Hair Growth Remedies: വെറുതെ കഴിച്ചാൽ പോരാ… മുടി വളരാൻ ചിയ സീഡ് ഇങ്ങനെ കഴിക്കണം
Chia Seeds For Hair Health: ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, സിങ്ക്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇവയെല്ലാം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ഗുണം ചെയ്യുന്നവയാണ്. ഇത്രയധികം ഗുണങ്ങളുള്ള ചിയ വിത്തുകൾ വ്യത്യസ്ത രീതികളിൽ നമുക്ക് കഴിക്കാവുന്നതാണ്.

Chia Seed
ചിയ വിത്തുകൾ പോഷകങ്ങളുടെ കലവറയാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, സിങ്ക്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇവയെല്ലാം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ഗുണം ചെയ്യുന്നവയാണ്. ഇത്രയധികം ഗുണങ്ങളുള്ള ചിയ വിത്തുകൾ വ്യത്യസ്ത രീതികളിൽ നമുക്ക് കഴിക്കാവുന്നതാണ്. എന്നാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ, കുതിർത്ത ചിയ വിത്തുകളാണോ ഉണങ്ങിയ ചിയ വിത്തുകളോ കഴിക്കുന്നതെന്ന സംശയം പലർക്കും ഉണ്ടാകും.
കുതിർത്ത ചിയ വിത്തുകൾ
കുതിർത്ത ചിയ വിത്തുകൾ സാധാരണയായി മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കാരണം ചിയ വിത്തുകൾ കുതിർക്കുന്നത് അവയെ വികസിക്കാനും വെള്ളം ആഗിരണം ചെയ്യാനും സഹായിക്കുന്നു. ജെൽ പോലുള്ള അവസ്ഥയിലേക്ക് ചിയ വിത്തുകളെ മാറ്റുന്നു. ഈ പ്രക്രിയയിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ലഭിക്കുന്നു. ഈ ആഗിരണം രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും ആരോഗ്യകരവുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചിയ വിത്തിൻ്റെ മറ്റ് ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നു: ചിയ വിത്തുകൾ കുതിർത്ത് കഴിക്കുമ്പോൾ, ദഹിക്കാൻ എളുപ്പമാണ്. ഇത് ദഹനവ്യവസ്ഥയിൽ പോഷകങ്ങൾ നന്നായി വിഘടിപ്പിക്കാൻ അനുവദിക്കുന്നു. ഇത് വൈറ്റമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത മെച്ചപ്പെടുത്തുന്നു. കൂടാതെ ഇത് മുടിയുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ചെയ്യുന്നു.
ജലാംശം: കുതിർത്ത ചിയ വിത്തുകൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരിയായ ജലാംശം മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. കാരണം ഇത് തലയോട്ടിയിലെ ഈർപ്പത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. വരൾച്ച, താരൻ, മുടിയുചെ പൊട്ടൽ എന്നിവ തടയുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ തലയോട്ടിയിലെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ നിർണായക പങ്ക് വഹിക്കുന്നു. തലയോട്ടി ആരോഗ്യകരമാകുമ്പോൾ, രോമകൂപങ്ങൾക്ക് പോഷണം ലഭിക്കും. കുതിർത്ത ചിയ വിത്തുകളിൽ നിന്ന് ആരോഗ്യകരമായ എണ്ണ അവ പുറത്തുവിടുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളെരെ നല്ലതാണ്.
കഴിക്കേണ്ടത് ഇങ്ങനെ
ചിയ വിത്തുകൾ രാത്രി മുഴുവൻ കുതിർത്ത് വച്ച് കഴിക്കുന്നതാണ് നല്ലത്. ഏകദേശം 1-2 ടേബിൾസ്പൂൺ ചിയ വിത്തുകൾ വെള്ളത്തിലോ ഏതെങ്കിലും ദ്രാവകത്തിലോ (തേങ്ങാപ്പാൽ അല്ലെങ്കിൽ ബദാം പാൽ പോലുള്ളവ) രാത്രി മുഴുവൻ വയ്ക്കുക. അടുത്ത ദിവസം വിത്തുകൾ വീർക്കുകയും ജെൽ പോലെയാകുകയും ചെയ്യും. നിങ്ങൾക്ക് അവ സ്മൂത്തികളിലോ ഓട്‌സ്മീലിലോ തൈരിലോ ചേർത്ത് കഴിക്കാവുന്നതാണ്.
ചിയ വിത്തുകൾ സലാഡുകളിലും ചേർക്കാം. നിങ്ങൾക്ക് ഉണങ്ങിയ ചിയ വിത്തുകൾ ഇഷ്ടമാണെങ്കിൽ, അവ നിങ്ങളുടെ സലാഡുകൾക്ക് മുകളിൽ വിതറുകയോ നിങ്ങളുടെ പ്രഭാതഭക്ഷണ ചേർക്കുകയോ ചെയ്യാം. കുതിർക്കുന്നതുപോലെ അത്രയ്ക്ക് ഗുണകരമല്ലെങ്കിലും, ഇത് നാരുകൾ, ഒമേഗ-3, ധാതുക്കൾ എന്നിവ നിങ്ങൾക്ക് നൽകുന്നു.