പാവക്കയുടെ കയ്പ്പൊന്നും ഒന്നുമല്ല! ലോകത്തെ ഏറ്റവും കയ്പ്പുള്ള വസ്തു ഇതാ
Most bitter tasting substance on Earth: ഈ കൂണിൽ നിന്ന് മൂന്ന് സംയുക്തങ്ങള്‍ ഗവേഷകര്‍ വേര്‍തിരിച്ചെടുക്കുകയും ഇവ മനുഷ്യശരീരത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുക എന്നും അവര്‍ പഠിച്ചു. ഇതില്‍ ഒലിഗോപൊറിന്‍ ഡി എന്ന സംയുക്തമാണ് കയ്പ്പിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൊതുവെ മിക്കവർക്കും ഇഷ്ടമില്ലാത്ത രുചിയാണ് കയ്പ്പ്. കയ്പ്പുള്ള എന്തും തിന്നാൻ ആളുകൾ വിമുഖത കാണിക്കുന്നതും നാം കണ്ടിട്ടുണ്ട്. പ്രമേഹ രോഗികൾ ഇത്തരം ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന തെറ്റിദ്ധാരണയില്‍ പലരും കയ്പ്പ് സഹിച്ചുകൊണ്ട് കയ്പ്പക്ക അഥവാ പാവക്ക കഴിക്കാറുണ്ട്. എന്നാൽ പാവയ്ക്കയുടെ കയ്പ്പൊന്നും ഒന്നുമല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
അമാരോപോസ്റ്റിയ സ്റ്റിപ്റ്റിക്ക എന്നറിയപ്പെടുന്ന ഒരിനം കൂണാണ് ലോകത്തിലെ ഏറ്റവും കയ്‌പ്പേറിയ വസ്തു. മരത്തിലാണ് ഈ കൂൺ വളരുന്നത്. ഇത് ധാരാളമായി കാണുന്നത് ബ്രിട്ടനില്‍ ആണ്. മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യഗവേഷകരാണ് ഇത് കണ്ടെത്തിയത്. ബിറ്റര്‍ ബ്രാക്കറ്റ് ഫംഗസ് എന്നറിയപ്പെടുന്ന ഈ കൂണാണ് ഔദ്യോഗികമായി ലോകത്തെ ഏറ്റവും കയ്‌പ്പേറിയ വസ്തുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read:ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസം പകരാൻ ചങ്ക് ആയി നൊങ്ക്
വളരെ കയ്പ്പേറിയതാണെങ്കിലും ഈ കൂൺ വിഷമല്ല. ഈ കൂണിൽ നിന്ന് മൂന്ന് സംയുക്തങ്ങള്‍ ഗവേഷകര്‍ വേര്‍തിരിച്ചെടുക്കുകയും ഇവ മനുഷ്യശരീരത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുക എന്നും അവര്‍ പഠിച്ചു. ഇതില്‍ ഒലിഗോപൊറിന്‍ ഡി എന്ന സംയുക്തമാണ് കയ്പ്പിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ് അമാരോപോസ്റ്റിയ സ്റ്റിപ്റ്റിക്കയിലിന്റെ കയ്പ്പാണ് എന്നാണ് ഇവർ പറയുന്നത്. അത് മനസിലാക്കാനായി ഗവേഷകര്‍ ഒരുദാഹരണം പറയുന്നു. ഈ കൂണിന്റെ കയ്പ്പിന് കാരണമാകുന്ന ഒലിഗോപൊറിന്‍ ഡി ഒരുഗ്രാം 106 ബാത്ത് ടബ്ബുകളില്‍ കൊള്ളുന്നത്ര വെള്ളത്തില്‍ കലര്‍ത്തിയാലും മനുഷ്യര്‍ക്ക് കയ്പ്പ് പോകില്ലെന്നാണ് ഇവർ പറയുന്നത്. നമ്മുടെ നാവിലെ കയ്പ്പ് തിരിച്ചറിയുന്ന രസമുകുളങ്ങളെ സജീവമാക്കുകയാണ് ഈ രാസവസ്തു ചെയ്യുന്നത്.