ്, കാബേജ്, ലെറ്റൂസ്, ഉള്ളി തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ചേർക്കുന്നത് ജലാംശം ലഭിക്കാനും പോഷകങ്ങൾ ലഭിക്കാനും നല്ലതാണ്.

അലാം വെയ്ക്കാം: വെള്ളം കുടിക്കാൻ മടിയുള്ളവർക്കും മറന്നുപോകുന്നവർക്കും നല്ല മാർ​ഗമാണ് അലാറാം വയ്ക്കുക എന്നത്. ഇത് നിങ്ങളുടെ ജല ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിക്കും.

തേങ്ങാവെള്ളം കുടിക്കുക: വെള്ളത്തിന് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം. ഇതിൽ ഭൂരിഭാഗവും വെള്ളമാണ്, കൂടാതെ മറ്റ് പല ഗുണങ്ങളും ഉയർന്ന പോഷകമൂല്യവുമുണ്ട്.

ഡീടോക്സ് വാട്ടർ: വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ആരോഗ്യകരമായ ഒരു ബദലാണ് ഡീടോക്സ് വാട്ടർ. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ വെള്ളത്തിൽ ചേർത്താണ് ഈ ഡീടോക്സ് വാട്ടർ തയ്യാറാക്കുന്നത്. ഈ ചേരുവകളിലെ എല്ലാ പോഷകങ്ങളും വെള്ളത്തിൽ ആഗിരണം ചെയ്യുന്നതിന് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട പഴങ്ങളോ പച്ചക്കറികളോ ഇട്ടുവയ്ക്കാം.

കുപ്പി വെള്ളം കരുതുക: വെള്ളം കൈയ്യിൽ ഇല്ലാത്തതിൻ്റെ പേരിൽ അനാരോഗ്യകരമായ പാനീയങ്ങൾ നമ്മൾ വാങ്ങാറുണ്ട്. അതിനാൽ വെള്ളം ഒരു കുപ്പി വെള്ളം കൊണ്ടുനടക്കുന്നത് വെള്ളം കുടിക്കുന്നതിന്റെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും.

പ്രകൃതിദത്ത ജ്യൂസുകൾ: വിവിധ പഴങ്ങളിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ആപ്പിൾ, തണ്ണിമത്തൻ, മസ്‌ക്മെലൺ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ ജലവും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ സമയം കഴിവതും ഇത്തരം ജ്യൂസുകൾ കുടിക്കാൻ ശ്രമിക്കുക.

ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ