5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘തേങ്ങ അരച്ച മീന്‍ കറി, കഞ്ഞിയും നെത്തോലിയും’; മമ്മൂട്ടിയുടെ ഇഷ്‌ട ഭക്ഷണം ഇതൊക്കെ

Mammooty Favourite Food: ഉച്ച ഭക്ഷണത്തിനൊപ്പം മീൻ കറി നിർബന്ധമാണ്. എന്നാൽ വറുത്തതും പൊരിച്ചതും ഒന്നുമല്ല. പൊള്ളിച്ച മീന്‍ ആണ് താരത്തിന് ഇഷ്ടം.തേങ്ങ അരച്ച മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും ഇഷ്‌ടം. ഇഷ്‌ട മീനുകളാകട്ടെ.. കണവയും കരിമീനും കൊഴുവയും തിരുതയും.

Mammootty: ‘തേങ്ങ അരച്ച മീന്‍ കറി, കഞ്ഞിയും നെത്തോലിയും’; മമ്മൂട്ടിയുടെ ഇഷ്‌ട ഭക്ഷണം ഇതൊക്കെ
മമ്മൂട്ടിImage Credit source: facebook
sarika-kp
Sarika KP | Updated On: 21 Mar 2025 17:47 PM

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. ഇന്നും മുപ്പതിന്റെ യുവത്വമാണ് ആ മുഖത്ത്. തന്റെ ആരോ​ഗ്യവും ശരീരവും പരിപാലിക്കുന്നതിൽ വളരെ ശ്രദ്ധ നൽകാൻ താരം ശ്രമിക്കാറുണ്ട്. താരത്തിന്റെ ഭക്ഷണ രീതിയും യോഗയും വ്യായാമവും എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എങ്ങനെയാണ് ഈ പ്രായത്തിലും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്ന പലപ്പോഴും ആരാധകർ തന്നെ ചോദിച്ചിട്ടുണ്ട്.

പലപ്പോഴും കടുത്ത ഡയറ്റിലാണ് മമ്മൂട്ടിയെന്ന് പലരും പറയാറുണ്ട്. എന്നാൽ അങ്ങനെ അല്ല. താരം മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന ഒരാളാണ്. ഇതിനു പുറമെ ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും താരം കഴിക്കാറുമുണ്ട്. എന്നാൽ അത് വളരെ ക്രമത്തിലാണെന്ന് മാത്രം. എല്ലാ ഭക്ഷണവും കഴിക്കുന്നത് വളരെ കുറഞ്ഞ അളവിലാണ്. എത്ര രുചിയുള്ള ഭക്ഷണം കണ്‍മുന്നില്‍ എത്തിയാലും താന്‍ എത്ര കഴിക്കണമെന്ന അളവ് മമ്മൂട്ടിക്കറിയാം. ആ അളവില്‍ മാത്രമെ മമ്മൂട്ടി കഴിക്കുകയുള്ളു.

Also Read:‘അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും ആസ്വദിച്ചു കഴിച്ചു’; പക്ഷേ സുനിതയുടെ മനസ് കീഴടക്കിയത് ഈ വിഭവം

കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കുന്ന താരം പ്രഭാത ഭക്ഷണമായി കഴിക്കുന്നത് വെള്ളത്തില്‍ കുതിര്‍ത്ത ബദാം, ഓട്‌സ്, മുട്ടയുടെ വെള്ള, പപ്പായ എന്നിവയാണ്. ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. എന്നാൽ ഉച്ച ഭക്ഷണത്തിനൊപ്പം മീൻ കറി നിർബന്ധമാണ്. എന്നാൽ വറുത്തതും പൊരിച്ചതും ഒന്നുമല്ല. പൊള്ളിച്ച മീന്‍ ആണ് താരത്തിന് ഇഷ്ടം.തേങ്ങ അരച്ച മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും ഇഷ്‌ടം. ഇഷ്‌ട മീനുകളാകട്ടെ.. കണവയും കരിമീനും കൊഴുവയും തിരുതയും.

ഉച്ചയ്ക്ക് ചോറിന് പകരം ഓട്സ് കൊണ്ടുള്ള പുട്ടാണ് താരം കഴിക്കാറുള്ളത്. ഇതിനൊപ്പവും മീൻ കറിയുണ്ടാകും. മമ്മൂട്ടിയുടെ ഓട്ട്‌സ്‌ പുട്ടിനെ കുറിച്ച് സഹതാരങ്ങള്‍ പലകുറി വാചാലരായിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കട്ടൻ ചായയാണ് പതിവ്.

രാത്രിയില്‍ ചിലപ്പോള്‍ കഞ്ഞിയും നെത്തോലിയുമാകും ഭക്ഷണം. ഇതല്ലെങ്കിൽ ഗോതമ്പോ ഓട്ട്‌സോ ഉപയോഗിച്ചുള്ള ഭക്ഷണമാകും. ദോശയാണെങ്കിലും മൂന്നെണ്ണത്തില്‍ കൂടുതല്‍ താരം കഴിക്കില്ല. തേങ്ങാ പാല്‍ ചേര്‍ത്ത നാടന്‍ ചിക്കന്‍ കറിയും രാത്രിയില്‍ കഴിക്കാറുണ്ട്. ഒരു കൂണ്‍ സൂപ്പോടു കൂടി താരം കഴിക്കാറുണ്ട്.