Ghee For Skin: നെയ്യ് മുഖത്ത് പുരട്ടി ഉറങ്ങിനോക്കൂ; കാണാം അത്ഭുത മാറ്റങ്ങൾ
Ghee For Skin Glowing: വൈറ്റമിൻ എ, ഡി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമായ നെയ്യിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചുളിവുകൾ കുറയ്ക്കുകയും കൂടുതൽ യുവത്വം നൽകുകയും ചെയ്യുന്നു.

എല്ലാ അടുക്കളകളിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സാധനങ്ങളിൽ ഒന്നാണ് നെയ്യ്. ഭക്ഷണത്തിന് രുചി കൂട്ടാൻ നെയ്യ് വളരെ നല്ലതാണ്. രുചി മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രധാനമായും പാചക വിഭാഗത്തിൽ ഉപയോഗിക്കുന്ന നെയ്യ് സൗന്ദര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഇത് കേമനാണ്. പോഷകങ്ങളാൽ സമ്പന്നമായ ഇതിന്റെ ഗുണങ്ങൾ നിങ്ങളുടെ മൃതചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റും. പാടുകൾ നീക്കം ചെയ്യാനും നല്ലതാണ്. മുഖചർമ്മത്തിൽ രാത്രി മുഴുവൻ നെയ്യ് പുരട്ടുന്നതിന്റെ ചില ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വാർദ്ധക്യത്തെ തടയുന്നു: വൈറ്റമിൻ എ, ഡി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമായ നെയ്യിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചുളിവുകൾ കുറയ്ക്കുകയും കൂടുതൽ യുവത്വം നൽകുകയും ചെയ്യുന്നു.
ചർമ്മത്തിന് ഈർപ്പം നൽകുന്നു: നിങ്ങൾക്ക് നെയ്യ് ഒരു മോയ്‌സ്ചറൈസറായി ഉപയോഗിക്കാം. കാരണം ഇത് ചർമ്മത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെന്ന് വരൾച്ച തൽക്ഷണം തടയുന്നു.
സ്വാഭാവിക തിളക്കം നൽകുന്നു: നെയ്യ് പതിവായി പുരട്ടുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും തിളക്കമുള്ള ചർമ്മത്തെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ, രാവിലെ 1 ടീസ്പൂൺ നെയ്യ് കഴിക്കുകയാണെങ്കിൽ, പാടുകളോ മുഖക്കുരുവിൻ്റെ പാടുകളോ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ചർമ്മത്തെ ശമിപ്പിക്കുന്നു: ഒമേഗ-3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമായ നെയ്യ് എല്ലാ ദിവസവും രാത്രി പുരട്ടുകയാണെങ്കിൽ, വരണ്ടതും അലർജിക്ക് സാധ്യതയുള്ളതുമായ ചർമ്മത്തിന് ആശ്വാസം നൽകും. ഇത് ചർമ്മത്തിലെ വീക്കം, തിണർപ്പ് എന്നിവ കുറയ്ക്കുകയും നിങ്ങളുടെ മുഖം ഒരു ക്രിസ്റ്റൽ പോലെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പ്: നെയ്യ് നിങ്ങളുടെ കണ്ണുകൾക്ക് ആശ്വാസം നൽകുകയും കണ്ണിനടിയിലെ കറുത്ത പാടുകൾ നീക്കം ചെയ്യുകയും ചെയ്യും. കണ്ണിനു താഴെ നെയ്യ് കൊണ്ട് മസാജ് ചെയ്താൽ 2-3 ആഴ്ചയ്ക്കുള്ളിൽ മാറ്റം കാണാൻ കഴിയും.
ചുണ്ടുകൾക്ക് തിളക്കം ലഭിക്കും: ശൈത്യകാലത്ത് നെയ്യ് വളരെ നല്ലതാണ്. പിഗ്മെന്റേഷൻ ഒഴിവാക്കാനും ചുണ്ടുകൾക്ക് സ്വാഭാവിക നിറം നൽകാനും, അവയെ മൃദുവാക്കാനും നെയ്യ് പുരട്ടാം.
വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു: ചർമ്മത്തിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കളാണ് നിങ്ങളുടെ ചർമ്മപ്രശ്നങ്ങളുടെ അടിസ്ഥാനം. ദിവസവും 2 സ്പൂൺ നെയ്യ് കഴിക്കുന്നതിലൂടെയും രാത്രി മുഴുവൻ നെയ്യ് പുരട്ടുന്നതിലൂടെയും ഇത് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും.