5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Earphone Side Effects: ഇയർ ഫോണുകൾ അമിതമായി ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Side Effects of Ear Phones: ഇയർ ഫോണുകളിൽ നിന്ന് വരുന്ന ശബ്ദം ചെവിയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നും ഇവ കേൾവി ശക്തിയെ ബാധിക്കുമെന്നും നേരത്തെ തന്നെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Earphone Side Effects: ഇയർ ഫോണുകൾ അമിതമായി ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 04 Mar 2025 11:15 AM

മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരും ഇയർ ഫോണുകളും ഉപയോഗിക്കുന്നവരാണ്. ഫോണിൽ സംസാരിക്കുന്നതിനും, പാട്ടുകൾ കേൾക്കുന്നതിനും, സിനിമകൾ കാണുന്നതിനുമെല്ലാം ഈ ഇയർ ഫോണുകൾ കൂടിയേ തീരൂ എന്നാണ് അവസ്ഥ. എന്നാൽ ഇയർ ഫോണുകളുടെ നിരന്തരമായ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇയർ ഫോണുകളിൽ നിന്ന് വരുന്ന ശബ്ദം ചെവിയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നും ഇവ കേൾവി ശക്തിയെ ബാധിക്കുമെന്നും നേരത്തെ തന്നെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇയർഫോണുകളിൽ നിന്നുള്ള ഉച്ചത്തിലുള്ള സംഗീതം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. സുരക്ഷിതമല്ലാത്ത വോളിയത്തിൽ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് കേൾവിയെ ബാധിക്കും. ചെവിയുടെ കേൾവിശക്തി എന്ന് പറയുന്നത് 90 ഡെസിബെൽ മാത്രമാണ്. എന്നാൽ തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇയർ ഫോൺ ഉപയോഗിക്കുന്നതിലൂടെ ഇത് 40-50 ഡെസിബെൽ ആയി കുറയുന്നു. അതുപോലെ തന്നെ ഇയർഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിനെയും ബാധിക്കുന്നു. ഇത് തലവേദന മൈഗ്രൈൻ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കൂടാതെ, ഉറക്കമില്ലായ്മ അല്ലെങ്കിൽ സ്ലീപ് അപ്നിയ എന്നിവയും പലരും അനുഭവിക്കുന്നു.

ALSO READ: മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? നല്ല ആരോഗ്യത്തിന് ശരിക്കും എത്രനേരം കഴിക്കണം

ഇയർ ഫോണുകൾ നേരിട്ട് ചെവി കനാലിൽ ആണ് പ്ലഗ് ചെയ്തിരിക്കുന്നത്. ഇത് വായു സഞ്ചാരം തടയുകയും ബാക്ടീരിയയുടെ വളർച്ച ഉൾപ്പെടെ വിവിധ തരത്തിലുള്ള ചെവി അണുബാധകൾക്ക് കാരണമാവുകയും ചെയ്യുന്നു. അതേസമയം, ഒരു ചെവിയിൽ നിന്ന് മറ്റൊരു ചെവിയിലേക്ക് ദോഷകരമായ ബാക്റ്റീരിയകൾ പകരാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ആരുമായും ഇയർഫോൺ പങ്കിടരുതെന്നും വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇയർഫോണുകളുടെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും ബാധിക്കും. നിരന്തരമായ ഇയർ ഫോൺ ഉപയോഗം കുട്ടികളിൽ വായന, കഴിവ്, ഗ്രഹിക്കൽ, മെമ്മറി തുടങ്ങിയ അക്കാദമിക് പ്രകടനങ്ങളെയും ബാധിക്കും.

അതിനാൽ ഹെഡ്‌സെറ്റുകൾ, ഫോണുകൾ, അല്ലെങ്കിൽ മറ്റ് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കാത്ത സമയങ്ങളിൽ ശരീരത്തിൽ നിന്ന് പരമാവധി അകറ്റി നിർത്താൻ ശ്രദ്ധിക്കുക. കിടക്കയിൽ ഇത്തരം ഗാഡ്ജറ്റുകൾ വെച്ച് ഉറങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഫോൺ വിളിക്കുന്നതിനും വീഡിയോകൾ കാണുന്നതിനും മറ്റും ഹെഡ്‌സെറ്റുകളുടെ ഉപയോഗം കുറയ്‌ക്കുക.