AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Brain Exercises: ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാൻ ഇക്കാര്യങ്ങൾ ചെയ്യൂ

Healthy Habits to Boost Brain Power: നമ്മുടെ ചില ശീലങ്ങൾ തലച്ചോറിൻറെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അതിനാൽ, ബുദ്ധിശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Brain Exercises: ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാൻ ഇക്കാര്യങ്ങൾ ചെയ്യൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 29 Apr 2025 12:18 PM

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. നമ്മുടെ ചില ശീലങ്ങൾ തലച്ചോറിൻറെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അതുപോലെ തന്നെ മറ്റ് ചില ദുശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ, ബുദ്ധിശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വായന

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ് വായന. ഇത് അറിവ് വർധിപ്പിക്കുന്നതിനോടൊപ്പം ഏകാഗ്രതയും വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വായന തലച്ചോറിൻറെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. അതിനാൽ പുസ്തക വായന ജീവിതത്തിൻറെ ഭാഗമാക്കാൻ ശ്രമിക്കുക.

2. ജിജ്ഞാസ

ജിജ്ഞാസയാണ് അടുത്തതായി പ്രധാനമായും വേണ്ടത്. ജിജ്ഞാസയുള്ള ഒരു മനസ്സ് എപ്പോഴും ഓരോ പുതിയ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. ഇത് തലച്ചോറിൻറെ ആരോഗ്യത്തിനും അതുപോലെ തന്നെ ബുദ്ധിശക്തി കൂട്ടാനുമെല്ലാം വളരെ സഹായിക്കും. അതുകൊണ്ട് തന്നെ കുട്ടികളിൽ ജിജ്ഞാസ വളർത്തിയെടുക്കാൻ ശ്രമിക്കുക.

3. പസിലുകൾ

മൊബൈലിൽ ഗെയിം കളിച്ചും സിനിമകളും കാർട്ടൂണും മറ്റും കണ്ടു ഒഴിവു സമയങ്ങൾ ചിലവഴിക്കുന്നതിന് പകരം പസിലുകളും മറ്റും കളിക്കുക. ഇത് തലച്ചോറ് എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കാൻ സഹായിക്കും. അതുപോലെ മറ്റ് ബ്രെയിൻ ഗെയിമുകളും കളിക്കുന്നത് നല്ലതാണ്.

4. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ജങ്ക് ഫുഡ്, പ്രൊസസ്ഡ് ഫുഡ്, മധുരപലഹാരങ്ങൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് തലച്ചോറിൻറെ ആരോഗ്യത്തിന് നല്ലത്.

ALSO READ: ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസം പകരാൻ ചങ്ക് ആയി നൊങ്ക് 

5. കഴിക്കേണ്ടത്

തലച്ചോറിൻറെ ആരോഗ്യത്തിനായി ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. പോഷകാഹാരക്കുറവും തലച്ചോറിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

6. ഉറക്കം

നല്ല ജീവിതശൈലിയും പോഷകഗുണമുള്ള ഭക്ഷണവും മാത്രം പോരാ, ഉറക്കവും വളരെ പ്രധാനമാണ്. ഉറക്കം ശരിയായില്ലെങ്കിലും അത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. ഇത് ഓർമ്മശക്തി കുറയാനും, ഏകാഗ്രത കുറയാനുമെല്ലാം കാരണമാകും. അതിനാൽ രാത്രി ഏഴ്- എട്ട് മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങണം.