Aishwarya Rai Hair Tips: ഐശ്വര്യ റായിയുടെ കരുത്തുറ്റ മുടിയുടെ രഹസ്യം ഇതായിരുന്നോ? പരീക്ഷിച്ചാലോ ഈ സിമ്പിൾ പൊടിക്കൈകൾ

Actress Aishwarya Rai Simple Hair Care Tips:ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിലും താരം ഏറെ ശ്രദ്ധനൽകാറുണ്ട്. അതിനാല്‍ തന്നെ തിളങ്ങുന്ന കരുത്തുറ്റ് മുടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. ഇതിനായും താരം പ്രത്യേക സംരക്ഷം ചെയ്യാറുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

Aishwarya Rai Hair Tips: ഐശ്വര്യ റായിയുടെ കരുത്തുറ്റ മുടിയുടെ രഹസ്യം ഇതായിരുന്നോ? പരീക്ഷിച്ചാലോ ഈ സിമ്പിൾ പൊടിക്കൈകൾ

Aishwarya Rai

Published: 

19 Jan 2025 22:04 PM

ഏറെ ആരാധകരുള്ള താരമാണ് നടി ഐശ്വര്യ റായ്. അറിവും അഴകും ഒരുപോലെയുള്ള വ്യക്തിത്വം അതാണ് ആരാധകർക്ക് എന്നും ഐശ്വര്യ റായ്. മിക്കപ്പോഴും ഇന്ത്യയുടെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ പ്രതീകമായാണ് താരത്തെ കണക്കാാക്കുന്നത്. 1994 ല്‍ ലോകസുന്ദരി പട്ടം സ്വന്തമാക്കിയ താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രായം 50 കടന്നെങ്കിലും ഇന്നും ആ മുഖത്ത് ഇരുപതിന്റെ തിളക്കം കാണാം. അതുകൊണ്ട് എവിടെ പോയാലും മറ്റ് താരങ്ങളിൽ നിന്ന് ഐശ്വര്യ റായ് എന്നും വ്യത്യസ്തയാണ്.

ഇന്നും യുവത്വത്തിന്റെ തിളക്കം നിലനിൽക്കുന്നതിൽ താരം ചര്‍മ്മസംരക്ഷണത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് സൂചിപ്പിക്കുന്നത്. താരത്തിന്റെ കണ്ണുകളുടെ തിളക്കവും സൗന്ദര്യവും എന്നും ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. സൗന്ദര്യ സംരക്ഷണ വഴികള്‍ ഐശ്വര്യ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിലും താരം ഏറെ ശ്രദ്ധനൽകാറുണ്ട്. അതിനാല്‍ തന്നെ തിളങ്ങുന്ന കരുത്തുറ്റ് മുടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. ഇതിനായും താരം പ്രത്യേക സംരക്ഷം ചെയ്യാറുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

Also Read: ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?

മുടിയുടെ സംരക്ഷണത്തിനായി ഐശ്വര്യ റായ് പ്രകൃതിദത്ത എണ്ണകളാണ് ഉപയോ​ഗിക്കാറുള്ളത്. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല, കേടായ ഇഴകള്‍ നന്നാക്കാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും ശക്തിയും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് പതിവായി മുടിയിൽ തേക്കാൻ താരം മറക്കാറില്ല. ഇതിനൊപ്പം ആഹാര രീതിയിലുള്ള ശ്രദ്ധയുമാണ് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്. സമീകൃതമായ ഭക്ഷണക്രമം മുടിക്ക് അത്യന്താപേക്ഷിതമാണ്.

പ്രോട്ടീനും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നതിനൊപ്പം ജങ്ക് ഫുഡ് ഒഴിവാക്കുകയും താരം ചെയ്യുന്നു. പ്രോട്ടീനും വൈറ്റമിന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതില്‍ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ആ​രോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇതിനു പുറമെ ഹെയര്‍ മാസ്‌കുകൾ ഉപയോ​ഗിക്കാനും താരം ശ്രദ്ധിക്കുന്നു. ഇത് മുടി മനോഹരവുമായി സൂക്ഷിക്കാൻ സഹായിക്കുന്നു. അവോക്കാഡോ, കറ്റാര്‍ വാഴ, മുട്ട തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് പോഷകമൂല്യമുള്ള ഹെയര്‍ മാസ്‌കുകളാണ് താരം മുടിയിൽ ഉപയോ​ഗിക്കാറുള്ളത്. ഇത് നീളമേറിയ മുടികളുടെ ശക്തിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. വെളിച്ചെണ്ണ ഒലിവ് ഓയില്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള എണ്ണകളാണ് മുടിക്ക് ഉപയോ​ഗിക്കുന്നത്. വെളിച്ചെണ്ണ ഒലിവ് ഓയില്‍ തുടങ്ങിയ എണ്ണകള്‍ മുടിയുടെ അളവും കനവും വര്‍ധിപ്പിക്കുകയും പൊട്ടുന്നത് തടയുകയും മുടിയെ ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു. ഐശ്വര്യ പതിവായി തലയോട്ടിയിലെ മസാജ് ചെയ്യാറുണ്ട്. ഇത് തലയോട്ടിയിൽ രക്തം കടക്കുന്നത് കൂട്ടുകയും ഇതിലൂടെ മുടി സംരക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു