AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hair Growth Oils: മുടി മുട്ടോളം വളരാൻ ചെയ്യേണ്ടത് ഇത്രമാത്രം; രാത്രിയിൽ പുരട്ടാവുന്ന എണ്ണകൾ ഏതെല്ലാം

Overnight Haircare Routine: ഒന്നോ രണ്ടോ ദിവസത്തെ പരിചരണം കൊണ്ട് മാത്രം മുടി വളർച്ചയുണ്ടാവുകയില്ല. അതിനായി ദിവസേന പരിശ്രമിക്കുക തന്നെവേണം. അത്തരിത്തിൽ പണ്ടുമുതലെ മുടിപരിപാലനത്തിൽ കണ്ടുവരുന്ന ഒന്നാണ് രാത്രിയിൽ എണ്ണ തേയ്ക്കുക എന്നത്.

Hair Growth Oils: മുടി മുട്ടോളം വളരാൻ ചെയ്യേണ്ടത് ഇത്രമാത്രം; രാത്രിയിൽ പുരട്ടാവുന്ന എണ്ണകൾ ഏതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 11 Apr 2025 17:00 PM

ഇന്നത്തെ തിരക്കേറിയ ജീവിതരീതിയിൽ പലരും പരി​ഗണിക്കാതെ പോകുന്ന ഒന്നാണ് മുടി. വേണ്ട പരിചരണം ലഭിച്ചില്ലെങ്കിൽ നമ്മെ വിട്ട് എന്നെന്നേക്കുമായി പോകുന്ന ഒരേയൊരു കാര്യവും മുടിയാണ്. ഒന്നോ രണ്ടോ ദിവസത്തെ പരിചരണം കൊണ്ട് മാത്രം മുടി വളർച്ചയുണ്ടാവുകയില്ല. അതിനായി ദിവസേന പരിശ്രമിക്കുക തന്നെവേണം. അത്തരിത്തിൽ പണ്ടുമുതലെ മുടിപരിപാലനത്തിൽ കണ്ടുവരുന്ന ഒന്നാണ് രാത്രിയിൽ എണ്ണ തേയ്ക്കുക എന്നത്. പരീക്ഷിക്കാൻ പലർക്കും മടിയാണെങ്കിലും ഏറ്റവും നല്ല ഫലം ഇതിലൂടെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രകൃതിദത്ത എണ്ണകൾ ഉപയോ​ഗിക്കുമ്പോൾ മുടി ശക്തിപ്പെടുക മാത്രമല്ല, തലയോട്ടിക്ക് കണ്ടീഷൻ നൽകുകയും, പൊട്ടൽ കുറയ്ക്കുകയും, പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ രാത്രിയിൽ ഉപയോ​ഗിക്കാവുന്ന ചില എണ്ണകളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇത് തലയോട്ടിയെയും മുടിയിഴകളെയും വേണ്ടരീതിയിൽ പോഷിപ്പിക്കുന്നു. അതിലൂടെ നിങ്ങളുടെ മുടിയെ ശക്തമാക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യും. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ തലയോട്ടിയിൽ അണുബാധയില്ലാതാക്കുന്നു.

ഒരു ചെറിയ അളവിൽ വെളിച്ചെണ്ണ ചൂടാക്കി 5-10 മിനിറ്റ് തലയോട്ടിയിൽ മസാജ് ചെയ്യുക. രാത്രി മുഴുവൻ ഇത് പുരട്ടി രാവിലെ ഒരു നേരിയ ഷാംപൂ ഉപയോഗിച്ച് കഴികി കളയാം. എല്ലാത്തരം മുടികൾക്കും ഏറ്റവും അനുയോജ്യമാണിത്. പ്രത്യേകിച്ച് വരണ്ട, നിർജീവമായ മുടികൾക്ക്.

ആവണക്കെണ്ണ: കാസ്റ്റർ ഓയിൽ അഥവ ആവണക്കെണ്ണ സാന്ദ്രവും റിസിനോലെയിക് ആസിഡും കൊണ്ട് സമ്പുഷ്ടവുമാണ്. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഈർപ്പം നിലനിർത്തുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വെളിച്ചെണ്ണ, ബദാം എണ്ണ തുടങ്ങിയ നേരിയ എണ്ണയുമായി ആവണക്കെണ്ണ യോജിപ്പിച്ച് മുടിയിൽ തേച്ചുപിടിപ്പിക്കുക. രാത്രിയിൽ തലയോട്ടിയിൽ മസാജ് ചെയ്ത് രാത്രി മുഴുവൻ വയ്ക്കുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ 2-3 തവണ പുരട്ടുക.

റോസ്മേരി ഓയിൽ: മിനോക്സിഡിൽ പോലുള്ള മരുന്നുകൾ പോലെ തന്നെ ഫലപ്രദമായി മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിയുന്ന ഒന്നാണ് റോസ്മേരി ഓയിൽ. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും തലയോട്ടിയിലെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ അല്ലെങ്കിൽ ജോജോബ ഓയിൽ പോലുള്ള ഒരു കാരിയർ ഓയിലുമായി കുറച്ച് തുള്ളി റോസ്മേരി എണ്ണ കലർത്തുക. ഇത് നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്ത് രാത്രി മുഴുവൻ വയ്ക്കുക. മുടി കൊഴിച്ചിൽ, പൊട്ടിപോകൽ അല്ലെങ്കിൽ കഷണ്ടിയുടെ ലക്ഷണങ്ങൾ എന്നിവ ഇല്ലാതാക്കുന്നു.

ഉള്ളി എണ്ണ: ഉള്ളി എണ്ണയിൽ സൾഫർ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമായ കൊളാജന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. താരൻ, തലയോട്ടിയിലെ അണുബാധ എന്നിവയെ ചെറുക്കുകയും പുതിയ മുടി വളരുന്നതിന് അനുകൂലമായ അന്തരീക്ഷം നൽകുകയും ചെയ്യുന്നു.