Gold Quality Check: കയ്യിലുള്ള സ്വർണം വ്യാജനാണോ എന്ന് കണ്ടെത്തണോ? എളുപ്പ വഴികൾ…

Gold Quality : സ്വര്‍ണത്തിന്റെ മൂല്യം കൂടുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ കരിഞ്ചന്തകളും ഉണ്ടാകുന്നുണ്ട് എന്നാണ് വിവരം. 10 കാരറ്റില്‍ താഴെയുള്ളവ വ്യാജ സ്വര്‍ണമായാണ് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പരിഗണിക്കുന്നത്.

Gold Quality Check: കയ്യിലുള്ള സ്വർണം വ്യാജനാണോ എന്ന് കണ്ടെത്തണോ? എളുപ്പ വഴികൾ...

gold quality check

Updated On: 

13 Jun 2024 12:10 PM

മുംബൈ: ഇന്ത്യക്കാർക്കിടയിൽ നിക്ഷേപത്തിനുള്ള വഴി എന്നതിലുപരി സ്വർണത്തിനു സവിശേഷ സ്ഥാനമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളുടെ സമൂഹം ഇന്ത്യയിലാണെന്ന് വേൾ ​ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.
മെട്രോ നഗരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഒരുപോലെ സ്വര്‍ണത്തിന് പ്രാധാന്യം ഏറെയാണ്.

സ്വര്‍ണത്തിന്റെ മൂല്യം കൂടുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ കരിഞ്ചന്തകളും ഉണ്ടാകുന്നുണ്ട് എന്നാണ് വിവരം. 10 കാരറ്റില്‍ താഴെയുള്ളവ വ്യാജ സ്വര്‍ണമായാണ് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പരിഗണിക്കുന്നത്. വാങ്ങുന്ന സ്വര്‍ണം വ്യാജനാണോ എന്നറിയാനുള്ള വഴികള്‍ പലതുമുണ്ട്.

സ്വര്‍ണം വാങ്ങുമ്പോള്‍

സ്വര്‍ണം വാങ്ങുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ വ്യജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം.

ഹോള്‍മാര്‍ക്ക്

സ്വര്‍ണ ഉത്പാദകരെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഹോള്‍മാര്‍ക്ക് മുദ്ര ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. കാരറ്റ് അടിസ്ഥാനത്തിലാണ് സ്വര്‍ണത്തിന്റെ ഗുണം കണ്ടൈത്തുന്നത്.

മില്ലെസിമല്‍ ഫൈന്‍നെസ് സിസ്റ്റത്തിന് കീഴിലുള്ള സാധാരണ പ്യൂരിറ്റി നമ്പറുകള്‍ ഇവയാണ്:333, 375, 417, 500, 583.3, 585, 625, 750, 834, 899, 900, 916, 958, 986, 990, 995, 999, 999.9, 99.9, 99.9കാരറ്റിനെ സംബന്ധിച്ചിടത്തോളം, കാരറ്റ് ഉയര്‍ന്നതനുസരിച്ച് സ്വര്‍ണ്ണം ശുദ്ധമാകും.
യഥാര്‍ത്ഥ സ്വര്‍ണത്തില്‍ സാധാരണയായി കാണുന്ന കാരറ്റുകള്‍ ഇവ: 8k, 10k, 14k, 18k, 22K, 24k. ഇവിടെ, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിഗണിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ കാരറ്റ് 8k ആണ്. യഥാർത്ഥ പഴയ സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്ക് കാണണമെന്നില്ല. അടയാളങ്ങൾ ചിലപ്പോൾ തേഞ്ഞുപോയേക്കാം. ഈ സാഹചര്യത്തിൽ, ഒരു ജ്വല്ലറിയിൽ പോയി പരിശോധിക്കുന്നതാണ് നല്ലത്.

ALSO READ : സ്വർണ്ണവില വിണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ നിരക്ക് അറിയാ

കൈയ്യിലുരച്ച് മാറ്ററിയാം

കൈയിൽ ആഭരണം പിടിച്ച് അൽപനേരം നിൽക്കാം. കൈകൾ വിയർത്തതിനു ശേഷം നന്നായി സ്വർണം കൈകൊണ്ട് തിരുമ്മുക. നിറം മാറിയില്ലെങ്കിൽ അത് യഥാർത്ഥ സ്വർണമെന്ന് ഉറപ്പിക്കാം. നീലയോ പച്ചയോ കറുപ്പോ നിറത്തിലേക്ക് മാറുകയോ നിറം മങ്ങുകയോ ചെയ്താൽ വ്യാജനെന്നു ഉറപ്പിക്കാം.

മറ്റ് അടയാളങ്ങൾ പരിശോധിക്കാം

സ്വർണ്ണാഭരണങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ, രാജ്യം അല്ലെങ്കിൽ പ്രദേശം, നിർമ്മാതാവിൻ്റെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കാം.

ഏറ്റവും സാധാരണമായ ചില അക്ഷര അടയാളങ്ങൾ

ജിപി (സ്വർണ്ണം പൂശിയത്)
GF (സ്വർണ്ണം നിറച്ചത്)
GE (ഗോൾഡ് ഇലക്‌ട്രോലേറ്റഡ്)
GEP (ഗോൾഡ് ഇലക്‌ട്രോലേറ്റഡ്)
RGP (റോൾഡ് ഗോൾഡ് പ്ലേറ്റ്)
HGP (കനത്ത സ്വർണ്ണം പൂശിയത്)
HEG (ഹെവി ഗോൾഡ് ഇലക്‌ട്രോലേറ്റഡ്)

24 കാരറ്റിൽ താഴെയുള്ള ഇത്തരം അടയാളങ്ങളുള്ള സ്വർണം വ്യാജനാണ്.

ജല പരിശോധന

ഒരു കപ്പിൽ വെള്ളമെടുത്ത് സ്വർണം അതിൽ മുക്കി വയ്ക്കുക. ചെറുതായി പൊങ്ങിക്കിടക്കുന്ന സ്വർണം വ്യാജനാണ്.

മാഗ്നറ്റ് ടെസ്റ്റ്

ഒരു കാന്തം സ്വർണത്തിനടുത്ത് വയ്ക്കുക. സ്വർണം കാന്തവുമായി സാധാരണ പ്രവർത്തിക്കാറില്ല. പ്രവർത്തിച്ചാൽ അത് വ്യാജമാണെന്ന് മനസ്സിലാക്കാം.

വിനാഗിരി ടെസ്റ്റ്

സ്വർണ്ണ കഷണത്തിന് മുകളിൽ ഒരു തുള്ളി വിനാഗിരി ഒഴിക്കുക. സ്വർണ്ണം അതേപടി നിറം മാറാതെ നിലനിൽക്കുകയാണെങ്കിൽ അത് യഥാർത്ഥമാണ്.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍