AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bald Patches: വെറുതെയല്ല കഷണ്ടി വരുന്നത്..! ഈ തെറ്റുകൾ നിങ്ങളെ കഷണ്ടിയുള്ളവരാക്കുന്നു

Mistakes In Haricare: ജനിതകശാസ്ത്രവും ഹോർമോൺ അസന്തുലിതാവസ്ഥയും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടെങ്കിലും, പലരും അറിയാതെ തന്നെ ഒഴിവാക്കാവുന്ന തെറ്റുകൾ വരുത്തി സ്വന്തം തലമുടിയുടെ ആരോ​ഗ്യം ഇല്ലാതാക്കുന്നു. അത്തരത്തിൽ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

Bald Patches: വെറുതെയല്ല കഷണ്ടി വരുന്നത്..! ഈ തെറ്റുകൾ നിങ്ങളെ കഷണ്ടിയുള്ളവരാക്കുന്നു
Bald PatchesImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 19 Apr 2025 16:10 PM

മുടി കൊഴിച്ചിൽ കൂടുന്നത് ഒരു പരിധിവരെ നമ്മൾ ചെയ്യുന്ന തെറ്റുകൾ കൊണ്ടാണ്. മുടി കൊഴിച്ചിൽ, അറ്റം പിളരുക, കഷണ്ടിയാവുക ഇതെല്ലാം ഇന്നത്തെ തലമുറ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. പക്ഷേ നിങ്ങളുടെ ദൈനംദിന ശീലങ്ങൾ ഈ പ്രശ്നത്തിന് കാരണമാകുന്നെങ്കിൽ അതിൽ മാറ്റം വരുത്തുക തന്നെ വേണം. ജനിതകശാസ്ത്രവും ഹോർമോൺ അസന്തുലിതാവസ്ഥയും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടെങ്കിലും, പലരും അറിയാതെ തന്നെ ഒഴിവാക്കാവുന്ന തെറ്റുകൾ വരുത്തി സ്വന്തം തലമുടിയുടെ ആരോ​ഗ്യം ഇല്ലാതാക്കുന്നു.

മോശം പരിചരണ രീതികൾ മുതൽ കഠിനമായ സ്റ്റൈലിംഗ് തിരഞ്ഞെടുപ്പുകൾ വരെ, മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുന്ന സാധാരണ മുടി സംരക്ഷണ പിഴവുകളാണ്. അത്തരത്തിൽ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.

മുടി കൂടുതൽ തവണ കഴുകുന്നത്: മുടി ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും തലയോട്ടിയും മുടിയിഴകളും വരണ്ടതും പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. കാലക്രമേണ രോമകൂപങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും. എണ്ണമയമുള്ള തലയോട്ടിക്ക് ആഴ്ച്ചയിൽ കൂടുതൽ തവണ തല കഴുകുന്നത് നല്ലതാണ്. എന്നാൽ ആഴ്ചയിൽ 2-3 തവണ കഴുകിയാൽ മതിയാകും.

ഇറുകിയ ഹെയർസ്റ്റൈലുകൾ: മുടിയെ ഇറുക്കി വലിക്കുന്ന പോണിടെയിലുകൾ, ബൺസ്, ബ്രെയ്ഡുകൾ എന്നിവ നിങ്ങൾക്ക് യോജിച്ചതായി തോന്നാം. പക്ഷേ അവ മുടി കൊഴിച്ചിലിന് കാരണമാകും. നിരന്തരമായ പിരിമുറുക്കം രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും കാലക്രമേണ തുടർന്നാൽ സ്ഥിരമായ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.

സംരക്ഷണമില്ലാതെ ഹീറ്റ് സ്റ്റൈലിംഗ്: ഉയർന്ന താപനിലയിൽ സ്ട്രൈറ്റനറുകൾ, കേളിംഗ് അയണുകൾ, ബ്ലോ ഡ്രയറുകൾ എന്നിവ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകൾ ദുർബലമാകാനും, പൊട്ടിപ്പോകാനും കാരണമാകും. തെർമൽ പ്രൊട്ടക്ടറില്ലാതെ നിങ്ങൾ ദിവസവും ചൂട് ഉപയോഗിക്കുകയാണെങ്കിൽ, മുടിയുടെ ഉള്ള് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

തലയോട്ടിയുടെ സംരക്ഷണം: പലരും മുടിയിഴകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷേ തലയോട്ടിയെ അവഗണിക്കും. ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് അടിസ്ഥാനം തലയോട്ടിയാണ്. കെമിക്കലുകളുടെയും പൊടിപടലങ്ങളുടെയും അടഞ്ഞുകൂടൽ, വരണ്ടതോ ആയ തലയോട്ടി രക്തചംക്രമണം കുറയ്ക്കുകയും രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യും, ഇത് മുടി കൊഴിച്ചിലിനും മങ്ങലിനും കാരണമാകും.

നനഞ്ഞ മുടി ചീകുന്നത്: നനഞ്ഞ മുടി ദുർബലമാണ്. കാരണം അതിന് ഇലാസ്തികത വർദ്ധിക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത ഈ സമയം കൂടുതലുമാണ്. നനഞ്ഞിരിക്കുമ്പോൾ മുടി ചീകുകയോ കെട്ടുകൾ വലിക്കുകയോ ചെയ്യുന്നത് ഇഴകൾ വലിച്ചുനീട്ടാനും പൊട്ടാനും ഇടയാക്കും. ഇത് പിന്നീട് കഷണ്ടിയാകാനും ഉള്ള് കുറയ്ക്കാനും കാരണമാകുന്നു.