നേട്ടങ്ങള്‍ കൈവരും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വരുന്നു
ചിലര്‍ക്ക് ഈ ദിവസം നല്ലതാണ്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഈ ദിവസം അത്ര നല്ലതല്ല. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാകും ചിലപ്പോള്‍ ഇന്നത്തെ ദിവസം അവര്‍ക്ക് കടന്നുപോകേണ്ടി വരിക.
നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെയാണെന്ന് നോക്കാം. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടാനുമെല്ലാം ചിലര്‍ക്ക് ഈ ദിവസം നല്ലതാണ്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഈ ദിവസം അത്ര നല്ലതല്ല. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാകും ചിലപ്പോള്‍ ഇന്നത്തെ ദിവസം അവര്‍ക്ക് കടന്നുപോകേണ്ടി വരിക. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വിശദമായി തന്നെ പരിശോധിക്കാം.
മേടം(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ ഈ ദിവസം സഹായിക്കും. വിനോദയാത്രകള്‍ നടക്കും. രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ ഉയര്‍ച്ച ലഭിക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.
മേടം(അശ്വതി, ഭരണി കാര്‍ത്തിക 1/4)
ആരോഗ്യസ്ഥിതി മോശമാകാം. യാത്രകള്‍കൊണ്ട് നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക വിഷമതകള്‍ അനുഭവപ്പടാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വീടുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നടപ്പിലാക്കുന്നതിന് സാഹചര്യമുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ പലതും നടപ്പില്‍ വരുത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചുചെയ്യുക. പാഴ്‌ചെലവുകള്‍ വര്‍ധിച്ചു വരാന്‍ സാധ്യതയുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും യുക്തിയോടെ ചിന്തിച്ച് മുന്നോട്ടുപോവുക.
മിഥുനം(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
ചെലവുകള്‍ വര്‍ധിക്കും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ നോക്കുക. പ്രവര്‍ത്തന മണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മണ്ഡലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഭൗതികമായ ഉയര്‍ച്ചതാഴ്ച്ചകളെയും അതിന്റെ ക്ഷണികതയെ കുറിച്ചും മനസില്‍ ധാരണ വരുത്തണം. നൂതന സംരഭങ്ങള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ ഭരണരംഗത്തിലുള്ളവര്‍ക്ക് ജനപ്രീതി കൂടും. യാത്രക്ലേശവും അലച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകാന്‍ ഇടയുണ്ട്. പൊതുവെ സര്‍വ്വകാര്യതടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയിലാകും. പല കാര്യങ്ങളിലും അനുകൂല സ്ഥിതി വന്നുചേരാം. ഭാഗ്യാനുഭവങ്ങള്‍ വന്നു ഭവിക്കും. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരാന്‍ ഈ രാശികാര്‍ക്ക് സാധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യാനുഭവങ്ങള്‍ വന്നു ഭവിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. സ്ഥാനാന്തരപ്രാപ്തി, തൊഴില്‍രംഗത്ത് പുരോഗതി ഇവ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. മധ്യാഹ്നത്തിന് ശേഷം അനുകൂല സ്ഥിതി കൈവരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയിലാകും നടക്കുക. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ അനുഭവപ്പെടും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ശ്രമിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. പൊതുവെ സമയം അനുകൂലമാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
പൊതുവെ സമയം അനുകൂലം. സുഹൃദ്ജന സഹായംകൊണ്ട് പല പ്രതിസന്ധികളും തരണം ചെയ്യും. സര്‍വ്വകാര്യസിദ്ധി ഫലം വരും. അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. മധ്യാഹ്നം അനുകൂലമായിരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ധനനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. യാത്രാ ക്ലേശവും അലച്ചിലും ഉണ്ടാകും. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ വരും. ഉത്തമ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആലോചിക്കാനും സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. പൊതുവെ സര്‍വ്വകാര്യസിദ്ധി ഫലമാണ്. യാത്രകള്‍ കൊണ്ട് പ്രയോജനം ഉണ്ടാകും. ഏതു കാര്യത്തിലും അതീവശ്രദ്ധ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അവിചാരിത തടസ്സങ്ങള്‍ പലതും ഉണ്ടാകാനും സാധ്യതയുണ്ട്.