Energy Boosting Foods: എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ
Foods to Boost Your Energy: ഭക്ഷണത്തിലൂടെ ഊർജ്ജം ലഭിക്കാതെ വരുമ്പോഴും ക്ഷീണം അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ ഊർജ്ജം ലഭിക്കുന്നതിന് വേണ്ടി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
![Energy Boosting Foods: എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ Energy Boosting Foods: എപ്പോഴും ക്ഷീണമാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ](https://images.malayalamtv9.com/uploads/2025/01/ENERGY-BOOSTER-FOODS.png?w=1280)
എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. ചിലപ്പോൾ ഇത് ചില രോഗങ്ങളുടെ സൂചനയാകാം. അതുപോലെ, ഭക്ഷണവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിലൂടെ ഊർജ്ജം ലഭിക്കാതെ വരുമ്പോഴും ക്ഷീണം അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ ഊർജ്ജം ലഭിക്കുന്നതിന് വേണ്ടി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
1. ചിയ വിത്തുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ചിയ വിത്തുകൾ ശരീരത്തിന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരത്തിലെ ജലാംശം മെച്ചപ്പെടുത്താനും മികച്ചതാണ്. ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സ്മൂത്തികളിലോ, വെള്ളത്തിലോ, തൈരിലോ ചേർത്ത് ചിയ വിത്തുകൾ കഴിക്കാം.
2. മധുരക്കിഴങ്ങ്
കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിനുകൾ ബി 6, സി എന്നിവയാൽ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് ഊർജ്ജം നൽകുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസിൻ്റെ കൃത്യമായ വിതരണം നടത്തുന്നതിലൂടെ ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. വ്യായാമത്തിന് മുമ്പോ ശേഷമോ ഒരു ലഘുഭക്ഷണമായി ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ALSO READ: ‘ലോക്കി’ വേനലായാൽ കഴിക്കേണ്ട പച്ചക്കറി ഇതാണ്; കൊഴുപ്പോ കൊളസ്ട്രോളോ തീരെ ഇല്ല
4. വിത്തുകൾ
സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയവ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഊർജ്ജം നൽകാനും സഹായിക്കുന്നു. ഇവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും, പല്ലുകളുടേയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്.
5. ചീര
ചീരയിൽ ഇരുമ്പ് അഥവാ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുകയും, ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ഉപാപചയ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.
6. അവോക്കാഡോ
അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പ് ധാരാളം ഉണ്ട്. ഇത് ഊർജ്ജത്തിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഇവയിൽ പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം അകറ്റാൻ മികച്ചതാണ്.
7. ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും, ഊർജ്ജം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.