5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss: അമിത വണ്ണമാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഈ പത്ത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

Weight Loss Foods: വണ്ണം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

Weight Loss: അമിത വണ്ണമാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഈ പത്ത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
Representational Image (Image Credits: Iuliia Burmistrova/ Getty Images)
nandha-das
Nandha Das | Published: 20 Nov 2024 08:42 AM

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. ഉറക്കം, ഭക്ഷണം, ജീവിതശൈലി തുടങ്ങിയവ ഇതിൽ നിർണായക പങ്ക് വഹിക്കുന്നു. കൃത്യമായ ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നിവ ഉണ്ടെങ്കിൽ അമിതവണ്ണം നിയന്ത്രിക്കാൻ സാധിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതേസമയം, കലോറി കുറഞ്ഞ, ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. അത്തരത്തിൽ വണ്ണം കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1. ചിയ സീഡ്

ചിയ സീഡ് അഥവാ ചിയ വിത്തുകൾ ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ്. ഇവ പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

2. ബെറി പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക് ബെറി തുടങ്ങിയ ബെറി പഴങ്ങളിൽ കലോറി കുറവാണ്. അതേസമയം, ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

3. നട്സ്

ബദാം, പിസ്ത, വാൾനട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും, അമിത വണ്ണം നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പ് (ഹെൽത്തി ഫാറ്റ്സ്), പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

4. ഫാറ്റി ഫിഷ്

സാൽമൺ, കൊഴുപ്പുള്ള മത്തി തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും, അമിത ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. അവക്കാഡോ

അവക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് (ഹെൽത്തി ഫാറ്റ്സ്), നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

ALSO READ: മുഖവും മുടിയും ഒരുപോലെ തിളങ്ങാൻ വെണ്ടയ്ക്ക വെള്ളം… കുടിക്കേണ്ടത് ഇങ്ങനെ

6. മധുരക്കിഴങ്ങ്

രുചി പോലെ തന്നെ പോഷകങ്ങളുടെ കാര്യത്തിലും മികച്ചതാണ് മധുരക്കിഴങ്ങ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും.

7. പയറുവർഗങ്ങൾ

പയറുവർഗങ്ങളിൽ പ്രോട്ടീൻ ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും, അതുവഴി ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.

8. ചീര

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചീര. ഇവയിൽ കലോറി വളരെ കുറവാണ്. അതേസമയം, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിത വണ്ണം കുറയ്ക്കാൻ മികച്ചതാണ്.

9. മില്ലറ്റ്

റാഗി, ചോളം പോലുള്ള മില്ലറ്റുകളിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊണ്ടുണ്ടുള്ള വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും.

10. തൈര്

പ്രോട്ടീൻ കൊണ്ട് സമ്പന്നമായ തൈരിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അമിത വണ്ണം കുറയ്ക്കാനും, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക.)

Latest News