Teddy Day 2025: നാളെയാണ് ടെഡി ദിനം; പ്രിയപ്പെട്ടവർക്കായുള്ള പ്രണയ നിർഭരമായ ആശംസകൾ ഇതാ
Happy Teddy Day 2025 Quotes and Wishes: ടെഡി ബിയർ നേരിട്ട് സമ്മാനിച്ചാൽ മാത്രം പോരാ. പ്രണയ നിർഭരമായ ആശംസകൾ നേരുകയും വേണം. അതിനുള്ള ചില സന്ദേശങ്ങൾ നോക്കാം.

ഫെബ്രുവരി ഏഴ് മുതൽ 14 വരെ നീണ്ട് നിൽക്കുന്ന വാലന്റൈൻസ് വാരത്തിലെ നാലാം ദിനമായ ഫെബ്രുവരി 10ന് ലോകമെമ്പാടും ടെഡി ദിനം ആഘോഷിക്കുന്നു. ഫെബ്രുവരി ഒമ്പതിന് ചോക്ലേറ്റ് നൽകി പ്രിയപ്പെട്ടവരെ സന്തോഷിപ്പിച്ച ശേഷം അടുത്ത ദിനം ടെഡി ബിയറാണ് സമ്മാനിക്കുന്നത്. ടെഡി ബിയർ സമ്മാനിച്ചു കൊണ്ട് തന്റെ പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് പങ്കാളിയോട് വെളിപ്പെടുത്തുന്നു. എന്നാൽ ഈ ദിനത്തിൽ പ്രണയിതാവിനെ കാണാൻ കഴിയാത്തവർക്ക് സന്ദേശങ്ങളായും പ്രണയത്തിന്റെ തീവ്രത അറിയിക്കാം. അതുപോലെ ടെഡി ബിയർ നേരിട്ട് സമ്മാനിച്ചാൽ മാത്രം പോരാ. പ്രണയ നിർഭരമായ ആശംസകൾ നേരുകയും വേണം. അതിനുള്ള ചില സന്ദേശങ്ങൾ നോക്കാം.
- 1) എന്റെ ജീവിതത്തിലേക്ക് പ്രണയം കൊണ്ട് വന്ന നീ എന്റെ ആത്മാർഥ സുഹൃത്ത് കൂടിയാണ്. ഇനിയും ഒരുപാട് വർഷം നമുക്ക് പരസ്പരം പ്രണയം പങ്കിടാം. ഹാപ്പി ടെഡി ഡേ
- 2) ഈ ടെഡി ബിയർ നിന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരുന്നത് പോലെ ഞാനും നിന്റെ ജീവിതം സന്തോഷം നിറഞ്ഞതാക്കും. ഹാപ്പി ടെഡി ഡേ.
- 3) ടെഡി ബിയറിനെ ഓരോ തവണ കാണുമ്പോഴും നിന്റെ മനസ് എന്റെ ഓർമ്മകളാൽ നിറയട്ടെ. ടെഡി ദിനാശംസകൾ.
- 4) നിന്റെ ജീവിതം എപ്പോഴും ടെഡ്ഡി പോലെ മൃദുവായിരിക്കട്ടെ. ഹാപ്പി ടെഡി ഡേ.
- 5) ടെഡി ബിയറിനെ കണ്ടപ്പോൾ നിന്റെ മുഖത്തു വിരിഞ്ഞ ഈ പുഞ്ചിരി ഒരിക്കലും മായാതിരിക്കാൻ ഞാൻ പരിശ്രമിക്കും. ഹാപ്പി ടെഡി ഡേ.
ALSO READ: നാളെയാണ് ആ സുദിനം; ടെഡി നൽകി സ്‌നേഹം ദൃഢമാക്കാം
- 6) ഒരു ടെഡി ബിയറിനെ പോലെ എന്റെ ജീവിതം സന്തോഷം നിറഞ്ഞതാക്കുന്ന നിനക്ക് ഒരുപാട് നന്ദി. ടെഡി ദിനാശംസകൾ.
- 7) ടെഡി ബിയറിനെ ഓരോ തവണ പുണരുമ്പോഴും നീ എന്നെ ഓർമ്മിക്കുക. ഈ ലോകത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് എന്റെ ഹാപ്പി ടെഡി ഡേ.
- 8) ടെഡി ബിയറിൽ നിറഞ്ഞിരിക്കുന്നത് പഞ്ഞിയല്ല എന്റെ പ്രണയമാണ്. ഹാപ്പി ടെഡി ഡേ.
- 9) എന്റെ അസ്സാന്നിധ്യത്തിലും ഈ ടെഡി നിനക്ക് ഒരു കൂട്ടാവട്ടെ. ഒന്നിച്ചുള്ള യാത്ര സന്തോഷത്തോടെ നമ്മൾ ഇനിയും തുടരും. ഹാപ്പി ടെഡി ഡേ.
- 10) ഒരു ടെഡി ബിയറിനെ പോലെ നിന്നെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ഞാൻ എപ്പോഴും കൂടെയുണ്ടാകും. ടെഡി ദിനാശംസകൾ.
വാലൻ്റൈൻ ആഴ്ച റോസ് ദിനത്തോട് കൂടിയാണ് ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് വാലന്റൈൻ വാരത്തിന്റെ തുടക്കം. ഫെബ്രുവരി 8ന് പ്രൊപ്പോസ് ദിനവും, ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനവും ആഘോഷിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഫെബ്രുവരി 10 മുതൽ 13 വരെ ടെഡി ദിനം, പ്രോമിസ് ദിനം, ഹഗ് ദിനം, കിസ് ദിനം എന്നിങ്ങനെ ആഘോഷിക്കുന്നു. ഫെബ്രുവരി 14ന് വാലൻന്റൈൻ ദിനത്തോട് കൂടി വാലൻന്റൈൻ വരം അവസാനിക്കും.