AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വെറ്റിലയോടൊപ്പം ചോക്ലേറ്റ്, മിഠായികള്‍, ഈന്തപ്പഴം; വൈറലായി കെജ്‌രിവാളിന്റെ മകളുടെ വിവാഹ സൽക്കാരത്തിലെ വെറ്റില കൗണ്ടര്‍

Kejriwal`s Daughter`s Wedding Feast: വെറ്റിലയോടൊപ്പം നുണയാന്‍ അതിഥികള്‍ക്ക് നിരവധി ‌ചോയ്സാണ് ഒരുക്കിയിട്ടുള്ളത്. ചോക്ലേറ്റ്, മിഠായികള്‍, ഈന്തപ്പഴം, ഗുല്‍ക്കണ്ട് എന്നിങ്ങനെ നിരവധി ചേരുവകള്‍ നിറഞ്ഞതായിരുന്നു വെറ്റില കൗണ്ടര്‍.

Viral Video: വെറ്റിലയോടൊപ്പം ചോക്ലേറ്റ്, മിഠായികള്‍, ഈന്തപ്പഴം; വൈറലായി കെജ്‌രിവാളിന്റെ മകളുടെ വിവാഹ സൽക്കാരത്തിലെ വെറ്റില  കൗണ്ടര്‍
Kejriwal`s Daughter`s Wedding Feast
sarika-kp
Sarika KP | Published: 24 Apr 2025 22:03 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്‌രിവാളിന്റെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയായ കപൂര്‍ത്തല ഹൗസില്‍ നടന്ന വിവാഹ സത്കാരത്തിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മകളുടെ വിവാഹനിശ്ചയത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ അരവിന്ദ് കേജ്‌രിവാളും ഭാര്യ സുനിത കേജ്‌രിവാളും ‌നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ സത്കാരത്തില്‍ അതിഥികള്‍ക്കായി ഒരുക്കിയ വിഭവങ്ങളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഉത്തര്‍പ്രദേശ്, ഹരിയാന, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്‌കാരത്തില്‍ പ്രധാന വിഭവമാണ് വെറ്റില. അതുകൊണ്ട് തന്നെ ആഘോഷത്തിലും ഇത് തന്നെയാണ് പ്രധാനി. വ്യത്യസ്ത വെറ്റില വിഭവങ്ങളാണ് ഇവിടെ ഒരിക്കിയിരിക്കുന്നത്. ഇതിനായി മാത്രം പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറിന് ചുക്കാന്‍ പിടിച്ച യമൂസ് പഞ്ചായത്തെന്ന ഭക്ഷണ ബ്രാന്‍ഡ് വിഭവങ്ങളെ പറ്റിയുള്ള വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

വെറ്റിലയോടൊപ്പം നുണയാന്‍ അതിഥികള്‍ക്ക് നിരവധി ‌ചോയ്സാണ് ഒരുക്കിയിട്ടുള്ളത്. ചോക്ലേറ്റ്, മിഠായികള്‍, ഈന്തപ്പഴം, ഗുല്‍ക്കണ്ട് എന്നിങ്ങനെ നിരവധി ചേരുവകള്‍ നിറഞ്ഞതായിരുന്നു വെറ്റില കൗണ്ടര്‍. റോസ് ഇതളുകള്‍ ഉണക്കി പഞ്ചസാരയിലിട്ടു സൂക്ഷിച്ച് വെച്ച് ജാം രൂപത്തിലാക്കുന്ന വിഭവമാണ് ഗുല്‍ക്കണ്ട്.