5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Healthy Juices: ഈ ജ്യൂസുകൾ ആരോഗ്യകരമാണോ? കുടിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

How To Make Green Juices: പച്ച ഇലകളിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ ഓക്‌സലേറ്റ് പോലുള്ള ആൻ്റി ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. അസംസ്കൃതമാകുമ്പോൾ, ഈ ആൻ്റി-ന്യൂട്രിയൻ്റുകൾ വിഘടിക്കപ്പെടില്ല. അവ നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇവ നിങ്ങളുടെ കുടലിൻ്റെയും കരളിൻ്റെയും ആരോഗ്യത്തെ തകരാറിലാക്കും. അതിനാൽ, പരമാവധി പോഷകങ്ങൾ ലഭിക്കാൻ പച്ചിലകൾകൊണ്ട് ജ്യൂസ് തയ്യാറാക്കുന്നതിന് മുമ്പ് പാചകം ചെയ്യാൻ ശ്രദ്ധിക്കണം.

Healthy Juices: ഈ ജ്യൂസുകൾ ആരോഗ്യകരമാണോ? കുടിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 17 Dec 2024 23:34 PM

ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് ആരാണ് ഇഷ്ടപ്പെടാത്തത്? എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് ജ്യൂസുകൾ. പ്രത്യേകിച്ച് ​ഗ്രീൻ ജ്യൂസുകൾ. വിറ്റാമിനുകളാൽ നിറഞ്ഞ ഇവ ആരോഗ്യകരമായ ഭക്ഷണമാണ്. കൂടാതെ, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം ശരിയാണോ? അത്തരത്തിൽ ​ഗ്രീൻ ജ്യൂസുകൾ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് അത് എങ്ങനെ ഉണ്ടാക്കുന്നുവെന്നത് ആശ്രയിച്ചിരിക്കും അവയുടെ ​ഗുണങ്ങൾ ലഭിക്കുന്നത്. അസംസ്കൃതമായ ഇലകൾ ഉപയോഗിക്കുകയാണെങ്കിൽ, അത് യഥാർത്ഥത്തിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

പച്ച ഇലകളിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ ഓക്‌സലേറ്റ് പോലുള്ള ആൻ്റി ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. അസംസ്കൃതമാകുമ്പോൾ, ഈ ആൻ്റി-ന്യൂട്രിയൻ്റുകൾ വിഘടിക്കപ്പെടില്ല. അവ നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇവ നിങ്ങളുടെ കുടലിൻ്റെയും കരളിൻ്റെയും ആരോഗ്യത്തെ തകരാറിലാക്കും. അതിനാൽ, പരമാവധി പോഷകങ്ങൾ ലഭിക്കാൻ പച്ചിലകൾകൊണ്ട് ജ്യൂസ് തയ്യാറാക്കുന്നതിന് മുമ്പ് പാചകം ചെയ്യാൻ ശ്രദ്ധിക്കണം.

ഇലക്കറികൾ പാചകം ചെയ്താൽ

ഇലക്കറികൾ പാചകം ചെയ്യുന്നത് എല്ലാ പോഷകങ്ങളെയും നശിപ്പിക്കും എന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. വാസ്തവത്തിൽ, എല്ലാ പോഷകങ്ങളും അവ ഇല്ലാതാക്കുന്നില്ല. പാചകത്തിലൂടെ അവയിലുള്ള ആൻ്റി ന്യൂട്രിയൻ്റുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആൻ്റി ന്യൂട്രിയൻ്റുകൾ ഇല്ലാതായാൽ, നിങ്ങളുടെ ശരീരം അവയിൽ നിന്ന് നല്ല പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നടത്തിയ ഒരു പഠനത്തിൽ ഇലക്കറികൾ പാചകം ചെയ്യുന്നത് വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ചീരയിൽ. അതിനാൽ, എല്ലാ പോഷകങ്ങളും നഷ്ടപ്പെടുമെന്ന് കരുതി വേവിച്ച പച്ചിലകൾ ഒഴിവാക്കേണ്ട കാര്യമില്ല.

ഗ്രീൻ ജ്യൂസ്

പച്ചിലകൾ കൊണ്ട് തയ്യാറാക്കിയ ജ്യൂസ് നല്ലതാണെങ്കിലും, അവ ഉണ്ടാകേണ്ട രീതി ശ്രദ്ധിക്കണം. ശരീരത്തിന് വേണ്ട ഗുണങ്ങൾ ലഭിക്കാൻ ആഴ്ചയിൽ മൂന്ന് തവണ ഈ ജ്യൂസ് കുടിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഈ മൂന്ന് ദിവസത്തെ ദിനചര്യയിൽ ഉറച്ചുനിൽക്കുന്നതിലൂടെ, നിങ്ങളുടെ ശരീരത്തിന് ആൻ്റി ന്യൂട്രിയൻ്റുകൾ ഇല്ലാതാക്കുന്നു. അങ്ങനെ ശരീരത്തിന് അമിതഭാരം കൂടാതെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ കഴിയും.

പച്ച നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും നിറഞ്ഞ സമീകൃതാഹാരം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നതാണ്. എല്ലാ ദിവസവും ഡയറ്റിൽ പച്ചിലകൾ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ ലഭിക്കുന്നതിന് ഒരു മാർഗമാണ്. പ്രത്യേകിച്ചും ​ഗ്രീൻ ജ്യൂസുകൾ. ഇവ നിങ്ങൾ യാത്രയിലാണെങ്കിൽ അല്ലെങ്കിൽ പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ശരീരത്തിൻ്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു.

 

 

 

 

 

 

 

Latest News