5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Calcium Rich Foods: പാലിൽ മാത്രമല്ല; കാത്സ്യം അടങ്ങിയ വേറെയും ധാരാളം ഭക്ഷണങ്ങളുണ്ട്

Foods That Contain Calcium Other Than Milk: പാലിന് പുറമെ കാത്സ്യം ലഭിക്കുന്ന ധാരാളം ഭക്ഷണങ്ങൾ ഉണ്ട്. അത്തരത്തിൽ കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

Calcium Rich Foods: പാലിൽ മാത്രമല്ല; കാത്സ്യം അടങ്ങിയ വേറെയും ധാരാളം ഭക്ഷണങ്ങളുണ്ട്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 23 Mar 2025 20:16 PM

ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം കാത്സ്യം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ മിക്ക കോശങ്ങളും കാത്സ്യത്തെ വിവിധ രീതിയിൽ ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ കാത്സ്യം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. പൊതുവെ കാത്സ്യം അടങ്ങിയ ഭക്ഷണം എന്ന് പറയുമ്പോൾ തന്നെ മിക്കവരുടെയും മനസ്സിൽ ആദ്യം വരുന്നത് പാൽ ആയിരിക്കും. എന്നാൽ പാല് കൂടാതെ കാത്സ്യം ലഭിക്കുന്ന ധാരാളം ഭക്ഷണങ്ങൾ ഉണ്ട്. അത്തരത്തിൽ കാത്സ്യം ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. സോയാബീൻസ്
കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ പട്ടികയിൽ ആദ്യം വരുന്നത് സോയാബീൻസ് ആണ്. ഇതിൽ ശരീരത്തിന് ആവശ്യമായ അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ പ്രോട്ടീൻ, ഫൈബർ, അയേൺ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സോയ ബീൻസ് വിളർച്ച തടയാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം വളരെ നല്ലതാണ്.

2. ചീര
കാത്സ്യത്തിന് പുറമെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ചീര പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും, നല്ല കാഴ്ചശക്തിക്കും, രോഗപ്രതിരോധശേഷി വർധിക്കാനുമെല്ലാം മികച്ചതാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള അയേൺ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. നാരുകൾ ധാരാളം അടങ്ങിയ ചീര ദഹനത്തിനും നല്ലതാണ്.

3. ബ്രൊക്കോളി
കാത്സ്യം അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബർ ധാരാളം അടങ്ങിയ ഇവയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവ വിറ്റാമിനുകൾ, അയേൺ, പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും, കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം വളരെ നല്ലതാണ്.

ALSO READ: വൈറ്റമിൻ ഡിയുടെ കുറവ് പ്രത്യുൽപാദന ശേഷിയെ ബാധിക്കുമോ? അറിയാതെപോവരുത്

4. എള്ള്
എള്ളിലും ശരീരത്തിന് ആവശ്യമായ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി-ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അയേൺ, വിറ്റാമിനുകൾ, മഗ്നീഷ്യം തുടങ്ങിയവയും എള്ളിൽ അടങ്ങിയിട്ടുണ്ട്. നല്ല ഉറക്കം ലഭിക്കാനും എള്ള് സഹായിക്കും.

5. റാഗി
പട്ടികയിൽ അടുത്തതായുള്ളത് റാഗിയാണ്. റാഗിയും കാത്സ്യത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഇതിൽ വിറ്റാമിൻ ഡി, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പുറമെ, റാഗി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വളരെ നല്ലതാണ്.