മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? നല്ല ആരോഗ്യത്തിന് ശരിക്കും എത്രനേരം കഴിക്കണം
Healthy Food Habits: മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ശരിയാണോ? അല്ലെന്നാണ് ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോഷകാഹാര വിദഗ്ധൻ എശാങ്ക വാഹിയുടെ അഭിപ്രായപ്പെടുന്നത്.

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കുന്നവരാണ് നിങ്ങൾ. മിക്കവരും മൂന്ന് നേരമായിരിക്കും. രാവിലെ, ഉച്ച, രാത്രി. എന്നാൽ വൈകുന്നേരം ചായകുടിക്കുമ്പോഴും എന്തെങ്കിലും കഴിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ ശരിക്കും എത്രതവണ ഭക്ഷണം കഴിക്കണമെന്ന് നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയിൽ മൂന്ന് നേരമാണ് ഭക്ഷണം കഴിക്കുന്നത്. ഇതിൽ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ 14-ാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ പ്രഭാത ഭക്ഷണം കഴിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. ഇതിനു പകരം ഉച്ചഭക്ഷണമാണ് ആദ്യം കഴിക്കുന്നത്. ശേഷം രാത്രിയിൽ അത്താഴവും. പിന്നാലെ ഇന്ത്യക്കാർ വയലിലും വീടുകളിലും ഫാക്ടറികളിലും ജോലി കണ്ടെത്തി തുടങ്ങിയപ്പോൾ ഭക്ഷണ ശീലങ്ങളും മാറി തുടങ്ങി. 19-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെ ഇന്ത്യയിൽ പ്രഭാതഭക്ഷണം എത്തി. പിന്നീട് രാവിലെ ചായയും കാപ്പിയും ഇന്ത്യക്കാർ പിന്തുടരുകയായിരുന്നു.
Also Read:‘ആകെയൊരവിയൽ പരുവത്തിൽ’ ആയ അവിയലിന്റെ കഥ നിങ്ങൾക്ക് അറിയാമോ?
എന്നാൽ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ശരിയാണോ? അല്ലെന്നാണ് ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോഷകാഹാര വിദഗ്ധൻ എശാങ്ക വാഹിയുടെ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹം പറയുന്നതനുസരിച്ച് ഒരു ദിവസം രണ്ട് നേരം ഭക്ഷണം മതിയെന്നാണ്. മൂന്ന് നേരം വിഭവ സമൃദമായ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനു പകരം പരിപ്പ് പോലുള്ള ലഘുഭക്ഷണം ദിവസത്തിൽ ഒരു നേരം കഴിക്കുന്നത് നല്ലതാണ്.
ദിവസത്തിൽ രണ്ട് തവണയോ രണ്ടര തവണയോ ഭക്ഷണം കഴിക്കാമെന്നാണ് എശാങ്ക വാഹി പറയുന്നത്.സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഭക്ഷണം കഴിക്കാനും അദ്ദേഹം നിർദേശിക്കുന്നു. അതായത് ഉച്ചയ്ക്ക് കഴിച്ചതിനു ശേഷം സുര്യൻ അസ്തമിക്കുന്നതിനു മുൻപ് ആഹാരം കഴിക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ശരിയായ ദഹനം നടക്കുന്നു.