Valentine’s Day Wishes: ‘നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്, ഈ കടലും ആകാശവും പോലെ’; പ്രിയപ്പെട്ടവർക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരാം
Happy Valentines Day Wishes 2025: പ്രണയിക്കുന്നവർ ഏറെ കാത്തിരിക്കുന്ന ദിനമാണ് നാളെ. അതെ നാളെയാണ് പ്രണയദിനം. ലോകമെമ്പാടും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനം ആഘോഷിക്കുന്നത്.

പ്രണയത്തിന്റെ മനോഹാരിത ഒരിക്കലെങ്കിലും ആസ്വാസിദിച്ചവരാകും നമ്മളിൽ മിക്കവരും. ജീവിതത്തിലെ ഏറ്റവും സുവർണകാലഘട്ടം എന്നു തന്നെ വേണമെങ്കിൽ പറയാം. പ്രണയിക്കുന്നവർ ഏറെ കാത്തിരിക്കുന്ന ദിനമാണ് നാളെ. അതെ നാളെയാണ് പ്രണയദിനം. ലോകമെമ്പാടും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനം ആഘോഷിക്കുന്നത്.
ഇന്നേ ദിവസമാണ് പങ്കാളികൾ പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും പ്രണയാതുരമായ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യുന്നത്. കുറെ നാളായി മനസ്സിൽ സൂക്ഷിച്ച് വച്ച് തന്റെ പ്രണയം തുറന്നുപറയാനും ഈ ദിനം ആളുകൾ തിരഞ്ഞെടുക്കുന്നു. കത്തുകൾ കൈമാറിയിരുന്നിടത്ത് ഇന്ന് നവമാധ്യമങ്ങളിലൂടെയുള്ള പ്രണയമാണ്. ഇന്ന് മിക്കവരും സന്ദേശങ്ങൾ അയക്കാനും ആശംസകൾ അയക്കാനും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിങ്ങനെയുള്ള സമൂമമാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്.
Also Read: പ്രണയത്തോളം പവിത്രമായ മറ്റൊരു വികാരമുണ്ടോ? പ്രണയം തുറന്നു പറയാം; വാലെന്റൈൻസ് ദിനം നാളെ
ഈ അവസരത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരാം.
- എൻ്റെ പ്രണയം എന്നും നിനക്ക് മാത്രമായുള്ളതാണ്, ഹാപ്പി വാലന്റൈൻസ് ഡേ .
- എൻ്റെ ജീവന്റെ പാതിക്ക് ഹാപ്പി വാലന്റൈൻസ് ഡേ .
- ‘നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്, ഈ കടലും ആകാശവും പോലെ, വാലന്റൈൻസ് ഡേ ആശംസകൾ.
- സ്നേഹവും സന്തോഷവും നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ
- പ്രണയം ഒരു മനോഹരമായ അനുഭൂതിയാണ്, അത് മനസ്സിലാക്കി തന്ന നിനക്ക് ഹാപ്പി വാലന്റൈൻസ് ഡേ
- മരണത്തേയും ജയിച്ച് നമുക്ക് പ്രണയിക്കാം.. നീ കൂടെയുണ്ടെങ്കില്‍, ഹാപ്പി വാലന്റൈൻസ് ഡേ
- ഓരോ നിമിഷവും പ്രണയം പങ്കുവെക്കുന്ന നിനക്ക് വാലന്റൈൻസ് ഡേ ആശംസകൾ.
- എത്ര അകലെ ആയാലും നീ എൻ്റെ അരികിലുണ്ട്, വാലന്റൈൻസ് ഡേ ആശംസകൾ.
- പ്രണയത്തിൻ്റെ ലോകത്ത് ഞാനും നീയും മാത്രമാണെങ്കിൽ നമ്മുടെ ജീവിതം എത്ര മനോഹരമാകും.