Happy Promise Day 2025: വാഗ്ദാനങ്ങള്‍ വെറുതെയാകരുത്; പങ്കാളിക്ക് അതിമനോഹരമായ പ്രോമിസുകള്‍ നല്‍കാം

Happy Promise Day Quotes in Malayalam: പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പരസ്പരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഈ ദിനം അനുവദിക്കുന്നു. വെറുതെ പ്രോമിസുകള്‍ നല്‍കുന്ന ദിവസം മാത്രമല്ല പ്രോമിസ് ഡേ, അത് നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ദിനം കൂടിയാണ്.

Happy Promise Day 2025: വാഗ്ദാനങ്ങള്‍ വെറുതെയാകരുത്; പങ്കാളിക്ക് അതിമനോഹരമായ പ്രോമിസുകള്‍ നല്‍കാം

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

10 Feb 2025 16:46 PM

ലോകമെമ്പാടും സ്‌നേഹം നിറച്ചുകൊണ്ട് വാലന്റൈന്‍ വീക്ക് മുന്നേറുകയാണ്. ഫെബ്രുവരി 11 ചൊവ്വാഴ്ച ഈ ലോകത്തുള്ള എല്ലാവരും പ്രോമിസ് ഡേ ആഘോഷിക്കാന്‍ പോകുകയാണ്. വാലന്റൈന്‍ വീക്കിലെ വളരെ പ്രധാനപ്പെട്ട ദിവസം കൂടിയാണ് പ്രോമിസ് ഡേ. പ്രണയത്തിലാകുന്നവര്‍ തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിത്. തങ്ങള്‍ ഒരിക്കലും പിരിയില്ലെന്നും വഞ്ചിക്കില്ലെന്നും അവര്‍ പരസ്പരം വാക്കുനല്‍കുന്നു.

പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പരസ്പരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഈ ദിനം അനുവദിക്കുന്നു. വെറുതെ പ്രോമിസുകള്‍ നല്‍കുന്ന ദിവസം മാത്രമല്ല പ്രോമിസ് ഡേ, അത് നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ദിനം കൂടിയാണ്.

എന്റെ പ്രണയിനിയ്ക്ക് എന്ത് വാഗ്ദാനം ഞാന്‍ നല്‍കും അല്ലെങ്കില്‍ എങ്ങനെ ഞാന്‍ അവളോട് എന്നെന്നും കൂടെയുണ്ടാകുമെന്ന് അറിയിക്കുമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍. ഇതാ പങ്കാളിയോട് പറയാവുന്ന ചില പ്രോമിസുകള്‍ പരിചയപ്പെടാം.

പങ്കാളിക്ക് വാഗ്ദാനങ്ങള്‍ നല്‍കാം

 

  1. ക്ഷണികമായ ജീവിതത്തില്‍ നിന്നെ എന്നെന്നേക്കും സംരക്ഷിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുക്കുന്നു. നിന്റെ വേദനകളെല്ലാം ഇന്നുമുതല്‍ എന്റേത് കൂടിയാണ്.
  2. എന്റെ പ്രിയപ്പെട്ടവളേ ഞാന്‍ നിനക്ക് വാഗ്ദാനം നല്‍കുന്നു, മരണം വരെ ഞാന്‍ നിന്റേതായിരിക്കുമെന്ന്.
  3. മരണം കൊണ്ടല്ലാതെ നിന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരിക്കലും ഇറങ്ങി പോകില്ല.
    നിന്റെ സുഖത്തിലും ദുഃഖത്തിലുമെല്ലാം ഞാന്‍ നിന്നോടൊപ്പമുണ്ടാകും.
  4. നീ എന്റെ ഹൃദയമാണ്, ഹൃദയമില്ലാതെ എനിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ആ ഹൃദയത്തെ എക്കാലവും ഞാന്‍ നെഞ്ചോട് ചേര്‍ക്കും.
  5. നിന്നെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ അനുഗ്രഹമായാണ് എനിക്ക് തോന്നുന്നത്, ഇന്ന് നീയില്ലാതെ എനിക്ക് പറ്റില്ല. എന്റെ ശ്വാസമായും ജീവനായുമെല്ലാം എന്നെന്നും നീ വേണം കൂടെ.
  6. എന്റെ ഈ സന്തോഷത്തിന് പിന്നില്‍ നീയാണ്. ആ സന്തോഷത്തെ ഒരിക്കലും ദുഃഖമാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എക്കാലവും നിന്നോടൊപ്പം സന്തോഷമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
  7. നീയില്ലാതെ എനിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല. നിന്നോടൊപ്പം ഇനിയുള്ള ജീവിതം ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു പ്രിയേ, പ്രോമിസ് ഡേ ആശംസകള്‍.

Also Read: Valentine’s Day 2025: പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതൻ; ഒരാഴ്ച നീളുന്ന ആഘോഷം; പ്രണയദിനത്തിന് പിന്നിലെ കഥ

വാലന്റൈന്‍ വീക്കില്‍ മാത്രമല്ല, എക്കാലവും നിങ്ങളുടെ സ്‌നേഹം ഇതുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. ജീവിതത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളില്‍ പരസ്പരം കൂടെ നില്‍ക്കാം.

Related Stories
നിങ്ങൾ ഇതുപോലെയാണോ ഭക്ഷണം കഴിക്കുന്നത്? എങ്കിൽ ഒരു പ്രയോജനവുണ്ടാകില്ല; അറിയാം ഇക്കാര്യങ്ങൾ പതഞ്ജലിയിലൂടെ
Tour Packages Sale: പിന്തുണ പാകിസ്താന്, തു‍ർക്കിയിലേക്ക് ടൂർ പാക്കേജുകൾ വിൽക്കുന്നതിനെ എതിർത്ത് ട്രാവൽ ഏജന്റുമാർ
Sara Tendulkar: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിസിഒഎസ് കണ്ടെത്തി; അതിജീവനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാറ ടെണ്ടുല്‍ക്കര്‍
Travel Warnings: സുരക്ഷാ മുന്നറിയിപ്പ്; യുഎസ്, യുകെ, ചൈന പോലുള്ള രാജ്യങ്ങളിൽ യാത്രാ നിയന്ത്രണം
Anti-Ageing Secrets: സൺസ്ക്രീൻ ഉപയോ​ഗിക്കാൻ മടിയാണോ? എങ്കിൽ 30 കഴിഞ്ഞ സ്ത്രീകൾ അറിയണം ഇക്കാര്യങ്ങൾ
ജിമ്മിൽ പോയിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ? ഈ നാല് ഭക്ഷണം കഴിക്കൂ, ഏത് കുടവയറും കുറയും
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി