Foot Care: വിണ്ടുകീറിയ പാതം നാണക്കേടാകുന്നോ? എന്നാൽ ഇനി വീട്ടിൽ തന്നെയാവാം പാദ സംരക്ഷണം

Foot Care Home Remedies: വേനൽക്കാലം നിങ്ങളുടെ പാദങ്ങൾ വരണ്ടതും പരുക്കനും, ടാൻ ആകാനും കാരണമാകുന്നു. നമ്മൾ ആരും തന്നെ പാദങ്ങളെ വേണ്ട വിധത്തിൽ പരിചരിക്കാറില്ല. പക്ഷേ ശരീരത്തിൽ ഏറ്റവും കൂടുതൽ വൃത്തിയോടെ നോക്കേണ്ട ഒന്നാണ് പാദങ്ങൾ. അതിനാൽ ഇനി വിലകൂടിയ പെഡിക്യൂയറുകളോ മറ്റ് ചികിത്സകൾക്ക് പിന്നാലയോ പോകേണ്ട. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പാദസംരക്ഷണത്തിനുള്ള ചില എളുപ്പവഴികളെക്കുറിച്ച് പരിജയപ്പെടാം.

Foot Care: വിണ്ടുകീറിയ പാതം നാണക്കേടാകുന്നോ? എന്നാൽ ഇനി വീട്ടിൽ തന്നെയാവാം പാദ സംരക്ഷണം

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

05 Feb 2025 15:27 PM

വേനൽക്കാലം അടുത്തെത്തിയിക്കുകയാണ്, നമ്മുടെ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണിത്. ചർമ്മത്തെ പരിചരിക്കുന്നതിനോടൊപ്പം തന്നം ശ്രദ്ധനൽക്കേണ്ട ഒന്നാണ് നമ്മുടെ പാദങ്ങൾ. വേനൽക്കാലം നിങ്ങളുടെ പാദങ്ങൾ വരണ്ടതും പരുക്കനും, ടാൻ ആകാനും കാരണമാകുന്നു. നമ്മൾ ആരും തന്നെ പാദങ്ങളെ വേണ്ട വിധത്തിൽ പരിചരിക്കാറില്ല. പക്ഷേ ശരീരത്തിൽ ഏറ്റവും കൂടുതൽ വൃത്തിയോടെ നോക്കേണ്ട ഒന്നാണ് പാദങ്ങൾ. അതിനാൽ ഇനി വിലകൂടിയ പെഡിക്യൂയറുകളോ മറ്റ് ചികിത്സകൾക്ക് പിന്നാലയോ പോകേണ്ട. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പാദസംരക്ഷണത്തിനുള്ള ചില എളുപ്പവഴികളെക്കുറിച്ച് പരിജയപ്പെടാം.

ഫൂട്ട് സ്‌ക്രബുകൾ

മൃദുവായ ചർമ്മത്തിനുള്ള ഏക മാർ​ഗമാണ് എക്സ്ഫോളിയേറ്റ് ചെയ്യുക എന്നത്. ചർമ്മത്തിന്റെ കാര്യത്തിൽ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് വളരെ പ്രധാനമായ കാര്യമാണ്. ശരീരത്തെയും മുഖത്തെയും മാത്രം എക്സ്ഫോളിയേറ്റ് ചെയ്തിട്ട് കാര്യമില്ല. നമ്മുടെ പാദങ്ങളെയും സ്ക്രബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫൂട്ട് സ്‌ക്രബുകൾ ചെയ്യുന്നത് വീട്ടിൽ തന്നെ നിങ്ങളുടെ പാദങ്ങളെ പരിചരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഈ വേനൽക്കാലത്ത് ഫൂട്ട് സ്‌ക്രബുകൾ ഉപയോ​ഗിച്ച് നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യ കൃത്യമായി മുന്നോട്ട് പോകൂ. അവ ചർമ്മത്തെ പോഷിപ്പിക്കാനും മൃതചർമ്മം നീക്കം ചെയ്യാനും സഹായിക്കുന്നു.

ഫൂട്ട് ക്രീമുകൾ

നമ്മുടെ മുഖത്തിനും ശരീരത്തിനും ഈർപ്പം ആവശ്യമുള്ളതുപോലെ, നമ്മുടെ കാലുകൾക്കും അത് ആവശ്യമാണ്. വേനൽക്കാലം എത്തുമ്പോഴേക്കും നമ്മുടെ ചർമ്മം അതിനായി തയ്യാറെടുക്കേണ്ടത് നിർബന്ധമാണ്. സോപ്പും വെള്ളവും ഫലപ്രദമാണെങ്കിലും, ചില അധിക പരിചരണത്തിലൂടെ നിങ്ങളുടെ പാദങ്ങൾക്ക് മൃദുത്വം നൽകും. ഫൂട്ട് ക്രീമുകൾ ചർമ്മത്തിന് ഈർപ്പം നൽകുക മാത്രമല്ല, വിണ്ടുകീറിയ പാദങ്ങൾക്കും ഇവ വലിയ പരിഹാരമാണ്.

നഖങ്ങൾ വെട്ടുക

കാലുകൾ എപ്പോഴും വൃത്തിയുള്ളതായിരിക്കണം. അതിന് നിങ്ങളുടെ ദിനചര്യയിൽ പാദസംരക്ഷണവും പ്രധാനമാണ്. നഖങ്ങൾ വെട്ടിമാറ്റുന്നത് ശുചിത്വപരമായ ഒരു ശീലം മാത്രമല്ല, കാലുകൾക്ക് കൂടുതൽ വൃത്തിയുള്ള രൂപം നൽകുകയും ചെയ്യുന്നു.

ഫൂട്ട് പായ്ക്കുകൾ

ഫൂട്ട് പായ്ക്കുകൾ നിങ്ങളുടെ പാദങ്ങൾക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാനുള്ള ഒരു അത്ഭുതകരമായ മാർഗമാണ്. ഫൂട്ട് പായ്ക്കുകൾ മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ മൃദുവും മിനുസമാർന്നതുമായി നിലനിർത്തുകയും ചെയ്യുന്നു.

Related Stories
Ooty Kodaikanal Restrictions : വേനലവധിക്ക് ഊട്ടി-കൊടൈക്കനാൽ ട്രിപ്പിന് പ്ലാൻ ഉണ്ടോ? എന്നാൽ ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം
Permit Asking Places: ലഡാക്ക് വരെ, ഇന്ത്യയിലെ ഈ 5 സ്ഥലങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ്
Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…
Ramadan Fasting: കൃത്യമായ രീതിയിലാണോ നിങ്ങൾ നോമ്പ് തുറക്കുന്നത്? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരം
Digital Detox: മൂന്ന് ദിവസം തുടർച്ചയായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാതിരിക്കൂ; തലച്ചോറിന് എന്ത് സംഭവിക്കുമെന്ന് നോക്കാം
Pathanamthitta Tourist Spot: കാട്ടുപോത്ത്, കാട്ടാന, കടുവ, കരടി എല്ലാമുണ്ട് ഇവിടെ; പത്തനംതിട്ടയിലെ കാടറിഞ്ഞൊരു യാത്ര
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’