Vishu Special Kanji: വിഷുവിനൊരു തനിനാടൻ പാലക്കാടൻ കഞ്ഞി കഴിച്ചാലോ; തയ്യാറാക്കുന്നത് ഇങ്ങനെ

Palakkad Style Traditional Kanji: കാലമെത്ര കഴിഞ്ഞാലും വിഷുവും വിഷു ആഘോഷങ്ങളും എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ വിഷുവിന് സദ്യ നിർബന്ധമാണെങ്കിലും പണ്ട് കാലത്ത് പാലകാടൻ ​ഗ്രാമങ്ങളിൽ വിഷുക്കാലത്ത് ഒരു പ്രത്യേക കഞ്ഞി തയ്യാറാക്കുമായിരുന്നു. ആരോ​ഗ്യപരവും ഏറെ രുചിയോടെയുമുള്ള വിഷുകഞ്ഞി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

Vishu Special Kanji: വിഷുവിനൊരു തനിനാടൻ പാലക്കാടൻ കഞ്ഞി കഴിച്ചാലോ; തയ്യാറാക്കുന്നത് ഇങ്ങനെ

Vishu Kanji

neethu-vijayan
Updated On: 

11 Apr 2025 16:26 PM

വിഷുവായാൽ കണിയൊരുക്കാനും പടക്കം പൊട്ടിക്കാനും സദ്യ തയ്യാാക്കാനുമുള്ള നെട്ടോട്ടത്തിലാണ് പലരും. കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും വിഷു നമ്മൾ ആഘോഷിക്കുന്നു. നന്മയുടെയും ഐശ്വര്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വിഷു. കാലമെത്ര കഴിഞ്ഞാലും വിഷുവും വിഷു ആഘോഷങ്ങളും എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്.

എന്നാൽ വിഷുവിന് സദ്യ നിർബന്ധമാണെങ്കിലും പണ്ട് കാലത്ത് പാലകാടൻ ​ഗ്രാമങ്ങളിൽ വിഷുക്കാലത്ത് ഒരു പ്രത്യേക കഞ്ഞി തയ്യാറാക്കുമായിരുന്നു. ആരോ​ഗ്യപരവും ഏറെ രുചിയോടെയുമുള്ള വിഷുകഞ്ഞി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

പച്ചരി – 1/2 കപ്പ്‌, ശർക്കര – 2 കപ്പ്, തേങ്ങ പാൽ – 4 കപ്പ്, വൻപയർ – 1 കപ്പ്‌ എന്നിവയാണ് പാലക്കാടൻ വിഷുകഞ്ഞി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

തയാറാക്കുന്ന വിധം

തേങ്ങ ചിരകി അതിൻ്റെ പാൽ മാറ്റിവയ്ക്കുക. ആദ്യെ രണ്ടാം പാലിൽ പച്ചരി നല്ലതുപോലെ വേവിച്ചെടുക്കുക. എട്ട് മണിക്കൂറെങ്കിലും കുതിർത്ത് വച്ചത് കുക്കറിൽ വച്ച് നല്ലതുപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റി വയ്ക്കാം. ശേഷം തേങ്ങാപ്പാലിൽ പച്ചരി നല്ലതുപോലെ വെന്തു കുറുകിയതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് ശർക്കരപ്പാനി ഒഴിക്കുക.

പിന്നീട് വേവിച്ച വൻപയറും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതോടെ നല്ല രുചികരമായിട്ടുള്ള വിഷുക്കഞ്ഞി റെഡി. വേണമെങ്കിൽ അല്പം കശുവണ്ടിയും തേങ്ങയും വറുത്ത് അതിലേക്ക് ചേർക്കാവുന്നതാണ്. സാധാരണ കഞ്ഞി പോലെയായിരിക്കില്ല ഇത്. അല്പം കൊഴുത്ത രീതിയിലാവും കിട്ടുക. അച്ചാറിനൊപ്പമോ തോരനുകൾക്കൊപ്പമോ ഇത് കഴിക്കാവുന്നതാണ്.

 

ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ