5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gajkesari Yog 2024: ഇടവത്തിൽ ഗജകേസരി യോഗം , ഈ രാശിക്കാർക്ക് സുവർണ്ണകാലം

Malayalam Astrology Predictions: മൂന്ന് രാശികൾക്ക് ഈ രാജയോഗം വളരെ ഗുണം ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.

Gajkesari Yog 2024: ഇടവത്തിൽ ഗജകേസരി യോഗം , ഈ രാശിക്കാർക്ക് സുവർണ്ണകാലം
Gajkesari Raj Yog 2024
sharath
TV9 Malayalam Desk | Published: 07 Jun 2024 06:47 AM

ജ്യോതിഷ വശാൽ ഗ്രഹങ്ങളുടെ ചലന മാറ്റം എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ചില രാശിക്കാർക്ക് ഇത് ശുഭകരവും മറ്റുചിലർക്ക് ഇത് അശുഭകരവുമാണ്. ഇത്തരത്തിലൊന്ന് നോക്കിയാൽ വൃഷഭ രാശിയിലുള്ള വ്യാഴം ചന്ദ്രനുമായി ചേർന്നതോടെ ഗജകേസരി യോഗം രൂപ പെട്ടു.

ജൂൺ 7 -ന് വൈകുന്നേരം 7:56 വരെ വ്യാഴം ഇവിടെ തുടരും. മൂന്ന് രാശികൾക്ക് ഈ രാജയോഗം വളരെ ഗുണം ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഏതൊക്കെയാണ് ആ രാശികൾ എന്ന പരിശോധിക്കാം.

1. മേടം

മേടം രാശിക്കാർക്ക് ഗജകേസരി യോഗം വളരെ ശുഭകരമായിരിക്കും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും, മനസ്സിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ, അത് തിരികെ ലഭിക്കും.

പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങളിലേക്ക് എത്തും. ചെലവുകളും കുറയും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബബന്ധങ്ങൾ ദൃഢമാകും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും.

2. കന്നി

കന്നിരാശിക്കാർക്ക് ഗജകേസരിയോഗം വഴി തങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനും വിജയം കൈവരിക്കാനും സാധിക്കും. വിവാഹിതരല്ലാത്തവർക്ക് വിവാഹത്തിന് പറ്റിയ സമയമാണ്. ഈ സമയം നിങ്ങൾക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാം . സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ ഇക്കാലയളവിൽ പരിഹരിക്കപ്പെടും, പങ്കാളിയുമായുള്ള ബന്ധവും മികച്ചതായിരിക്കും.

3. തുലാം

തുലാം രാശിക്കാർക്ക് ഗജകേസരി യോഗം ഗുണം ചെയ്യും. വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കാനാകും. തൊഴിൽരംഗത്ത് വളർച്ചയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ശമ്പളവും വർധിക്കാം. വ്യാപാരികളുടെ ബിസിനസ് വിപുലീകരിക്കപ്പെടാം. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും അവസാനിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)