Potato Juice: മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റ പരിഹാരമേയുള്ളൂ; ഉരുളക്കിഴങ്ങ് ജ്യൂസാക്കി ഉപയോഗിക്കൂ
Potato Juice For Hair: വൈറ്റമിൻ ബി, വൈറ്റമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ്, രോമകൂപങ്ങളെ പോഷിപ്പിക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. പുരാതന കാലം മുതൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് ഉരുക്കിഴങ്ങ് ജ്യൂസ്.

ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒട്ടുമിക്ക ആളുകൾക്കും ഉരുളക്കിഴങ്ങ് വളരയധികം ഇഷ്ടവുമാണ്. എന്നാൽ മുടിയുടെ ആരോഗ്യത്തിന് ഉരുളുകിഴങ്ങ് എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് അറിയാമോ? വൈറ്റമിൻ ബി, വൈറ്റമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ്, രോമകൂപങ്ങളെ പോഷിപ്പിക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
അതിനാൽ, ഉരുളക്കിഴങ്ങിന് നിങ്ങളുടെ മുടിയെ മൃദുവാക്കാനും, മിനുസവും, സിൽക്കിയും, നീളമുള്ളതുമാക്കാനും കഴിയും. ശക്തവും നീളമുള്ളതുമായ മുടിയുടെ ആരോഗ്യത്തിനായി നിങ്ങളുടെ മുടിയിൽ ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
നൈറ്റ് സെറം: കുറച്ച് ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുത്ത് 5 തുള്ളി നാരങ്ങാനീര്, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക. ഈ മിശ്രിതം രക്തചംക്രമണം ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ഒരു കുപ്പിയിലാക്കി മുടിയിൽ സ്പ്രേ ചെയ്യുക. ഒരു കോട്ടൺ തുണിയിൽ മുടി പൊതിഞ്ഞ് പിറ്റേന്ന് രാവിലെ കറ്റാർ വാഴയോ മറ്റ് പ്രകൃതിദത്ത ചേരുവകളോ അടങ്ങിയ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
മാസ്ക്: എല്ലാ അർത്ഥത്തിലും ഉരുളക്കിഴങ്ങ് ഒരു സൂപ്പർഫുഡാണ്, കൂടാതെ 1 ടേബിൾസ്പൂൺ തേനും 1 മുട്ടയുടെ മഞ്ഞക്കരുവും ചേർക്കുമ്പോൾ മുടിക്ക് മികച്ച തിളക്കം നൽകാനും ഇത് സഹായിക്കുന്നു. മുട്ടയും തേനും ഉരുളക്കിഴങ്ങ് ജ്യൂസുമായി കലർത്തി ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടുക. 30 മിനിറ്റ് മസാജ് ചെയ്ത ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക.
താരൻ: മിനുസമാർന്നതും തിളക്കമുള്ളതുമായ മുടിക്ക്, 2 ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര്, ½ ടീസ്പൂൺ ഗ്ലിസറിൻ, ½ ടീസ്പൂൺ അസംസ്കൃത പാൽ ക്രീം, 6 തുള്ളി തേൻ എന്നിവ എടുക്കുക. ഇവയെല്ലാം കലർത്തി തലമുടി ഷാംപൂ ചെയ്യുന്നതിന് മുമ്പ് തലയോട്ടിയിൽ പുരട്ടുക. 20 മിനിറ്റ് നേരം വച്ചതിനുശേഷം നിങ്ങളുടെ പതിവ് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക.
ഉരുളക്കിഴങ്ങ് മുടിക്ക് തിളക്കം നൽകിക്കൊണ്ട് പ്രകൃതിദത്തമായ ഒരു കണ്ടീഷണറായി പ്രവർത്തിക്കുന്നു. പുരാതന കാലം മുതൽ ഇത് ഉപയോഗിച്ചുവരുന്നു. എന്നിരുന്നാലും, ഒരു മാറ്റം കാണാൻ നിങ്ങൾ 2-3 മാസം ഈ പ്രക്രിയ തുടരേണ്ടതുണ്ട്. കൂടാതെ, ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ഉപയോഗിക്കുക.