AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heart Attack Signs: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഹൃദയാഘാതമാകാം

Heart Attack Early Symptoms: ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം  നെഞ്ചുവേദനയാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ  ഞെരുക്കുന്ന പോലെയോ അനുഭവപ്പെടാം.

Heart Attack Signs: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഹൃദയാഘാതമാകാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 24 Apr 2025 19:31 PM

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഇന്ന് യുവാക്കളിലും വർധിച്ചു വരികയാണ്. പ്രതിവർഷം ഹൃദയാഘാതം മൂലം 18 ദശലക്ഷത്തോളം ആളുകൾ മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങളാണ് കൂടുതലും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.

ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം  നെഞ്ചുവേദനയാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ  ഞെരുക്കുന്ന പോലെയോ അനുഭവപ്പെടാം. ചില സമയങ്ങളിൽ വേദന ഇടനെഞ്ചിൽ ആരംഭിച്ച് അവിടെ നിന്നും കഴുത്തിനു നടുവിലും ഇടതു തോളിലും കൈകളിലും അല്ലെങ്കിൽ താടിയെല്ലുകളിലും കഠിനമായ വേദന തോന്നാം.

ഹൃദയാഘത്തിന്റെ ചില ലക്ഷണങ്ങൾ നോക്കാം:

 

1. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ഹൃദയാഘാതത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ശ്വസിക്കാനുള്ള ബുദ്ധിമുട്ട്. നെഞ്ചുവേദനയിൽ ആരംഭിച്ച് ശ്വാസം കിട്ടാതെ വരുന്ന സാഹചര്യം വരെ ഉണ്ടാകാം.

2. ഛർദ്ദി

ചിലർക്ക് ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം. അതുപോലെ തന്നെ നെഞ്ചെരിച്ചിലിന്റെയും ദഹനക്കേടിന്റെയും ലക്ഷങ്ങൾക്ക് സമാനമായവ അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം.

3. അമിത വിയർപ്പ്

പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്. അത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാവാം. അതുപോലെ തന്നെ അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതും സൂക്ഷിക്കണം.

4. കഴുത്ത് വേദന

കഴുത്തിലോ ചുമലുകളിലോ താടിയെല്ലുകളുടെ ഭാഗത്തോ കഠിനമായ വേദന അനുഭവപ്പെടുന്നതും ഒരുപക്ഷേ ഹൃദയാഘാതത്തിന്റെ സൂചനയാകാം.

5. ഉത്കണ്ഠ

പ്രത്യക്ഷമായ കാരണങ്ങൾ ഒന്നും ഇല്ലാതെ ഉത്കണ്ഠ, ഭയം അല്ലെങ്കിൽ എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചില വ്യക്തികളിൽ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാകാം.

6. കൈ വേദന

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലവും കൈ വേദന ഉണ്ടാകാം. കാരണങ്ങളില്ലാതെ കൈ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.

7. ഹൃദയമിടിപ്പ്

കാരണമൊന്നുമില്ലാതെ ക്രമാരഹിതമായോ അസാധാരണ രീതിയിലോ ഹൃദയമിടിക്കുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷമാണ്.

8. തലവേദന

രക്തക്കുഴലുകളിലേക്ക് ആവശ്യമായ രക്തപ്രവാഹം ഉണ്ടാകാത്തതു മൂലം കടുത്ത തലവേദന, കണ്ണ് വേദന എന്നിവയും അനുഭവപ്പെടാം.