Hamida Banu Google Doodle: അ​ലി​ഗഢിന്റെ ആമസോൺ; ഇന്ത്യയുടെ ആദ്യ വനിതാ ​ഗുസ്തി താരം ഹമീദ ബാനുവിനു ആദരവുമായി ​ഗൂ​ഗിൾ ഡൂഡിൽ

തന്റെ കഴിവുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഹമീദ മാധ്യമങ്ങളുടെ തലക്കെട്ടില്‍ നിറഞ്ഞു നിന്നത് ആമസോണ്‍ ഓഫ് അലിഗഡ് എന്ന പേരിലായിരുന്നു

Hamida Banu Google Doodle: അ​ലി​ഗഢിന്റെ ആമസോൺ; ഇന്ത്യയുടെ ആദ്യ വനിതാ ​ഗുസ്തി താരം ഹമീദ ബാനുവിനു ആദരവുമായി ​ഗൂ​ഗിൾ ഡൂഡിൽ
Updated On: 

04 May 2024 13:34 PM

ലഖ്നൗ: ഓരോ വ്യക്തികളേയും സംഭവങ്ങളേയും പലപ്പോഴും നാം മറക്കും. പക്ഷെ ഗൂഗിള്‍ അത് നമുക്കു മുന്നില്‍ മിഴിവോടെ വരച്ചിടും. ഡൂഡിലുകള്‍ മിക്കപ്പോഴും വാര്‍ത്താ പ്രധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ഓര്‍മ്മിപ്പിച്ച ഒരു വ്യക്തിയാണ്
ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരം ഹമീദ ബാനു.

ബംഗളുരു വിലുള്ള ആര്‍ട്ടിസ്റ്റ് ദിവ്യ നേഗിയാണ് ഹമീദാ ബാനുവിന് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ഡൂഡില്‍ തയ്യാറാക്കിയത്.

ഹമീദയെ ഇന്ന് എന്തുകൊണ്ട് ഓര്‍ക്കുന്നു?

പ്രശസ്ത ഗുസ്തിക്കാരന്‍ ബാബ പഹല്‍വാനെ ഗുസ്തി മത്സരത്തില്‍ പരാജയപ്പെടുത്തി ഹമീദ ബാനു അന്താരാഷ്ട്ര അംഗീകാരം നേടിയത് 1954 മെയ് നാലിനാണ്. വെറും 1 മിനുട്ട് 34 സെക്കന്റ് സമയമാണ് ഇതിനായി അവരെടുത്തത്. അതിനു ശേഷം പഹല്‍വാന്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു.

ഹമീദയുടെ കരിയര്‍

1900-കളുടെ തുടക്കത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢ് നഗരത്തിനടുത്തുള്ള ഗുസ്തിക്കാരുടെ കുടുംബത്തിലാണ് ബാനു ജനിച്ചത്. ഗുസ്തിയെക്കുറിച്ച് പഠിച്ച് വളര്‍ന്ന അവര്‍ 1940-കളിലും 1950-കളിലും തന്റെ കരിയറില്‍ 300-ലധികം മത്സരങ്ങളില്‍ വിജയിച്ചു.

സ്ത്രീകള്‍ ഗുസ്തി രംഗത്തേക്ക് എത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന അക്കാലത്ത് ഹമീദയുടെ മുന്നേറ്റം ഒരു വിപ്ലവമായിരുന്നു. പുരുഷന്മാരായ എല്ലാ ഗുസ്തിക്കാരെയും ഒരിക്കല്‍ അവള്‍ വെല്ലുവിളിക്കുകയും തന്നെ പരാജയപ്പെടുത്തിയാല്‍ വിവാഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തത് മറ്റൊരു അത്ഭുതം.

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഹമീദ അന്താരാഷ്ട്ര മത്സരങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തന്റെ കഴിവുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഹമീദ മാധ്യമങ്ങളുടെ തലക്കെട്ടില്‍ നിറഞ്ഞു നിന്നത് ആമസോണ്‍ ഓഫ് അലിഗഡ് എന്ന പേരിലായിരുന്നു എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

അവസാന കാലം

ഹമീദയുടെ പ്രതാപ കാലത്തെ ഭക്ഷണ രീതികളും മറ്റും വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നത്. 108 കിലോ ഭാരവും 1.6 മീറ്റർ ഉയരവുമുണ്ടായിരുന്നു അവർക്ക്. പാലായിരുന്നു ഇഷ്ട വിഭവം. ദിവസത്തിൽ 5- 6 ലിറ്റർ പാൽ വരെ അവർ കുടിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ബിരിയാണി, മട്ടൻ, ബ​​ദാം, വെണ്ണ തുടങ്ങിയവയും ധാരാളം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ എന്നാൽ ഹമീദയുടെ അവസാനകാലം ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

വഴിയോര കച്ചവടക്കാരിയായും വീടുകളിൽ പാലും മറ്റും എത്തിച്ചു നൽകുന്ന ജോലിയടക്കമുള്ളവയും അവർ അവസാനകാലത്ത് ചെയ്തു.പിൽക്കാലത്ത് കായിക മേഖലയിലേക്ക് കടന്നു വന്ന വനിതാ താരങ്ങൾക്ക് ഹമീദ ബാനു ഒരു റോൾ മോഡലായിരുന്നു എന്ന് പ്രത്യേകം പറയാതെ വയ്യ. പലരും വന്നപ്പോൾനാം മനപ്പൂർവ്വം അല്ലാതെ മറന്ന ഹമീദയെ ഇപ്പോൾ ​ഗൂ​ഗിൾ ഒാർമ്മിപ്പിക്കുകയാണ്.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ