5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Watermelon Benefits: ചൂടുകാലം വന്നെത്തി; ആശ്വാസമായി തണ്ണിമത്തൻ; ഗുണങ്ങളറിയാം

Health Benefits of Eating Watermelon: നാട്ടിൽ സുലഭമായി ലഭിക്കുന്ന തണ്ണി മത്തൻ വേനൽ കാലത്ത് കഴിക്കുന്നത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ തണ്ണിമത്തന്നിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന സംയുക്തം സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Watermelon Benefits: ചൂടുകാലം വന്നെത്തി; ആശ്വാസമായി തണ്ണിമത്തൻ; ഗുണങ്ങളറിയാം
തണ്ണിമത്തൻImage Credit source: getty images
sarika-kp
Sarika KP | Published: 30 Jan 2025 13:00 PM

സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ജാ​ഗ്രതാ നിർദേശങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരം നിർജ്ജലീകരണം സംഭവിക്കുന്ന സമയമാണ് ഇത്. അതിനാൽ തന്നെ വേനൽ കാലത്ത് ധാരാളം വെള്ളം കുടിക്കുകയും വെള്ളം ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. അതരത്തിലുള്ള ഒരു പഴമാണ് തണ്ണി മത്തൻ..

നാട്ടിൽ സുലഭമായി ലഭിക്കുന്ന തണ്ണി മത്തൻ വേനൽ കാലത്ത് കഴിക്കുന്നത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ തണ്ണിമത്തന്നിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന സംയുക്തം സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിൽ അടങ്ങിയിട്ടുള്ള സിട്രുലിൻ എന്ന അമിനോ ആസിഡും ശരീരത്തിൽ നൈട്രിക് ഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തൻ ​​ഗുണകരമാണ്.

Also Read:എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ

വിറ്റാമിൻ എ, സി, പൊട്ടാസ്യം കാൽസ്യവും അടങ്ങിയിട്ടുള്ള തണ്ണിമത്തനിൽ 95 ശതമാനവും ജലാംശമാണ്. കാൻസർ പോലുള്ള രോ​ഗങ്ങളെ പ്രതിരോധിക്കാനും ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ സഹായിക്കുന്നു. ഹൃദയത്തിന്റെ സംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി കൂടാനും തണ്ണിമത്തൻ സഹായിക്കുന്നു. ആരോ​ഗ്യത്തിനു പുറമെ ചർമ്മ സംരക്ഷണത്തിനും തണ്ണിമത്തൻ നല്ലതാണ്.

തണ്ണി മത്തൻ കഴിക്കുന്നത് മലബന്ധം തടയുകയും കുടലിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. കലോറി കുറവായതിനാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനു പുറമെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്നു. യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ തണ്ണിമത്തനിലെ സിട്രുലിൻ പോലുള്ള സംയുക്തങ്ങൾ സഹായിക്കുന്നു.