Best places To Travel December In Kerala : ക്രിസ്മസ് അല്ലേ, അല്‍പം തണുപ്പാകാം; വേഗം വിട്ടോളൂ ഇവിടേക്ക്
Places In Kerala Where Tourists Can Go In December : കണ്ണ് കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് മൂന്നാറിന്റെ ഭംഗി. ആ കാഴ്ചകള്‍ കൂടുതല്‍ മനോഹരമാക്കുന്നത് മൂന്നാറിലെ തേയിലത്തോട്ടങ്ങളാണ്
ഡിസംബര്‍ ശൈത്യ കാലമാണ്. എന്നാല്‍ ഡിസംബര്‍ പകുതിയെത്തിയിട്ടും പലയിടങ്ങളിലും തണുപ്പ് പ്രതീക്ഷിച്ചതു പോലെ എത്തിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ തണുപ്പ് പലരും പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ മാസം ആഘോഷത്തിന്റേതാണ്. ക്രിസ്മസാണ് ഡിസംബറിന് ആഘോഷചാരുത പകരുന്നത്. 10 ദിവസം (ഇത്തവണ 9) അവധിയും, പുതുവര്‍ഷത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പുമൊക്കെ ഡിസംബറിനെ വേറിട്ടതാക്കുന്നു. തണുപ്പ് ചൊരിയുന്ന ഡിസംബറില്‍ അതുകൊണ്ട് തന്നെ ചില യാത്രകള്‍ പ്ലാന്‍ ചെയ്യാവുന്നതാണ്. അതും നമ്മുടെ കൊച്ചുകേരളത്തില്‍. ഡിസംബറില്‍ പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഇതാ:
മൂന്നാര്‍
ഡിസംബറില്‍ യാത്രാ പ്രേമികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് മൂന്നാര്‍. പലരുടെയും ബക്കറ്റ്‌ലിസ്റ്റില്‍ ഒന്നാമത് മൂന്നാറായിരിക്കും. അതിശൈത്യത്തിലേക്ക് നീങ്ങുകയാണ് മൂന്നാര്‍. ഏതാനും ദിവസം മുമ്പ് ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. താപനില ഇനിയും കുറഞ്ഞേക്കും. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇപ്പോള്‍ മൂന്നാറില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 20 മുതല്‍ ജനുവരി മൂന്ന് വരെ മിക്ക ഹോട്ടലുകളിലും മുറികള്‍ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു.
കണ്ണ് കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് മൂന്നാറിന്റെ ഭംഗി. ആ കാഴ്ചകള്‍ കൂടുതല്‍ മനോഹരമാക്കുന്നത് മൂന്നാറിലെ തേയിലത്തോട്ടങ്ങളാണ്. ഒരുപാട് കൗതുകങ്ങള്‍ സമ്മാനിക്കുന്നതാണ് മൂന്നാര്‍ യാത്ര. ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി അണക്കെട്ട്, മറയൂര്‍, ചിന്നക്കനാല്‍, ചീയപ്പാറ വെള്ളച്ചാട്ടം, ടോപ് സ്റ്റേഷന്‍, കുണ്ടള അണക്കെട്ട്, സ്‌പൈസസ് ഗാര്‍ഡന്‍ എന്നിവ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്. കുറച്ച് കൂടി യാത്ര ചെയ്താല്‍ മറയൂരും, കാന്തല്ലൂരും സന്ദര്‍ശിക്കാം. മറയൂരിലും ഇപ്പോള്‍ നല്ല തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.
വാഗമണ്‍
വാഗമണ്ണിലേക്കും ഈ ഡിസംബറില്‍ യാത്ര ചെയ്യാം. പുല്‍ത്തകിടികളും, മൊട്ടക്കുന്നുകളും, പൈന്‍മരക്കാടും, തങ്ങള്‍മലയുമെല്ലാം വാഗമണ്ണിന് കൂടുതല്‍ സൗന്ദര്യം പകരുന്നു. പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട്, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.
വയനാട്
പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ് വയനാട്. വയനാട് വന്യജീവി സങ്കേതം, എടയ്ക്കല്‍ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, മുത്തങ്ങ, പൂക്കോട് തടാകം, ബാണാസുര സാഗര്‍ ഡാം, ചെമ്പ്ര, ബ്രഹ്‌മഗിരി, നീലിമല വ്യൂ പോയിന്റ്, കുറുവാദ്വീപ്, കാരാപ്പുഴ ഡാം തുടങ്ങിയവയെല്ലാം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ.
കുമരകം
വേമ്പനാട്ട് കായലിന്റെ തീരത്തുള്ള കുമരകത്തിന്റെ ഭംഗീ വാക്കുകള്‍ക്ക് അതീമാണ്. കോട്ടയം ജില്ലയിലാണ് കുമരകം സ്ഥിതി ചെയ്യുന്നത്. നിരവധി വിനോദസഞ്ചാരികളുടെ ലക്ഷ്യകേന്ദ്രമാണിത്. ഹൗസ്‌ബോട്ട് യാത്രയാണ് പ്രത്യേകത. വേമ്പനാട് കായലിന്റെ ഭംഗി ആവോളം ആസ്വദിക്കാം. ഒപ്പം കരിമീന്‍ പൊള്ളിച്ചത് പോലുള്ള രുചിവൈവിധ്യങ്ങളും നുകരാം. കുമരകം പക്ഷിസങ്കേതവും പ്രശസ്തമാണ്.
Read Also : ഈ രാജ്യങ്ങളില്‍ ഡിസംബറില്‍ അല്ല ജനുവരിയില്‍ ആണ് ക്രിസ്മസ്; കാരണം ഇതാ
ലിസ്റ്റ് തീരുന്നില്ല
കൊച്ചി, കോഴിക്കോട്, കോവളം ബീച്ച്, ആലപ്പുഴ, ചെറായ് ബീച്ച്, പൂവാര്‍, വര്‍ക്കല, നെല്ലിയാമ്പതി, ആതിരപ്പള്ളി വെള്ളച്ചാട്ടം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് ഈ അവധിക്കാലത്ത് സന്ദര്‍ശിക്കാം.