5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Healthy Liver: കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ

Foods for Healthy Liver: കരൾ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, കരളിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

Healthy Liver: കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ
Representational Image (Image Credits: SEBASTIAN KAULITZKI/SCIENCE PHOTO LIBRARY)
nandha-das
Nandha Das | Published: 24 Nov 2024 23:03 PM

ശരീരത്തിൽ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. കരളിന്റെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക മദ്യപാനമാണ്. മദ്യപാനം അല്ലാതെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, വ്യായാമത്തിന്റെ കുറവ്, ആവശ്യത്തിന് വിശ്രമം കിട്ടാതിരിക്കുക, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരൾ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, കരളിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1. ബ്രൊക്കോളി

ഗവേഷണങ്ങൾ പറയുന്നത് അനുസരിച്ച് ഫാറ്റി ലിവർ രോഗത്തിൽ നിന്നും നമ്മളെ സംരക്ഷിക്കാനുള്ള കഴിവ് ബ്രൊക്കോളിക്ക് ഉണ്ട്. കൂടാതെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും, കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ മികച്ചതാണ്. അതിനാൽ, ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

2. വെളുത്തുള്ളി

അല്ലിസിൻ, വിറ്റാമിൻ ബി6, സെലിനിയം എന്നിവയുടെ കലവറയാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ സംയുക്തത്തിന് ആന്റിബയോട്ടിക്, ആന്റിഫംഗൽ, ആന്റി-ഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. കൂടാതെ, വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സെലീനിയം വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനെ സഹായിക്കുന്നു.

3. മുന്തിരി

വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ എ, കാത്സ്യം, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് മുന്തിരി. ഇത് കരളിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, മുന്തിരിയിൽ നറിങ്ങെനിൻ, നറിങ്ങിൻ എന്നീ ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹെപ്പാറ്റിക് ഫൈബ്രോസിസ് കുറയ്ക്കാൻ മികച്ചതാണ്.

ALSO READ: വെജിറ്റേറിയൻ ആണോ? എങ്കിൽ പ്രോട്ടീനിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം 

4. സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി ധാരളം അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. മുന്തിരി, ഓറഞ്ച്, നാരങ്ങാ തുടങ്ങിയ സിട്രസ് പഴങ്ങൾ ധാരാളം കഴിക്കുക. ഇവയിൽ അടങ്ങിയിട്ടുള പോളിഫെനോൾസ് എന്ന ആന്റി-ഓക്സിഡന്റ് കരളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും, കരളിനെ സംരക്ഷിക്കാനും സഹായിക്കും.

5. ഓട്സ്

ഓട്സ് പതിവാക്കുന്നതും കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ, കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ‘ബീറ്റഗ്ലൂക്കൻ’ എന്ന സംയുക്തവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ‘ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലർ സയൻസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആൺ ഓട്സ് കരളിന്റെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യുമെന്ന് വിശദീകരിക്കുന്നത്.

6. വാള്‍നട്സ്

വാള്‍നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വാള്‍നട്സിൽ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അമോണിയ നീക്കാൻ ചെയ്യാനും ഇവ മികച്ചതാണ്. ഇതിൽ അടങ്ങിയിട്ടുള്ള അർജിനൈൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ, വാള്‍നട്സിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ കരളില്‍ കൊഴുപ്പടിയുന്നത് തടയാനും സഹായിക്കും.

7. ബീറ്റ്റൂട്ട്

ആന്റി-ഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി-6, ഇരുമ്പ് എന്നിവയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ഇവ ശരീരത്തിൽ നിന്നും വിഷവസ്തുക്കൾ നീക്കം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നു. അതോടൊപ്പം, കരളിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്നും കരളിനെ സംരക്ഷിക്കാനും ബീറ്റ്‌റൂട്ട് സഹായിക്കും.

8. കാപ്പി

കാപ്പിയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസിന് ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. പഠനങ്ങൾ അനുസരിച്ച്, ഇവ കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ലിവർ സിറോസിസിന്റെ വികസനം തടയാനും കാപ്പി നല്ലതാണ്.

9. ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികൾ ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ ഫൈബർ, വിറ്റാമിനുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കളറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.