Menstrual Cramp Remedies: ആർത്തവ സമയത്തെ വേദനയാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Foods to Reduce Menstrual Cramps: ചില ഭക്ഷണങ്ങളും ആർത്തവ ദിനങ്ങളിലെ വേദന ലഘൂകരിക്കാൻ സഹായിക്കും. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ആർത്തവ ദിനങ്ങളിലെ വേദന പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് ദൈനംദിന ജീവിതത്തിൽവരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കഠിനമായ വയറു വേദന, മലബന്ധം, ഛർദ്ദി, തലകറക്കം, ക്ഷീണം എന്നിവയൊക്കെ ഈ സമയത്ത് അനുഭവപ്പെടാറുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ കാലക്രമേണ ആർത്തവ സമയത്തെ അസ്വസ്ഥതകളുടെ തീവ്രത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെ, ചില ഭക്ഷണങ്ങളും ആർത്തവ ദിനങ്ങളിലെ വേദന ലഘൂകരിക്കാൻ സഹായിക്കും. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
1. ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും മലബന്ധം അകറ്റാനും സഹായിക്കും. അവയിൽ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവ സമയത്ത് നഷ്ടപ്പെട്ട പോഷകങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്നു.
2. ബെറി പഴങ്ങൾ
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി പഴങ്ങൾ ആൻ്റിഓക്‌സിഡൻ്റുകളുടെയും വിറ്റാമിൻ സിയുടെയും ഉറവിടമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും, മലബന്ധം അകറ്റാനും ഇവ സഹായിക്കും. കൂടാതെ, ഇതിലെ പ്രകൃതിദത്തമായ മധുരം ആർത്തവ സമയങ്ങളിലെ മധുര ഭക്ഷണങ്ങളോടുള്ള അതിയായ താൽപര്യം ശമിപ്പിക്കാനും സഹായിക്കും.
3. വാഴപ്പഴം
പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് വയറുവേദന കുറയ്ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മികച്ചതാണ്. ഇതിലുള്ള പ്രകൃതിദത്തമായ മധുരം ഊർജ്ജം നൽകുന്നു. ആർത്തവ സമയത്തെ ക്ഷീണം അകറ്റാൻ ഇത് സഹായിക്കും.
ALSO READ: വൈറ്റമിൻ ബി12വും ഡിയും കഴിക്കുന്നത് ശരിയായ സമയത്താണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
4. ഇഞ്ചി
ആർത്തവ വേദന ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്കുള്ള പരിഹാരമാണ് ഇഞ്ചി. ഇതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി കൊണ്ട് ചായ ഉണ്ടാക്കിയോ ഭക്ഷണത്തിൽ ചേർത്തോ ഇവ കഴിക്കാം.
5. ഡാർക്ക് ചോക്ലേറ്റ്
ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ മഗ്നീഷ്യം, ആന്റി-ഓക്സിഡന്റുകൾ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
6. മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന സംയുക്തം ആർത്തവ വേദന ലഘൂകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. പാലിൽ യോജിപ്പിച്ചോ കറിയിൽ ചേർത്തോ ഇവ കഴിക്കാം.
7. വിത്തുകളും നട്സുകളും
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളും, മത്തങ്ങ വിത്തുകൾ, ഫ്ളക്സ് സീഡ്‌സ് തുടങ്ങിയ വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകളും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദനയെ ലഘൂകരിക്കാൻ മികച്ചതാണ്.
8. ചെറുചൂടുള്ള വെള്ളം
ചെറുചൂടുള്ള വെള്ളം അല്ലെങ്കിൽ, ഹെർബൽ ടീ പോലുള്ള ചൂടുള്ള പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനും, വേദന കുറയ്ക്കാനും സഹായിക്കും.