Happy Hug Day 2025: പ്രിയപ്പെട്ടവരെ ആലിംഗനം കൊണ്ട് പൊതിയാം; ഹഗ് ഡേ ആശംസകളും സന്ദേശങ്ങളുമയച്ചാലോ
Hug Day 2025 Quotes and Messages in Malayalam: ഫെബ്രുവരി 12നാണ് ലോകമെമ്പാടും ഹഗ് ഡേ ആഘോഷിക്കുന്നത്. ഈ വര്‍ഷം ബുധനാഴ്ചയാണ് ആ സുദിനം വന്നെത്തുന്നത്. ഒരാളോടുള്ള വികാരം പ്രകടിപ്പിക്കുന്നതില്‍ വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ അവിടെ സ്പര്‍ശനത്തിന്റെ ഭാഷ ഉടലെടുക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം എന്നെന്നും കൂടെയുണ്ടാകുമെന്ന് തെളിയിക്കാനായി ആലിംഗനങ്ങള്‍ സഹായിക്കുന്നു.

സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ആലിംഗനങ്ങളാണ്. നമ്മള്‍ സ്‌നേഹിക്കുന്നവരെ ഒന്ന് വാരി പുണര്‍ന്നാല്‍ തന്നെ മനസിന് ആശ്വാസം ലഭിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ആലിംഗനം ചെയ്യുന്നത് കൊണ്ട് മനസിന് മാത്രമല്ല നമ്മുടെ ശരീരത്തിനും ഒട്ടേറെ ഗുണങ്ങളുണ്ട്. വാലന്റൈന്‍ വീക്കിലെ ആറാം ദിനമാണ് ഹഗ് ഡേ അഥവാ ആലിംഗന ദിനം.
ഫെബ്രുവരി 12നാണ് ലോകമെമ്പാടും ഹഗ് ഡേ ആഘോഷിക്കുന്നത്. ഈ വര്‍ഷം ബുധനാഴ്ചയാണ് ആ സുദിനം വന്നെത്തുന്നത്. ഒരാളോടുള്ള വികാരം പ്രകടിപ്പിക്കുന്നതില്‍ വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ അവിടെ സ്പര്‍ശനത്തിന്റെ ഭാഷ ഉടലെടുക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം എന്നെന്നും കൂടെയുണ്ടാകുമെന്ന് തെളിയിക്കാനായി ആലിംഗനങ്ങള്‍ സഹായിക്കുന്നു.
ഹഗ് ഡേയില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളും ആശംസകളും അയക്കുന്നതിനുമുണ്ട് ഏറെ പ്രാധാന്യം. ഇത്തവണ അല്‍പം വെറൈറ്റിയായി നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ആശംസകളയക്കാം.




ഹഗ് ഡേ ആശംസകള്‍
- ഞാന്‍ അടുത്തെത്തുമ്പോള്‍ എന്നെ ചേര്‍ത്ത് പിടിക്കണം, ഞാനില്ലാതിരിക്കുമ്പോള്‍ എന്നെ മിസ് ചെയ്യണം, എന്നും എന്നെ ചുംബിക്കണം, എന്നെന്നേയ്ക്കും എന്നെ പ്രണയിക്കണം, ഹാപ്പി ഹഗ് ഡേ ഡിയര്‍.
- ഓരോ തവണ നിന്നെ ഹഗ് ചെയ്യുമ്പോഴും സ്‌നേഹത്തിന്റെ ലഹരി എന്നിലേക്ക് ആവാഹിക്കപ്പെടുകയാണ്, ഹാപ്പി ഹഗ് ഡേ.
- നിന്റെ ആലിംഗനം എന്റെ മനസിനെ ശാന്തമാക്കുന്നു, ഈ ദിനത്തില്‍ ആലിംഗനങ്ങളിലൂടെ നമുക്ക് ഒന്നായി തീരാം.
- അവനെന്നെ തൂക്കിയെടുത്തു മുറുക്കെ പിടിച്ചു അവന്റെ കണ്ണുകള്‍ എന്നോട് അനന്തമായ സ്‌നേഹം പങ്കിട്ടു, ഹാപ്പി ഹഗ് ഡേ.
- നിന്റെ പ്രണയത്താല്‍ അനുഗ്രഹീതമായ എന്റെ ജീവിതത്തില്‍ നീയെന്നെ പുണരുമ്പോള്‍, ഞാന്‍ സുരക്ഷിതയാണെന്ന് തോന്നും.
- നിന്റെ കരങ്ങള്‍ എനിക്ക് ആശ്വാസം പകരുന്നു, നിന്റെ ചിരി എന്നില്‍ സന്തോഷം നിറയ്ക്കുന്നു, നിന്റെ സാന്നിധ്യം എന്റെ ഊര്‍ജമാകുന്നു, ഹാപ്പി ഹഗ് ഡേ പ്രിയപ്പെട്ടവളേ.
- പ്രയാസകരമായ ദിനങ്ങളില്‍ എന്നോടൊപ്പം ചേര്‍ന്ന് നിന്നതിന് നന്ദി. എന്നില്‍ ചിരി വിടര്‍ത്തിയതിന് നന്ദി. എന്നില്‍ സ്‌നേഹം നിറച്ചതിന് നന്ദി.
- നമ്മുടെ സ്‌നേഹത്തെ ആര്‍ക്കും തടുക്കാനാകില്ല, നമ്മള്‍ ഈ പ്രണയത്തെ വിജയിക്കും. സ്‌നേഹം കൊണ്ട് ലോകം കീഴടക്കും.
സമ്മാനങ്ങളിലും ശ്രദ്ധിക്കാം
- കസ്റ്റമൈസ്ഡ് ഹഗ് പില്ലോ നിങ്ങള്‍ക്ക് ദിവസത്തില്‍ പങ്കാളിക്ക് സമ്മാനമായി നല്‍കാവുന്നതാണ്. നിങ്ങളുടെ ആലിംഗം അവര്‍ക്ക് അനുഭവഭേദ്യമാകുന്ന രീതിയിലുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ അതില്‍ ഉള്‍പ്പെടുത്താം.
- നിങ്ങള്‍ ഒരുമിച്ചുള്ള ഓര്‍മകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള മെമ്മറി സ്‌കാപ്ബുക്ക് പ്രണയിതാവിന് സമ്മാനിക്കാവുന്നതാണ്. ഫോട്ടോകള്‍, ടിക്കറ്റുകള്‍ തുടങ്ങി എന്തും അതില്‍ ഉള്‍പ്പെടുത്താം.
- പുതപ്പ് സമ്മാനിക്കുന്നതിനെ കുറിച്ചും ചിന്തിക്കാവുന്നതാണ്. പുതപ്പ് സമ്മാനിക്കുന്നത് വഴി നിങ്ങളുടെ ആലിംഗനം പ്രണയിതാവിന് അനുഭവഭേദ്യമാകും.