5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: ഈ വിഷുവിന് നിങ്ങളാകും സൂപ്പർസ്റ്റാർ; എങ്ങനെയെന്നല്ലേ? വിഷുസദ്യയ്ക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Vishu Sadhya Preprations: എത്ര നേരത്തെ എല്ലാം ഒരുക്കിയെങ്കിലും അന്നേ ദിവസം ചക്രശ്വാസം വലിക്കുന്നത് പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് വിഷുസദ്യയൊരുക്കുന്ന കാര്യത്തിൽ.

Vishu 2025: ഈ വിഷുവിന് നിങ്ങളാകും സൂപ്പർസ്റ്റാർ; എങ്ങനെയെന്നല്ലേ? വിഷുസദ്യയ്ക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Vishu Sadya
sarika-kp
Sarika KP | Published: 11 Apr 2025 21:43 PM

വിഷു ഇതാ എത്തികഴിഞ്ഞു. എവിടെ നോക്കിയാലും വിഷുവിനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ. പുതിയ ഡ്രസ് വാങ്ങാനും കണിക്കായുള്ള സാധാനങ്ങൾ വാങ്ങിക്കുന്നതിന്റെയും സദ്യക്കുള്ള ഒരുക്കത്തിലുമാണ്. എന്നാൽ എത്ര നേരത്തെ എല്ലാം ഒരുക്കിയെങ്കിലും അന്നേ ദിവസം ചക്രശ്വാസം വലിക്കുന്നത് പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് വിഷുസദ്യയൊരുക്കുന്ന കാര്യത്തിൽ. അന്നേ ദിവസം വീട്ടിൽ അതിഥികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട.

സദ്യയൊരുക്കാൻ തന്നെ നല്ലൊരു സമയം അടുക്കളയിൽ പോകും പിന്നെ സദ്യ കഴിക്കലായി ഉറക്കമായി അങ്ങനെ വിഷു കഴിയും. എന്നാൽ ഇത്തവണത്തെ വിഷുവിന് ഈ തെറ്റ് പറ്റരുത്. എങ്ങനെയെന്നല്ലേ? നോക്കാം.ആദ്യം ഇതിനു കൃത്യമായ പ്ലാൻ ഉണ്ടാക്കുക എന്നതാണ്. പച്ചക്കറികള്‍ നുറുക്കുന്ന കാര്യം മുതൽ ഉണ്ടാക്കുന്ന സമയം വരെയുള്ളത് നേരത്തെ തന്നെ മുൻകൂട്ടി നിശ്ചയിക്കുക.

വിഷു സദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്നതിനെകുറിച്ച് ആദ്യം തന്നെ തീരുമാനിച്ചു വയ്ക്കുക. സദ്യയിൽ പ്രധാനമായും എന്താണ് വേണ്ടതെന്നും എത്ര കറികൾ വേണമെന്നും തോരൻ വെക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും മുൻക്കൂട്ടി തീരുമാനിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ അവസാന നിമിഷം ഉണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം.

Also Read:ഇത്തവണത്തെ വിഷു സദ്യയിൽ വെറൈറ്റി ചക്ക പ്രഥമൻ തയ്യാറാക്കാം; റെസിപ്പി പിടിച്ചോ

സദ്യ പൂർണമാകണമെങ്കിൽ പായസം നിർബന്ധമാണ്. ചിലർ രണ്ട് കൂട്ടം പായസം വെക്കാറുണ്ട്. അതിനാൽ ഏത് പായസമാണ് വയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇത് കൂടാതെ ആ​ദ്യം തന്നെ പായസം ഉണ്ടാക്കി വയ്ക്കുക. ഇത് പണി കുറയ്ക്കും. റെഡിമെയ്ഡ് പായസം വയ്ക്കുന്നതും പണി എളുപ്പമാക്കും.

ഭക്ഷണം പാചകം ചെയ്യാനായി അധികം പ്രഷര്‍ കുക്കര്‍ പോലുള്ള പാത്രങ്ങൾ ഉപയോ​ഗിക്കുക. ഇത് നിങ്ങളുടെ സമയം കുറയ്ക്കും. ഇത് കൂടാതെ കറികളിൽ ഉപയോ​ഗിക്കുന്ന തേങ്ങ തലേദിവസം തന്നെ ചിരകി ഫ്രഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്. തേങ്ങാപ്പാല്‍ വേണ്ട വിഭവങ്ങള്‍ക്ക് പാലും ഇതേപോലെ തലേന്ന് തന്നെ എടുത്ത് ഫ്രിഡ്ജില്‍ കയറ്റി വയ്ക്കാവുന്നതാണ്.

സദ്യയ്ക്ക് വിളമ്പുന്ന ചില കറികള്‍ തലേന്ന് തന്നെ ഉണ്ടാക്കാവുന്നതാണ്. പുളിശ്ശേരി, ഇഞ്ചിപ്പുളി, പച്ചടി, കിച്ചടി മുതലായ ചില ഇനങ്ങള്‍ തലേദിവസം തന്നെ തയ്യാറാക്കി വെക്കാം. ഇങ്ങനെ ചെയ്യുന്നത് കറികൾക്ക് രുചി കൂട്ടുന്നു. സദ്യയിലെ പ്രധാന വിഭവങ്ങളായ ശര്‍ക്കര വരട്ടി, കായ വറുത്തത്, അച്ചാര്‍ മുതലായവ വീട്ടില്‍തന്നെ ഉണ്ടാക്കണമെന്നില്ല. ഇവയൊക്കെ നല്ല കടകളില്‍ നിന്നും വാങ്ങിക്കുന്നതും സമയം ലാഭം കണ്ടെത്തുന്നു.