5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: നെയ്യോ വെളിച്ചെണ്ണയോ? പാചകത്തിന് ഏറ്റവും ആരോഗ്യകരമായത് ഏത്

Healthier Cooking Tips: എല്ലാ കറികളിലും കേരളീയർ എണ്ണയുപയോ​ഗിക്കാറുണ്ട്. നെയ്യാവട്ടെ ചില പ്രത്യേക പലഹാരങ്ങളും ബിരിയാണിയും മറ്റുമുണ്ടാക്കാൻ ഉപയോ​ഗിക്കുന്നു. എന്നാൽ ഇവയിൽ ഏതാണ് പാചകത്തിന് ഏറ്റവും നല്ലതെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. നെയ്യാണോ വെളിച്ചെണ്ണയാണോ നല്ലതെന്ന് നമുക്ക് നോക്കാം.

Health Tips: നെയ്യോ വെളിച്ചെണ്ണയോ? പാചകത്തിന് ഏറ്റവും ആരോഗ്യകരമായത് ഏത്
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 17 Dec 2024 21:11 PM

ദൈനംദിന പാചകത്തിന് അത്യാവശ്യമായ ചേരുവകളാണ് നെയ്യും വെളിച്ചെണ്ണയും. എല്ലാ കറികളിലും കേരളീയർ എണ്ണയുപയോ​ഗിക്കാറുണ്ട്. നെയ്യാവട്ടെ ചില പ്രത്യേക പലഹാരങ്ങളും ബിരിയാണിയും മറ്റുമുണ്ടാക്കാൻ ഉപയോ​ഗിക്കുന്നു. എന്നാൽ ഇവയിൽ ഏതാണ് പാചകത്തിന് ഏറ്റവും നല്ലതെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. നെയ്യും വെളിച്ചെണ്ണയും അവയുടെ പോഷക ഗുണങ്ങളിൽ വ്യത്യസ്തമാണ്. ഇത്തരത്തിൽ അവയുടെ വ്യത്യസ്തമായ ​ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

നെയ്യുടെ ​ഗുങ്ങൾ എന്തെല്ലാം?

ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഏറ്റവും നല്ലതാണ് നെയ്യ്. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണ്. കൂടാതെ ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താൻ ഇവ വളരെ നല്ലതാണ്. നെയ്യിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളായ എ, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു.

ദിവസവും ഒരുസ്പൂൺ നെയ്യ് കഴിക്കുന്നതും വളരെ നല്ലതാണ്. വൈറസുകൾ, പനി, ചുമ, ജലദോഷം എന്നിവ തടയുന്ന ആൻ്റി ബാക്ടീരിയൽ, ആന്റി ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ അടിങ്ങിയിട്ടുണ്ട്.

വെളിച്ചെണ്ണയുടെ ഗുണങ്ങൾ എന്തെല്ലാം?

വെളിച്ചെണ്ണ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ എണ്ണകളിൽ ഒന്നായി ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പൊണ്ണത്തടിയുള്ള വ്യക്തികളിൽ മെറ്റബോളിക് പാരാമീറ്ററുകൾ മെച്ചപ്പെടുത്താൻ വെളിച്ചെണ്ണ സഹായിക്കുന്നതായി പറയുന്നു. കൂടാതെ, വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമായ പ്രകൃതിദത്ത തിളക്കം നൽകുകയും ചെയ്യുന്നു. വെളിച്ചെണ്ണയിലെ ചില പോഷകങ്ങളും മുടിയുടെ വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു.

പാചകത്തിന് ഏറ്റവും ആരോഗ്യകരമായത് ഏത്?

നെയ്യിനെ അപേക്ഷിച്ച് പാചകത്തിന് വെളിച്ചെണ്ണയാണ് ഉത്തമമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നെയ്യിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ചൂടാക്കുമ്പോൾ ഓക്സിഡൈസ് ചെയ്യാനും ഓക്സിസ്റ്ററോൾ രൂപപ്പെടാനും സാധ്യത ഏറെയാണ്. പാചകത്തിന് നെയ്യ് ഉപയോഗിക്കുന്നത് അത്ര മികച്ചതല്ല. നെയ്യിലെ കൊളസ്‌ട്രോൾ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്.

എന്നാൽ നെയ്യ് കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയല്ല വേണ്ടത്. ചെറിയ രീതിയിൽ നെയ്യ് ഉപയോ​ഗിക്കുന്നത് നല്ലതാണ്. കാരണം അതിൽ വിറ്റാമിനുകളും ബ്യൂട്ടൈറേറ്റും അടങ്ങിയിട്ടുണ്ട്. ഇവ കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ശരീരത്തിൻ്റെ വീക്കം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. അതിനാൽ നെയ്യ് ഉപയോ​ഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണ്. പാചകത്തിൽ കൂടുതലായും ഉപയോ​ഗിക്കാൻ അനുയോജ്യം വെളിച്ചെണ്ണ തന്നെയാണ്.

 

Latest News