നാഗാര്‍ജുനയ്ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ചെലവ് 10000 രൂപ! ഒരു മാസം മൂന്ന് ലക്ഷം രൂപയോ?
Nagarjuna Akkineni Diet:കൃത്യമായ വ്യായാമത്തിന് പുറമെ ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് നാഗാര്‍ജുനയുടെ പ്രധാന രഹസ്യം. വൃത്തിയുള്ളതും ശ്രദ്ധാപൂര്‍വ്വമായി ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്.

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന അക്കിനേനി. പ്രായം 65 ആയെങ്കിലും ഇന്നും യുവനടന്‍മാര്‍ താരത്തിന്റെ ശരീരത്തിനും ഫിറ്റ്‌നസിനും മുന്നിൽ തോല്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ശരീരം കാത്തുസൂക്ഷിക്കുന്നതിൽ വലിയ പ്രാധാന്യമാണ് താരം നൽകുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സ്ക്രിട്ട് പലർക്കും പ്രചോദനമാണ്. ഫിറ്റ്‌നസ് ടിപ്‌സ് താരം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
നാഗാര്‍ജുനയുടെ പ്രായാധിക്യമില്ലാത്ത തിളക്കത്തിന് പിന്നിലെ പ്രധാന രഹസ്യം അദ്ദേഹത്തിന്റെ കര്‍ശനമായ ഭക്ഷണക്രമം തന്നെയാണ്. കൃത്യമായ വ്യായാമത്തിന് പുറമെ ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് നാഗാര്‍ജുനയുടെ പ്രധാന രഹസ്യം. വൃത്തിയുള്ളതും ശ്രദ്ധാപൂര്‍വ്വമായി ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. രാവിലെ ലഘുവായി ഭക്ഷണം കഴിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ കാര്യത്തിലും വളരെ മിതമായി മാത്രമാണ് കഴിക്കുന്നത്. വൈകുന്നേരം 7:30 ഓടെ അത്താഴം പൂര്‍ത്തിയാക്കുന്നു. 12 മണിക്കൂര്‍ ഇടവേളയില്‍ ഭക്ഷണം കഴിക്കുകയും അടുത്ത 12 മണിക്കൂര്‍ ഉപവസിക്കുകയും ചെയ്യുന്നു.
Also Read:കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
എന്നാൽ ഇതിൽ കൗതുകകരമായ കാര്യമെന്തന്നാല്‍ ഒരു ദിവസം ഭക്ഷണത്തിനായി ഏകദേശം 10000 രൂപയാണ് താരം ചെലവഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ എല്ല ഘടകങ്ങളും ലഭിക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഭക്ഷണം. വ്യക്തിഗത പാചകക്കാരുടെ സഹായത്തോടെ ശരീരത്തിന് അനുയോജ്യമായ ശരിയായ പോഷകങ്ങള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം ലഭിക്കുന്നു എന്ന് അദ്ദേഹം ഉറപ്പാക്കുന്നു.
ഇങ്ങനെ ആണെങ്കിൽ ഭക്ഷണത്തിന് മാത്രം പ്രതിമാസം മൂന്ന് ലക്ഷം രൂപയാണ് താരം ചിലവഴിക്കുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലെ ഒരു നല്ല വരുമാനമുള്ള ഐടി ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തിന് തുല്യമാണിത്. എന്നാൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ നടന്‍മാരില്‍ ഒരാളായ നാഗാര്‍ജുനയ്ക്ക് ഇത് അത്ര വലിയ തുകയായിരിക്കില്ല.