Sunita Williams: ‘അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും ആസ്വദിച്ചു കഴിച്ചു’; പക്ഷേ സുനിതയുടെ മനസ് കീഴടക്കിയത് ഈ വിഭവം

Sunita Williams Kerala Dishes: 'മലബാറി സീ ഫുഡ് സൂപ്പും', കൊഞ്ചും, ഇളനീര്‍ പുഡ്ഡിങുമെല്ലാം അവര്‍ ആസ്വദിച്ച് കഴിക്കുന്നത് ​ഹോട്ടലിലെ നടത്തിപ്പുക്കാർ നോക്കിയിരുന്നു. എന്നാൽ വിരുന്നിൽ സുനിതയ്ക്ക് ഇഷ്ടപ്പെട്ടത് മറ്റൊന്നായിരുന്നു.

Sunita Williams: അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും ആസ്വദിച്ചു കഴിച്ചു; പക്ഷേ സുനിതയുടെ മനസ് കീഴടക്കിയത് ഈ വിഭവം

Sunita Williams (1)

Published: 

19 Mar 2025 18:11 PM

ഒൻപത് മാസത്തെ കാത്തിരിപ്പിനുശേഷം ബഹിരാകാശത്ത് നിന്ന് സുനിതാ വില്യംസും കൂട്ടരും ഇന്ന് പുലർച്ചെ ഭൂമിയിൽ തിരിച്ചെത്തി. ഇതിനു പിന്നാലെ ഇന്ത്യൻ വംശജയായ സുനിതയുടെ മടങ്ങിവരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഗുജറാത്തിലെ ഒരു ​ഗ്രാമം തന്നെ രം​ഗത്ത് എത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം മുൻനിരയിൽ തന്നെ സുനിത സ്ഥാനം പിടിച്ചുകഴിഞ്ഞു. സുനിതയുടെ ഇന്ത്യൻ ബന്ധത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ് സോഷ്യൽ മീഡിയയും. ഇപ്പോഴിതാ കേരളത്തിന്റെ ഭക്ഷണത്തോടുള്ള താൽപര്യത്തെ കുറിച്ച് സുനിത പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

2023 നവംബറിൽ ഷാര്‍ജ പുസ്തകോല്‍സവ സമയത്ത് സുനിത വില്യംസ് ദുബായ് കരാമ പാരഗണ്‍ ഹോട്ടലിൽ സന്ദർശിച്ചിരുന്നു. ഇവിടെയെത്തിയ സുനിതയ്ക്കും കൂട്ടർക്കും അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും കോഴി പൊരിച്ചതുമൊക്കെ ഒരുക്കിയിരുന്നു. ‘മലബാറി സീ ഫുഡ് സൂപ്പും’, കൊഞ്ചും, ഇളനീര്‍ പുഡ്ഡിങുമെല്ലാം അവര്‍ ആസ്വദിച്ച് കഴിക്കുന്നത് ​ഹോട്ടലിലെ നടത്തിപ്പുക്കാർ നോക്കിയിരുന്നു. എന്നാൽ വിരുന്നിൽ സുനിതയ്ക്ക് ഇഷ്ടപ്പെട്ടത് മറ്റൊന്നായിരുന്നു.

Also Read:ഗണപതി വിഗ്രഹം, ഭഗവദ്‌ഗീത പിന്നെ പ്രിയപ്പെട്ട പലഹാരവും; സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ഇതൊക്കെ ?

ഏറ്റവും ഒടുവിൽ ഡസര്‍ട്ടായി നൽകിയ ബീറ്റ്റൂട്ട് ഹല്‍വ വിത്ത് ഐസ്ക്രീം ആണ് സുനിതയുടെ മനസ് കീഴടക്കിയത്. രുചിച്ചു കഴിഞ്ഞതും സുനിത പറഞ്ഞു ‘ ഇതെനിക്ക് എന്‍റെ അടുത്ത യാത്രക്ക് വേണം. നാസയോട് ഇത് സംഘടിപ്പിച്ച് ബഹിരാകാശ യാത്രക്ക് കൊണ്ടുപോകാവുന്ന വിധത്തിലാക്കണമെന്ന് ഞാന്‍ പറയും’. ഇത് കേട്ട് കൂടെയുണ്ടായിരുന്നവരും ഹോട്ടല്‍ ജീവനക്കാരുമെല്ലാം ചിരിച്ചു. സുനിത അന്ന് രണ്ടര മണിക്കൂറിലേറോളമാണ് ഹോട്ടലില്‍ ചെലവഴിച്ചത്. ഇന്നും ആ നിമിഷം മറക്കാനാകില്ലെന്നാണ് പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്‍റ്സ് എംഡി സുമേഷ് ഗോവിന്ദ് പറയുന്നത്. അന്ന് സുനിതയുടെ കൂടെ ഒരു ഫോട്ടോ എടുക്കാനുള്ള ഭാ​ഗ്യവും ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവായ കണ്ണൂര്‍ വേങ്ങര സ്വദേശി രാജേഷിനു ലഭിച്ചു.

മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ
ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്