5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Side Effects Of Protein: പ്രോട്ടീൻ അമിതമായാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയാതെ പോവരുത്

Potential Health Risks Of Protein: പ്രഭാതഭക്ഷണമായാലും ഉച്ചഭക്ഷണമായാലും അത്താഴമായാലും എല്ലാത്തിലും ചെറിയ അളവിൽ പ്രോട്ടീൻ നിർബന്ധമാണ്. ഇതിനായി മുട്ട, മാംസം, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക. പക്ഷേ പ്രോട്ടീൻ അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ?

Side Effects Of Protein: പ്രോട്ടീൻ അമിതമായാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയാതെ പോവരുത്
പ്രതീകാത്മക ചിത്രം Image Credit source: FREEPIK
neethu-vijayan
Neethu Vijayan | Published: 22 Mar 2025 12:29 PM

നമ്മുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമായ കാര്യമാണ്. പ്രഭാതഭക്ഷണമായാലും ഉച്ചഭക്ഷണമായാലും അത്താഴമായാലും എല്ലാത്തിലും ചെറിയ അളവിൽ പ്രോട്ടീൻ നിർബന്ധമാണ്. ഇതിനായി മുട്ട, മാംസം, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക. പക്ഷേ പ്രോട്ടീൻ അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ജീവിതത്തിലെ മിക്ക കാര്യങ്ങളെയും പോലെ, അമിതമായാൽ പ്രോട്ടീനും അത്ര നല്ലതല്ല. അമിതമായി പ്രോട്ടീൻ കഴിക്കുന്നതിന്റെ സാധ്യമായ പാർശ്വഫലങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ശരീരഭാരം വർദ്ധിക്കുന്നു

പ്രോട്ടീൻ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, പക്ഷേ പരിധിക്കുള്ളിൽ കഴിക്കുമ്പോൾ മാത്രം. അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. കാരണം ഇത് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു കൂട്ടം ആളുകൾക്കിടയിൽ ഉയർന്ന പ്രോട്ടീൻ ഉപഭോഗം കാർബോഹൈഡ്രേറ്റുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ശരീരഭാരം വർദ്ധിക്കാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നു.

മലബന്ധം

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകില്ല. എന്നിരുന്നാലും, ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് മലബന്ധം അനുഭവപ്പെടാൻ സാധ്യതയുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ നാരുകളുടെ അഭാവം മലബന്ധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. അതിനാൽ, പ്രോട്ടീനിനൊപ്പം കുറച്ച് നാരുകളടങ്ങിയ ഭക്ഷണവും കഴിക്കുന്നത് ഉറപ്പാക്കുക.

വൃക്ക തകരാർ

അമിതമായ പ്രോട്ടീൻ ഉപഭോഗത്തിന്റെ മറ്റൊരു പാർശ്വഫലം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം എന്നതാണ്. NIH നടത്തിയ ഒരു പഠനം പറയുന്നത്, ഭക്ഷണത്തിലെ ഉയർന്ന പ്രോട്ടീൻ ഉപഭോഗം ഇൻട്രാഗ്ലോമെറുലാർ ഹൈപ്പർടെൻഷന് കാരണമാകും. അതിനാൽ തന്നെ വൃക്ക പ്രശ്നങ്ങൾ ഉള്ളവർ പ്രോട്ടീൻ ഉപഭോഗത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഹൃദ്രോഗം

30 നും 49 നും ഇടയിൽ പ്രായമുള്ള 42,237 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ഹൃദയ സംബന്ധമായ കാരണങ്ങളാൽ മരണ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. അതിനാൽ, പ്രോട്ടീൻ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് നിങ്ങൾ അമിതമായ അളവിൽ അത് കഴിക്കരുത്. ഇത് അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയസ്തംഭനത്തിനും പോലും കാരണമാകും.