Vishu Sadhya 2025: ഈ വിഷു സദ്യ അല്പം മധുരത്തോടെയാവാം; തയ്യാറാക്കാം വെറൈറ്റി പലഹാരങ്ങൾ
Vishu Sadhya Special Dishes: സദ്യയിൽ വെറൈറ്റി വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് മധുരപരഹാരങ്ങളാണെങ്കിൽ. അത്തരത്തിൽ ഇക്കൊല്ലത്തെ വിഷുസദ്യയിൽ ചേർക്കാൻ കഴിയുന്ന കുറച്ച് വ്യത്യസ്ത മധുര പരഹാരങ്ങളും അവ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും നോക്കാം.

വിഷു ആഘോഷിക്കാനുള്ള നെട്ടോത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. എത്ര ഓടിയാലും വിഷുവിൻ്റെ അന്ന് സദ്യവട്ടം തയ്യാറാക്കാനുള്ള ബഹളം അത് വേറെതന്നെയാണ്. സദ്യയിൽ വെറൈറ്റി വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് മധുരപരഹാരങ്ങളാണെങ്കിൽ. എരുവുള്ള കറികളും നല്ല ഉഗ്രൻ സദ്യയും കഴിഞ്ഞാൽ അല്പം മധുരം അതൊരു ആശ്വാസമാണ്. അത്തരത്തിൽ ഇക്കൊല്ലത്തെ വിഷുസദ്യയിൽ ചേർക്കാൻ കഴിയുന്ന കുറച്ച് വ്യത്യസ്ത മധുര പരഹാരങ്ങളും അവ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും നോക്കാം. വിഷുക്കണിയാണ് അന്നത്തെ പ്രധാനമായ ഒന്ന്. എന്നാൽ അത് കഴിഞ്ഞാൽ സദ്യയ്ക്ക് തന്നെയാണ് പ്രാധാന്യം.
ബദാം റോസ് റാബ്രി
ചേരുവകൾ: തൊലി കളയാത്ത ബദാം – 200 ഗ്രാം, പാൽ – 1 ലിറ്റർ, പഞ്ചസാര – 3 ടേബിൾസ്പൂൺ, പിസ്ത, അരിഞ്ഞത് – 2 ടേബിൾസ്പൂൺ, ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ, ഖോയ – 50 ഗ്രാം, റോസ് വാട്ടർ – 2 ടേബിൾസ്പൂൺ, കുങ്കുമപ്പൂ.
തയ്യാറാക്കുന്ന വിധം: ഒരു പാൻ ചൂടാക്കി, പാൽ നന്നായി ചൂടാക്കുക. പകുതിയാകുന്നവരെ തിളപ്പിക്കുക. തൂ കുറച്ചിട്ട് വേണം ചെയ്യാൻ. അതിലേക്ക് മൂന്ന് നാല് കുങ്കുമപ്പൂ ചേർത്ത് ഇളക്കുക. കുറഞ്ഞ ചൂടിൽ 5 മിനിറ്റ് ഇളക്കുക. ഇനി ഇതിലേക്ക് ബദാം, ഖോയ, പഞ്ചസാര എന്നിവ ചേർക്കുക. 3 മിനിറ്റ് നന്നായി ഇളക്കുക. ശേഷം പിസ്ത, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കുക. ഇത് വാങ്ങിയ ശേഷം റോസ് വാട്ടർ ചേർക്കുക. നന്നായി ഇളക്കി ചെറുതായി തണുക്കാൻ അനുവദിക്കുക. അരിഞ്ഞ പിസ്ത, നട്സ്, ബെറികൾ അല്ലെങ്കിൽ ഉണങ്ങിയ റോസ് ഇതളുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. ശേഷം കഴിക്കുക.
ബദാം പൈനാപ്പിൾ പായസം
ചേരുവകൾ: അരി – 200 ഗ്രാം, പാൽ – 500 മില്ലി, ഏലയ്ക്കാപ്പൊടി – 2 എണ്ണം, പഞ്ചസാര – 70 ഗ്രാം, പൈനാപ്പിൾ, അരിഞ്ഞത് – 60 ഗ്രാം, ബദാം, അരിഞ്ഞത് – 50 ഗ്രാം, കുങ്കുമപ്പൂവ് – 3-4 എണ്ണം.
തയ്യാറാക്കുന്നത്: പാൽ ആദ്യം കുറഞ്ഞ തീയിൽ തിളപ്പിക്കുക. തുടർച്ചയായി ഇളക്കുന്നത് പതഞ്ഞ് തൂകുന്നത് ഇല്ലാതാക്കും. അരിമണികൾ പാൽ നന്നായി തിളപ്പിച്ച ശേഷം പഞ്ചസാര, ഏലയ്ക്കാപ്പൊടി, അരിഞ്ഞ പൈനാപ്പിൾ, അരിഞ്ഞ ബദാം എന്നിവ ചേർക്കുക. പഞ്ചസാരയും മറ്റ് ചേരുവകളും അലിയുന്നതുവരെ ഇളക്കുക. പാൽ കുറുകി പായസം കട്ടിയാകുന്നതുവരെ 8 മുതൽ 10 മിനിറ്റ് വരെ വേവിക്കുക. ശേഷം അരിഞ്ഞ ബദാം, കുങ്കുമപ്പൂ എന്നിവ ചേർത്ത് പായസം അലങ്കരിച്ച് വിളമ്പാം.