Viral Idli: വെളുത്ത ഇഡ്ഡലി കഴിച്ച് മടുത്തോ? ഈ ‘കരിക്കട്ട’ ഇഡ്ഡലി ഒന്ന് ട്രൈ ചെയ്താലോ? കഴിച്ചാൽ പിന്നെ നിര്‍ത്തില്ല

Black Idli Recipe :വീഡിയോയിൽ കരിക്കട്ട പോലെ കറുത്ത ഇഡ്ഡലിയെയാണ് കാണാൻ പറ്റുന്നത്. എന്നാൽ കരിഞ്ഞതൊന്നുമല്ല. അസാധ്യരുചിയാണ് ഇതിനെന്നാണ് കഴിച്ചവർ പറയുന്നത്. നാഗ്പൂരിലെ ഒരു ​ഹോട്ടലിലാണ് ഈ കരിക്കട്ട ഇഡ്ഡലികള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

Viral Idli: വെളുത്ത ഇഡ്ഡലി കഴിച്ച് മടുത്തോ? ഈ കരിക്കട്ട ഇഡ്ഡലി ഒന്ന് ട്രൈ ചെയ്താലോ? കഴിച്ചാൽ പിന്നെ നിര്‍ത്തില്ല

Black Idli

Updated On: 

04 Apr 2025 14:15 PM

തൂവെള്ള നിറത്തിൽ നല്ല പൂ പോലെ സോഫ്റ്റായ ഇഡ്ഡലി മിക്കവരുടെയും പ്രിയ പ്രഭാതഭക്ഷണമാണ്. മലയാളികളുടെ അടുക്കളയിൽ ഇഡ്ഡലിയും സാമ്പറും തേങ്ങാച്ചമ്മന്തിയും ഇടം പിടിച്ച് കുറച്ച് നാളായി. എന്നാൽ മലയാളികൾക്ക് മാത്രമല്ല ലോകത്തിൽ‌ തന്നെ ആളുകൾക്ക് പ്രിയമേറിയ ഒരു ഭക്ഷണമാണ് ഇഡ്ഡലി.

ഇതിനിടെയിൽ പലതരത്തിലുള്ള വെറൈറ്റിയാണ് ഇഡ്ഡിലിയിൽ പരീക്ഷിച്ചത്. രാമശ്ശേരി ഇഡ്‍ഡലി, പൊടി ഇഡ്‍ഡലി, ബട്ടർ ഇഡ്‍ഡലി, റവ ഇഡ്‍ഡലി, പംകിന്‍ ഇഡ്‍ഡലി അങ്ങനെ വൈവിധ്യമായ ഒട്ടേറെ ഇഡ്ഡലി നമ്മൾ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ അരിക്കും ഉഴുന്നിനും പകരം, പലവിധ മാവുകള്‍ കൊണ്ടും പച്ചക്കറികള്‍ ഉപയോഗിച്ചുമെല്ലാം ഇഡ്ഡലി ഉണ്ടാക്കി വരുന്നു. അത്തരത്തിൽ വെറൈറ്റിയായ ഒരു ഇഡ്ഡലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:‘ഇഡ്‌ഡലി’ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല! പിന്നിൽ ഒളിഞ്ഞു കിടക്കുന്നത് സ്വാദേറിയ ചരിത്രം

വീഡിയോയിൽ കരിക്കട്ട പോലെ കറുത്ത ഇഡ്ഡലിയെയാണ് കാണാൻ പറ്റുന്നത്. എന്നാൽ കരിഞ്ഞതൊന്നുമല്ല. അസാധ്യരുചിയാണ് ഇതിനെന്നാണ് കഴിച്ചവർ പറയുന്നത്. നാഗ്പൂരിലെ ഒരു ​ഹോട്ടലിലാണ് ഈ കരിക്കട്ട ഇഡ്ഡലികള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മാർക്കറ്റിങ് ബിസിനസിൽ നിന്നും തെരുവ് കച്ചവടക്കാരനായി മാറിയ കുമാർ എസ് റെഡ്ഡിയാണ് ഈ ഇഡ്ഡലിയുടെ പിന്നിൽ. എന്തെങ്കിലും അസാധാരണമായ ഒന്ന് പരീക്ഷിക്കണമെന്ന ആശയത്തിൽ നിന്നാണ് ഇത്തരം ഒന്നിലേക്ക് എത്തിയത്.

 

രാസവസ്തുക്കൾ ഒന്നും ചേർക്കാതെ പരമ്പരാ​ഗതമായി എങ്ങനെ നിറം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അങ്ങനെ, ചിരട്ടയും, ഓറഞ്ച് തൊലിയും, ബീറ്റ്റൂട്ട് നീരും, ബീറ്റ്റൂട്ട് പൾപ്പും ഉപയോഗിച്ച് കറുത്ത നിറം ഉണ്ടാക്കി. എന്നാൽ കുറച്ച് ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് ഇത്.ആദ്യം ചേരുവകൾ ഉണക്കി എടുക്കണം, എന്നിട്ട് കറുത്ത നിറം ലഭിക്കാൻ ഒന്നര ഇഞ്ച് തവയിൽ എണ്ണയില്ലാതെ വറുക്കുന്നു. ഇത് പൊടിച്ച്, റവ ചേർത്ത് ഇഡ്ഡലി ഉണ്ടാക്കുന്നു. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന പൊടി പ്രകൃതിദത്ത ആക്റ്റിവേറ്റഡ് ചാർക്കോൾ ആണ്. അതുകൊണ്ട്, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ കറുത്ത ഇഡ്ഡലി ഗര്‍ഭിണികള്‍ കഴിക്കരുതെന്ന് കുമാര്‍ തന്നെ പറയുന്നു.

പ്രിയ വാര്യരുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ?
കുടിക്കുന്നതിനു മുമ്പ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ
ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ
ഓര്‍മ്മ പോകാതിരിക്കാന്‍ ഓര്‍ത്തുവയ്ക്കാം ഇക്കാര്യങ്ങള്‍