AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Child Shyness: കുട്ടികൾ സമൂഹത്തിൽ നിന്ന് മാറിനിൽക്കുകയാണോ? നാണവും ചമ്മലും മാറ്റേണ്ടത് ഇങ്ങനെ

Get Rid Of Child Shyness: മറ്റ് കുട്ടികളുമായി ഇടപഴകാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവരുടെ അമിതമായ ഉത്കണ്ഠയും ലജ്ജയുമാണ് അകറ്റിനിർത്തുന്നത്. നിങ്ങളുടെ കുട്ടി സാമൂഹികമായി പ്രാവീണ്യമുള്ളവനായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ ഈ സ്വഭാവത്തെ മറികടക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.

Child Shyness: കുട്ടികൾ സമൂഹത്തിൽ നിന്ന് മാറിനിൽക്കുകയാണോ? നാണവും ചമ്മലും മാറ്റേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 21 Apr 2025 15:49 PM

കുട്ടികൾ പൊതുവെ സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്നവരാണ്. മുതിർന്നവർ വേണം അവരെ കൂടുതൽ ഇടപഴകാൻ സജ്ജരാകേണ്ടത്. ചിലർക്ക് തങ്ങളുടെ മക്കൾക്ക് സുഹൃത്തുക്കൾ കുറവാണെന്ന ആശങ്ക അറിയിക്കാറുണ്ട്. കാരണം ചില കുട്ടികളിൽ നാണവും ചമ്മലും ലജ്ജയും ഉണ്ടാവാറുണ്ട്, അതിനാൽ അവർക്ക് സുഹൃത്തുക്കൾ കുറവായിരിക്കും. അവർ സ്വന്തം ലോകത്ത് സന്തോഷവും സുഖവും കണ്ടെത്താൻ ശ്രമിക്കുന്നു.

മറ്റ് കുട്ടികളുമായി ഇടപഴകാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവരുടെ അമിതമായ ഉത്കണ്ഠയും ലജ്ജയുമാണ് അകറ്റിനിർത്തുന്നത്. നിങ്ങളുടെ കുട്ടി സാമൂഹികമായി പ്രാവീണ്യമുള്ളവനായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ ഈ സ്വഭാവത്തെ മറികടക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. വളർന്നു വരുന്ന സമയത്ത് നിങ്ങളുടെ കുട്ടിയിലെ ലജ്ജയെ ഇത് മറികടക്കാൻ സഹായിക്കുന്നു.

നാണക്കാരനാക്കി മുദ്രകുത്തരുത്

അല്പം മാറി നിൽക്കുന്ന കുട്ടികളെ ഒരിക്കലും നാണക്കാരനാക്കി മുദ്രകുത്തരുത്. അങ്ങനെ ചെയ്യുന്നതിലൂടെ, കുട്ടികളിൽ സ്വയം ലജ്ജയുള്ളവനെന്ന് തോന്നിപ്പിക്കാൻ കാരണമാകും. സ്വയം മാറ്റാനുള്ള ശ്രമങ്ങൾക്ക് തടയിടുന്ന പ്രവർത്തിയാണിത്. പകരം അവരെ കൂടുതൽ ഇടപഴകാനും അത്തരം തോന്നലുകൾ ഉണ്ടാകാത്ത രീതിയിൽ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. ചില കുട്ടികൾക്ക് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായി വന്നേക്കാം. അതിനായി അവരെ ചുറ്റുപാടുകൾ മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമുള്ള സാഹചര്യം നിങ്ങൾ ഒരുക്കികൊടുക്കേണ്ടതാണ്.

ആത്മവിശ്വാസം വർദ്ധിപ്പിക്കുക

സ്വന്തമായി ആത്മവിശ്വാസമുള്ള കുട്ടികൾക്ക് പൊതുവെ ലജ്ജ കുറവായിരിക്കും. കുട്ടികളിലെ കഴിവ് തിരിച്ചറിഞ്ഞ് അതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുക. കായികമാണോ, കലയാണോ എന്നത് ആദ്യം തിരിച്ചറിയണം. അതിനെ കൂടുതൽ പിന്തുണയ്ക്കുമ്പോൾ അവൻ/അവൾക്ക് കൂടുതൽ അത്മവിശ്വാസവും ലഭിക്കുന്നു. തനിക്ക് അതിൽ കഴിവുണ്ടെന്ന് സ്വയം തോന്നിക്കുകയും ചെയ്യുന്നു. ഇത് വളർന്ന് വരുമ്പോൾ സാമൂഹിക സാഹചര്യങ്ങളിൽ കൂടുതൽ ധൈര്യത്തോടെ പ്രവർത്തിക്കാൻ അവനെ പ്രാപ്തനാക്കുന്നു.

അവരോടൊപ്പം നിൽക്കുക

മറ്റ് കുട്ടികളുടെ ഒപ്പം ചേരുന്നില്ലെങ്കിൽ നിങ്ങൾ അവരുടെ ഒപ്പം നിൽക്കാൻ ശ്രമിക്കുക. കൂടെനിന്നുകൊണ്ട് മറ്റുള്ളവരുമായി അടുപ്പിക്കാൻ ശ്രമിക്കുക. അങ്ങനെ കൂടുതൽ ഇടപഴകുകയും അവരുമായ അടുക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അല്പം മാറി നിൽക്കാൻ സാധിക്കും. കുട്ടികളുടെ കൂടെ കളിക്കുകയോ അവരെ നിങ്ങളുടെ ഒപ്പം നിർത്തുകയോ സംസാരിക്കുകയോ ചെയ്യാവുന്നതാണ്.

പെരുമാറ്റത്തെ പ്രശംസിക്കുക

നിങ്ങളുടെ കുട്ടി പഠിക്കുന്ന പുതിയ സാമൂഹിക കഴിവുകളെ പ്രോത്സാഹിപ്പിക്കുക. അത്തരം ശ്രമങ്ങളിലൂടെ സമൂഹത്തോടുള്ള അകലിച്ച് കുറയ്ക്കാൻ കഴിയും. പരസ്യമായി ഇത് ചെയ്യുന്നത് നിങ്ങളുടെ കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുമെങ്കിൽ, ജാഗ്രത പാലിക്കുക. പകരം സ്വകാര്യമായി അവർ എത്ര നന്നായി പെരുമാറിയെന്ന് പ്രശംസിക്കുക.