5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ash Gourd Benefits: ശരീരഭാരം കുറയ്ക്കാൻ കഴിക്കാം കുമ്പളങ്ങ; വേറെയുമുണ്ട് ഗുണങ്ങൾ

Health Benefits of Ash Gourd: ജലാംശം ധാരാളം അടങ്ങിയ കുമ്പളങ്ങ പ്രത്യേകിച്ചും വേനൽകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

Ash Gourd Benefits: ശരീരഭാരം കുറയ്ക്കാൻ കഴിക്കാം കുമ്പളങ്ങ; വേറെയുമുണ്ട് ഗുണങ്ങൾ
കുമ്പളങ്ങImage Credit source: Social Media
nandha-das
Nandha Das | Updated On: 05 Apr 2025 19:10 PM

ദൈനംദിന ഭക്ഷണത്തിൽ കുമ്പളങ്ങാ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇത് പോഷകങ്ങളുടെ ഒരു കലവറയാണ്. അന്നജം, പ്രോട്ടീന്‍, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം, അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്‌ഫറസ്‌, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ജലാംശം ധാരാളം അടങ്ങിയ ഇവ പ്രത്യേകിച്ചും വേനൽകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. കുമ്പളങ്ങ പതിവായി കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

1. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

കുമ്പളങ്ങയിൽ 90 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം പോലുള്ള മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്താൻ ഇവ സഹായിക്കും.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

കുമ്പളങ്ങയ്ക്ക് ഇൻസുലിൻ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാൻ സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് കുമ്പളങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

3. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

കലോറി തീരെ കുറഞ്ഞ പച്ചക്കറിയാണ് കുമ്പളങ്ങ. കൂടാതെ ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ കുമ്പളങ്ങ പതിവായി കഴിക്കുന്നത് അമിതവണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് നല്ലതാണ്.

ALSO READ: ദഹനത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചത്; അവക്കാഡോ കഴിക്കൂ, ഗുണങ്ങളേറെ

4. വിളര്‍ച്ച അകറ്റാൻ

കുമ്പളങ്ങയിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. അയേൺ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ കുമ്പളങ്ങ കഴിക്കുന്നത് വിളർച്ച അകറ്റാൻ ഗുണം ചെയ്യും.

5. താരനകറ്റാന്‍ സഹായിക്കുന്നു

താരനു കാരണമാകുന്ന ഫംഗസിനെ അകറ്റാന്‍ കുമ്പളങ്ങ മികച്ചതാണ്. അതിനായി കുമ്പളങ്ങ അരച്ച് പേസ്റ്റ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. അൽപ സമയം കഴിഞ്ഞ് കഴുകി കളയാം. വരണ്ട തലമുടിയെ മോയ്ചറൈസ് ചെയ്യാനും ഇത് ഏറെ നല്ലതാണ്.

6. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ എ, സി, ബി1, ബി3 തുടങ്ങിയ അവശ്യ പോഷകങ്ങളും കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ കുമ്പളങ്ങ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

7. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കുമ്പളങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, സിങ്ക് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.