Vishu 2025: നാട്ടിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വിഷു സദ്യയിൽ ഒരു കുറവും വരുത്തേണ്ട! ബെംഗളൂരുവിൽ സദ്യ ലഭിക്കുന്ന ഹോട്ടലുകൾ ഇതാ
Vishu Sadhya in Bengaluru: ഈ വിഷു നിങ്ങൾ ബെംഗളൂരിലാണ് ചെലവഴിക്കുന്നതെങ്കിൽ സദ്യയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നിരവധി ഹോട്ടലുകളാണ് രുചിയേറുന്ന വിഷു സദ്യ വിളമ്പാൻ തയ്യാറായിരിക്കുന്നത്.

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു വിഷുകാലം കൂടി വന്നെത്തി. ഇതിന്റെ ഭാഗമായി തിരക്കിലാണ് എല്ലാവരും വിഷുക്കോടി വാങ്ങിക്കാനും സദ്യയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള തിരക്കിലാണ്. തെക്കൻ കേരളത്തിനേക്കാൾ വടക്കോട്ടാണ് വിഷു ആഘോഷങ്ങൾക്ക് പൊലിമ കൂടുതൽ. എന്നിരുന്നാലും വിഷു കണി, വിഷുക്കോടി, കൈനീട്ടം നൽകൽ എന്നിവയിൽ ഒന്നും ഒരു കുറവും വരുത്താറില്ല. എവിടെയാണെങ്കിലും ഇതൊന്നുമില്ലാതെ വിഷു പൂർണമാകില്ല. പ്രത്യേകിച്ചും വിഷു സദ്യയില്ലാതെ.
എന്നാൽ വിഷുവിന് നാട്ടിലെത്താൻ സാധിക്കാത്ത നിരവധി ആളുകളാണ് ഇതര സംസ്ഥാനങ്ങളിലായുള്ളത്. ഇവർ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് സദ്യ തന്നെയാകും. സാമ്പാറും പരിപ്പും അവിയലും എരിശ്ശേരിയും കൂട്ടുകറിയും ഓലനും എന്നിങ്ങനെ നീളുന്ന കറികളും ഒപ്പം പായസവും കൂടി ചേരുന്ന സദ്യ മലയാളികൾക്ക് ഒരു വികാരമാണ്. എന്നാൽ നാട്ടിൽ ഇല്ലാത്തവർക്ക് ഇത് ഒരുക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നനെയാണ്. പച്ചകറി വിലയും തയ്യാറാക്കാനുള്ള സമയവും കാരണം പലപ്പോഴും വേണ്ടെന്ന് വെക്കാറാണ് പതിവ്. എന്നാൽ ഈ വിഷു നിങ്ങൾ ബെംഗളൂരിലാണ് ചെലവഴിക്കുന്നതെങ്കിൽ സദ്യയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നിരവധി ഹോട്ടലുകളാണ് രുചിയേറുന്ന വിഷു സദ്യ വിളമ്പാൻ തയ്യാറായിരിക്കുന്നത്.
Also Read:കൊച്ചിയിലാണെന്ന് കരുതി സദ്യ മുടക്കണ്ട; വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഇതാ
മാവേലി റസ്റ്റോറന്‍റ്
ഭെൽ മെയിൻ റോഡിൽ ആർ ആർ നഗറിൽ സ്ഥിതി ചെയ്യുന്ന മാവേലി റസ്റ്റോറന്‍റ് വിഷു സദ്യ ഒരുക്കിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള പാസങ്ങളടക്കം 28 വിഭവങ്ങളാണ് മാവേലിയിടെ വിഷു സദ്യയിൽ ഒരുക്കിയിട്ടുള്ളത്. പ്രീ ഓർഡറും ടേക്ക് എവേയും ലഭ്യമാണ്. വിഷു സദ്യ മുൻകൂട്ടി ഓർഡൻ ചെയ്യുവാൻ ഫോൺ നമ്പർ – 8951326333, 9901591600. 550 രൂപയും ജിഎസ്ടിയുമാണ് സദ്യയുടെ നിരക്ക്.
കൊറാക്കിൾ ബെംഗളൂരു
ബെംഗളൂരു ഇന്‍റർ നാഷണൽ സെന്‍റർ ഇന്ദിരാനഗറിൽ സ്ഥിതി ചെയ്യുന്ന കൊറാക്കിളിൽ വിഷു സദ്യ ലഭിക്കും. ഏപ്രിൽ 13 ഞായറാഴ്ചയാണ് വിഷു സദ്യ ലഭിക്കുന്നത്. നെയ്യ് ചേർത്ത പരിപ്പ്, സാമ്പാർ, അവിയൽ, എരിശ്ശേരി, ഓലൻ, എരിവുള്ള പൈനാപ്പിൾ പച്ചടി, ന്ന വെള്ളരിക്ക പച്ചടി, രസം, പുളി ഇഞ്ചി, എന്നിങ്ങനെ രസമുകളങ്ങളെ ഉണർത്തുന്ന രുചികൾ ചേരുന്ന വിഷു സദ്യയാണ് ഇവിടുത്തേത്. അതോടൊപ്പം ചക്ക പ്രഥമനും ലഭിക്കും.ഏപ്രിൽ 13 ന് ഉച്ചയ്ക്ക് 12.00 മുതൽ 3.30 വരെ, വൈകിട്ട് 5.30 മുതൽ 10.30 വരെ എന്നിങ്ങനെയാണ് സദ്യ വിളമ്പുന്ന സമയം. 1750 രൂപയാണ് സദ്യയുടെ നിരക്ക്ഷു. സദ്യ ബുക്ക് ചെയ്യുവാൻ – +91 9611652064
കോട്ടയം റസ്റ്റോറന്‍റ്
എച്ച് എസ് ആർ ലേഔട്ടില് സെക്ടർ 4 ൽ ബിഡിഎ കോംപ്ലക്സില് സ്ഥിതി ചെയ്യുന്ന കോട്ടയം റസ്റ്റോറന്‍റും വിഷു സദ്യ ഒരുക്കുന്നു. പുളിശേരി മുൽ പായസം വരെ ലഭിക്കുന്ന വിഷു സദ്യയിൽ 25 ലധികം വിഭവങ്ങളുണ്ട്. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. നാളെ വരെ സദ്യ ലഭിക്കും.
വിഷു സദ്യ ബുക്ക് ചെയ്യുവാൻ – +91 9986577544