Good Friday 2025: യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ; ദുഃഖ വെളളി ദിനത്തിൽ കൈമാറാം സന്ദേശങ്ങൾ
Good Friday 2025 Messages And Quotes :ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇത്. ഈ ദിനത്തിൽ ലോക ജനതയുടെ രക്ഷയ്ക്കായി ജീവൻ നൽകിയ ക്രിസ്തുവിന്റെ സ്നേഹം സന്ദേശങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം.

യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. നാളെയാണ് ദുഃഖ വെള്ളി ആഘോഷിക്കുന്നത്. യേശു ദേവൻ മരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളി. അതുകൊണ്ട് തന്നെ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇത്. ഈ ദിനത്തിൽ ലോക ജനതയുടെ രക്ഷയ്ക്കായി ജീവൻ നൽകിയ ക്രിസ്തുവിന്റെ സ്നേഹം സന്ദേശങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം.
- ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം
- ദൈവം തന്റെ സ്നേഹത്താലും കരുതലാലും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
- നിത്യസന്തോഷത്തിലേക്കുള്ള വഴികളിൽ ദൈവം വിളക്കുകൾ തെളിയിക്കട്ടെ
- നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം ഇന്നവൻ കേൾക്കും. ദുഃഖ വെള്ളി ആശംസകൾ
- ദൈവം നിങ്ങളെ എത്ര കണ്ട് സ്നേഹിക്കുന്നുവെന്ന് ഒരു കാലവും മറക്കാതിരിക്കുക.ദുഃഖ വെള്ളി ആശംസകൾ
- ഈ ദുഃഖ വെള്ളി ദിനത്തിൽ രക്ഷകൻ നിങ്ങളോടും കുടുംബത്തോടും ഉണ്ടാകുമാറാകട്ടെ
- ഈ ദുഃഖ വെള്ളി ദിനത്തിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു
- ഈ പുണ്യ ദിനത്തിൽ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ. ദുഃഖ വെള്ളി ആശംസകൾ
Also Read:മലയാളത്തിൽ ദുഃഖവെള്ളി, ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ; അതെന്താ അങ്ങനെ?
ദുഃഖ വെള്ളി ദിവസത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളാണ് നടക്കുന്നത്. രാവിലെയും വൈകുന്നേരവും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പീഢാനുഭവ വായന, കുർബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് നടക്കുക. ഇന്നേ ദിവസം വിശുദ്ധ കുർബാന അർപ്പിക്കില്ല. രാവിലെ നടക്കുന്ന പ്രാർത്ഥനയിൽ കൈപ്പ് നീര് നൽകും.കുരിശിൽ കിടന്നപ്പോൾ തൊണ്ട വരണ്ട സമയത്ത് കുടിക്കാൻ വെള്ള ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികൾ നൽകിയതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായാണ് കയ്പ്പ് നീര് കുടിക്കുന്നത്. ഈ ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. മാംസാഹാരം പൂർണമായും ഒഴിവാക്ക് സസ്യാഹാരം മാത്രമാണ് കഴിക്കുക.